പട്ടാപ്പകല്‍ വ്യാപാരിയില്‍ നിന്നും അരക്കിലോ സ്വര്‍ണ്ണക്കട്ടി തട്ടിയെടുത്തു: സംഭവം തലശ്ശേരിയിൽ
കണ്ണൂര്‍: പട്ടാപ്പകല്‍ വ്യാപാരിക്കു നേരെ നടന്ന അക്രമണവും കവര്‍ച്ചയും നാടിനെ ഭീതിയിലാഴ്ത്തി. ശനിയാഴ്ച്ച രാവിലെ പത്തേമുക്കാലോടെയാണ് നഗരത്തിലെ സ്വര്‍ണവ്യാപാരിയും മഹാരാഷ്ട്രസ്വദേശിയുമായ ശ്രീകാന്ത് കദത്തിനെ മൂന്നംഗസംഘം ചേര്‍ന്ന് ബൈക്കിലെത്തി ആക്രമിച്ച് അരക്കിലോ സ്വര്‍ണക്കട്ടികള്‍ കവര്‍ന്നത്. സമീപകാലത്ത് നിരവധി കവര്‍ച്ചകളാണ് തലശ്ശേരി മേഖലയിലുണ്ടാകുന്നത്. പണമുള്ളവരെ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ സംഘം അവരെ പിന്തുടര്‍ന്ന് കവര്‍ച്ചയ്ക്കിരയാക്കുകയാണ്.
അടുത്തിടെ ഒരു ഹോള്‍സെയില്‍ വ്യാപാരിയുടെ ലക്ഷങ്ങള്‍ കവര്‍ച്ചക്കിരയായിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണം നടക്കുന്നുïെങ്കിലും പ്രതികളെ പൊലിസിന് കïെത്താന്‍ കഴിഞ്ഞിട്ടില്ല. സ്‌കൂട്ടറുടെ ഡിക്കി കുത്തിത്തുറന്നാണ് വ്യാപാരിയുടെ പണം കവര്‍ന്നത്. ഇതും തട്ടിപ്പറി സംഘങ്ങളാണെന്നാണ് പൊലിസിന്റെ നിഗമനം. തട്ടിപ്പറി സംഘങ്ങള്‍ തലശ്ശേരി മേഖലയില്‍ സജീവമാകുകയാണ്.

സി.സി.ടി.വി കാമറ ദൃശ്യങ്ങള്‍ പൊലിസ് പരിശോധിക്കുമ്പോഴും പ്രതികളെ കുറിച്ച് യാതൊരു തുമ്പും ലഭിക്കാത്ത അവസ്ഥയാണ്. മഹാരാഷ്ട്ര സ്വദേശിയും നിലവില്‍ തലശ്ശേരി മഠപ്പുരറോഡില്‍ താമസിക്കുന്ന ശ്രീകാന്ത് കദമാണ് ഇന്നലെ വീടിനു സമീപത്ത് വച്ച് കവര്‍ച്ചയ്ക്കിരയായത്. ഇയാളെ വടികൊï് അടിച്ചു വീഴ്ത്തിയാണ് കവര്‍ച്ച നടത്തിയത്. അക്രമികള്‍ ഹെല്‍മറ്റ് ധരിച്ചു വന്നതിനാല്‍ തിരിച്ചറിഞ്ഞിട്ടില്ല.












Click it and Unblock the Notifications