Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗജന്യ ലഹരി, ലൈംഗിക പീഡനം: കണ്ണൂരില്‍ 14 -കാരനെതിരെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍, 11പേർ ഇരകള്‍

കണ്ണൂർ: ഒന്‍പതാം ക്ലാസുകാരനായ വിദ്യാർത്ഥിക്കെതിരെ സഹപാഠിയായ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലില്‍ നടുങ്ങിയിരിക്കുകയാണ് കണ്ണൂർ. പതിനാല് വയസ്സ് മാത്രം പ്രായമുള്ള വിദ്യാർത്ഥി തന്നെ ലഹരിമരുന്നി അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

തന്നെ മാത്രമല്ല സമാനമായ രീതിയില്‍ പെണ്‍കുട്ടികളേയും ഈ വിദ്യാർത്ഥി ലഹരിക്ക് അടിമകളാക്കി മാറ്റിയത് അറിയാമെന്നും വിദ്യാർത്ഥിനി പറഞ്ഞപ്പോഴാണ് രക്ഷിതാക്കളും സ്കൂള്‍ അധികൃതരും പൊലീസ് ഒരുപോലെ കൂടുതല്‍ നടുങ്ങിയത്. ഈ അവസ്ഥ മറ്റാർക്കും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാണ് തങ്ങളുടെ മകള്‍ക്ക് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് തുറന്ന് പറയുന്നതെന്നാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വ്യക്തമാക്കിയത്.

14 വയസുകാരന്‍ മാത്രമല്ല, സംഭവത്തിന് പിന്നില്‍

സോഷ്യല്‍ മീഡിയ വഴിയാണ് വിദ്യാർത്ഥി പെണ്‍കുട്ടികളെ പരിചയപ്പെടുന്നത്. അധികവും ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു ബന്ധം സ്ഥാപിക്കല്‍. തുടർന്നാണ് ലഹരി കൈമാറ്റവും ലൈംഗികമായുള്ള പീഡനം. 14 വയസുകാരന്‍ മാത്രമല്ല, സംഭവത്തിന് പിന്നില്‍ മുതിർന്ന ചില ആണ്‍കുട്ടികളും ഉണ്ടെന്നും പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതി

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സഹപാഠിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ജുവനൈൽ ഹോമിലായിരുന്ന കുട്ടിയെ പിന്നീടു ജാമ്യത്തിൽ വിട്ടു. പ്രായപൂർത്തിയാവാത്ത കുട്ടികളെ മുന്‍ നിർത്തി ലഹരി ഇടപാടുകള്‍ നടത്തുന്ന വലിയ ലഹരി മാഫിയ ഇതിന് പിന്നില്‍ പ്രവർത്തിക്കുന്നുണ്ടെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

ഈ ചിത്രം എങ്ങനെയുണ്ട്.. പൊളിയല്ലേ, അല്ലേല്‍ ഇതോ: വ്യത്യസ്ത ലുക്കില്‍ പൊളിച്ചടുക്കി രഞ്ജിനി ജോസ്

എം ഡി എം എ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളാണ്

എം ഡി എം എ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നത്. വലിയ വിലയുള്ള ലഹരി ഉല്‍പന്നങ്ങളാണെങ്കിലും പെണ്‍കുട്ടികള്‍ക്ക് ഇവ സൌജന്യമായി നല്‍കും. സൗഹൃദമാണെന്നും പിന്നീട് പ്രണയമാണെന്നും അവകാശപ്പെട്ട സുഹൃത്ത് മാനസിക സമ്മർദം കുറയ്ക്കാനെന്ന പേരിലാണ് ആദ്യം മയക്ക് മരുന്ന് നല്‍കുന്നത്. പിന്നീട് ലഹരി ഉപയോഗിച്ച് പലതവണ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു.

ആദ്യ ഘട്ടത്തില്‍ ലഹരി സൌജന്യമായി നല്‍കുന്നത്

ആദ്യ ഘട്ടത്തില്‍ ലഹരി സൌജന്യമായി നല്‍കുന്നത് ശീലമാക്കാന്‍ വേണ്ടിയാണ്. ലഹരിക്ക് അടിമപ്പെട്ട് കഴിഞ്ഞാല്‍ പിന്നീട് ലഹരിക്കുള്ള പണത്തിനായി ലൈംഗിക ബന്ധത്തിലേർപ്പെടാന്‍ പ്രോല്‍സാഹിപ്പിക്കും. ഇത് നിഷേധിച്ചാല്‍ ക്രൂരമായ മർദ്ദനം നേരിടേണ്ടി വരും. ലഹരിക്ക് അടിമയായതോടെ ആത്മഹത്യാ പ്രവണതയുണ്ടായതായും പെണ്‍കുട്ടി പറയുന്നു.

ലഹരി വിമുക്തി കേന്ദ്രത്തിലെത്തിച്ച ശേഷം

ലഹരി വിമുക്തി കേന്ദ്രത്തിലെത്തിച്ച ശേഷം കൗൺസലിങ്ങിലാണ് ലൈംഗിക പീഡനം അടക്കമുള്ള കാര്യങ്ങൾ കുട്ടി വെളിപ്പെടുത്തിയത്. ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാത്രമാണ് പരാതിയുമായി എസ്പിയെ സമീപിച്ചിട്ടുള്ളത്. പൊലീസിന്റെ ഭാഗത്ത് നിന്നും വേഗത്തിലുള്ള നടപടികളാണ് ഉണ്ടായതെന്നും ഉടന്‍ തന്നെ നടപടികള്‍ സ്വീകരിച്ചതായും മാതാപിതാക്കള്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+