Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവിതശൈലി രോഗങ്ങളെ നേരിടാന്‍ ജനിതക സ്‌ക്രീനിങ് അനിവാര്യം: ജീനോമിക്‌സ് മീറ്റ്

കണ്ണൂര്‍: കേരളത്തില്‍ വര്‍ധിച്ച് വരുന്ന ജീവിതശൈലി രോഗങ്ങളെ ഫലപ്രദമായി നേരിടാന്‍ ചെറുപ്പക്കാരില്‍ ജനിതക സ്‌ക്രീനിങ് നടത്തി അനിവാര്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് മെഡിസിന്‍ (ന്യൂഡല്‍ഹി) സംഘടിപ്പിച്ച മലബാര്‍ ജീനേമിക്‌സ് മീറ്റ് അഭിപ്രായപ്പെട്ടു.

ഉമിനീരിലെ ജനിതക സ്‌ക്രീനിങ് വഴി പ്രമേഹം മുതല്‍ കാന്‍സര്‍ വരെയുള്ള ഒട്ടനവധി രോഗങ്ങളുടെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്താനും ഫലപ്രദമായി പ്രതിരോധിക്കാനും സാധിക്കുമെന്ന് മലബാര്‍ ജീനോമിക്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഐ ഡി ആര്‍ എല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ സുല്‍ഫിക്കര്‍ അലി അഭിപ്രായപ്പെട്ടു.

FSD

ആരോഗ്യരംഗത്തെ പ്രതിരോധ സ്‌ക്രീനിംഗ് ഭാഗമായി മിക്ക വികസിത രാജ്യങ്ങളിലും ജനിതക സ്‌ക്രീനിങ് വഴി ജീവിതശൈലി രോഗങ്ങളെ മുന്‍കൂട്ടി കണ്ടെത്തുന്നുണ്ട്. ഉയര്‍ന്ന സാക്ഷരതയും മികച്ച ജീവിതനിലവാരവുമുള്ള കേരളീയരില്‍ പ്രതിരോധ സ്‌ക്രീനിംഗ് നടത്തുന്നത് ജീവിതശൈലി രോഗങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

യുവാക്കളിലെ കുഴഞ്ഞുവീണു മരണത്തിന് കാരണക്കമായ എം വൈ ബി ലളിതമായ ടെസ്റ്റിലൂടെ കണ്ടെത്താമെന്നും അത്തരക്കാര്‍ക്ക് പ്രത്യേക ചികിത്സ നല്‍കി രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ വിശദീകരിച്ചു. സ്‌കിന്‍ ഡിഎന്‍എ ടെസ്റ്റിലൂടെ ചര്‍മത്തിന്റെ പ്രയാധിക്യത്തെ മറികടക്കാനാകും എന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഓസ്‌ട്രേലിയയിലെ ജനിതക വിദഗ്ധന്‍ ഡോ സ്റ്റീഫന്‍ മാസി, പൂനെ യിലെ ജീനോമിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ അമൂല്‍ റൗട്ട്, ജീന്‍സ് ആന്‍ഡ് യു മാനേജിങ് ഡയറക്ടര്‍ ഡോ സിപി അസീബ്, ത്വക്ക് രോഗ വിദഗ്ധന്‍ ഡോ. റൗഫ് മലയില്‍, വെല്‍നസ് ക്ലബ്ബ് ഡയറക്ടര്‍ കെ ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+