കണ്ണൂരിൽ കൊ വിഡ് സ്ഥിരീകരിച്ചവരിൽ ഒരു കുടുംബത്തിലെ നാല് കുട്ടികളും
കൂത്തുപറമ്പ്: കണ്ണൂർ ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇവരിൽ എട്ടു പേരും മുംബൈയില്‍ നിന്നും വന്നവരാണ്. കുത്തുപറമ്പ് കോട്ടയം മലബാര്‍ സ്വദേശികളായ നാലും 15ഉം വയസ്സുള്ള പെണ്‍കുട്ടികള്‍, 10 വയസ്സുകാരായ രണ്ട് ആണ്‍കുട്ടികള്‍, ഒരു 12 വയസ്സുകാരന്, 41ഉം 39ഉം വയസ്സുള്ള പുരുഷന്മാര് 38കാരിയായ സ്ത്രീ എന്നിവരാണ് മുംബൈയില്‍ നിന്നെത്തിയവര്‍.
മെയ് 23-ന് നാട്ടിലെത്തിയ ഇവര്‍ 28-ന് അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് സ്രവ പരിശോധനയ്ക്ക് വിധേയരായിരുന്നു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 222 ആയി. ഇതില്‍ 123 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ ജില്ലയില്‍ 9669 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 67 പേരും, അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ 93 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 25 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 20 പേരും, വീടുകളില്‍ 9464 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 6822 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 6331 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5959 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 491 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ടി വി സുഭാഷ് കളക്ടറുടെ ചേമ്പറിൽ നടത്തിയ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

ഇതിനിടെ തലശേരി സഹകരണാശുപത്രി ചികിത്സിക്കാനായി കൊണ്ടുവരവെ മരണമടഞ്ഞ വടകര അഴിയൂർ സ്വദേശിയുടെ കൊ വിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞത് കണ്ണുർ ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് ആശ്വാസകരമായി.
കഴിഞ്ഞ മെയ് 17-ന് യുഎഇയിലെ ഷാര്‍ജയില്‍ നിന്ന് ഭാര്യയോടൊപ്പം നാട്ടില്‍ വന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അത്താണിക്കല്‍ സ്കൂളിനു സമീപം അല്‍ താജില്‍ സിപി ഹാഷിം മുതുവന (69) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചത്. വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് മാഹി ആശുപത്രിയിലും തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയിലു കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.
കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയതിനു ശേഷം വടകര സര്‍ക്കാര്‍ കൊറോണ കെയര്‍ സെന്ററിലും തുടര്‍ന്ന് കോഴിക്കോട് പണം നല്കി താമസിക്കുന്ന കൊറോണ കെയര്‍ സെന്ററിലാണ് താമസിച്ചിരുന്നത്. എന്നാൽ സര്‍ക്കാരിന്റെ പുതിയ നിര്‍ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തിന് താമസിക്കാമെന്ന് ഉത്തരവ് വന്നതിനുശേഷം 27-ന് ഭാര്യയോടൊപ്പം അഴിയൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
മൃതദേഹം തലശ്ശേരി ഗവ. ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചതിന് ശേഷം നിരീക്ഷണത്തിലുള്ള വ്യക്തി ആയതുകൊണ്ട് സ്രവം എടുത്ത് മലബാര്‍ കാന്‍സര്‍ സെന്റര്റില് പരിശോധനക്ക് അയക്കുകയായിരുന്നു. ശനിയാഴ്ച്ച ഉച്ചയോടെ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്കി. ഭാര്യ: കായക്കല്‍ റംല, മക്കള്‍: ഷബീര്‍, ഡോ. ഷാജുദ്ധീന്‍ (മൈത്ര ആശുപത്രി, കോഴിക്കോട്), ഷബ്ജിന. മരുമക്കള്‍: ഫെമിന, ഡോ. ഷംനി (സ്റ്റാര്‍ കെയര്‍ ആശുപത്രി, കോഴിക്കോട്), ഷബിന്. കബറടക്കം കുഞ്ഞിപ്പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications