കണ്ണുരിൽ വ്യാപക അക്രമം: കോൺഗ്രസ് ഓഫിസുകളും കൊടിമരങ്ങളും സ്തൂപങ്ങളും തകർത്തു
തലശേരി: ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം കണ്ണൂരില്‍ വ്യാപക അക്രമംഇടുക്കി എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥി ധീരജിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ എസ്.എഫ്.ഐ -ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകര്‍ വ്യാപകമായി കോണ്‍ഗ്രസ് ഓഫിസുകളും കൊടിമരങ്ങളും പ്രചാരണ ബോര്‍ഡുകളും തകര്‍ത്തു.ചൊവ്വാഴ്ച്ച രാത്രി മുതല്‍ ബുധനാഴ്ച്ച പുലര്‍ച്ചെ വരെ മണിക്കൂറുകളോളം അക്രമികള്‍ പരസ്യമായി അഴിഞ്ഞാടുമ്പോഴും പലയിടത്തും പൊലിസ് കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നു. മാഹി മുതല്‍ തളിപ്പറമ്പ് വരെയുള്ള വിലാപയാത്ര കടന്നു പോകുന്ന വിവിധയിടങ്ങളിലും വിലാപയാത്ര കടന്നു പോകാത്ത കോടിയേരി, കതിരൂര്‍, ചക്കരക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലും അക്രമം നടത്തി. തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ വിലാപയാത്രയുടെ മറവില്‍ വ്യാപകമായ അക്രമമാണ് അരങ്ങേറിയത്.തൃച്ഛംബരം പട്ടപ്പാറയിലെയും പനങ്ങാട്ടൂരിലെയും പ്രിയദര്‍ശിനി മന്ദിരങ്ങള്‍ പൂര്‍ണമായും അടിച്ചു തകര്‍ത്തു. തളിപ്പറമ്പ് നഗരത്തിലെ കോണ്‍ഗ്രസ് മന്ദിരത്തിന് നേരെ കല്ലെറിയുകയും കൊടിമരങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കാപാലിക്കുളങ്ങരയിലെ രാജീവ്ജി ക്ളബ്ബിലെ ഗാന്ധി പ്രതിമയും തകര്‍ത്തു
ധീരജിന്റെ മൃതദേഹം ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് തുച്ഛംബരം പട്ടപ്പാറയിലെ വീട്ടിലെത്തിച്ചത്.ഈ സമയത്താണ് പട്ടപ്പാറയിലെ പ്രിയദര്‍ശിനി മന്ദിരത്തിന് നേരെ ഒരു സംഘം എസ്.എഫ്.ഐ -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമമഴിച്ചുവിട്ടത്. ഇവിടെയുള്ള ജനലുകള്‍' വാതില്‍' ഷെല്‍ഫ് ,മേശ തുടങ്ങി എല്ലാം അടിച്ചു തകര്‍ത്തു. തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരത്തിന് നേരെ രണ്ടാം തവണയാണ് അക്രമം നടക്കുന്നത്. മന്ദിരത്തിന് നേരെ കല്ലെറിയുകയും കൊടിയും കൊടിതോരണങ്ങളും നശിപ്പിക്കുകയും ചെയ്തു. പനങ്ങാട്ടൂര്‍ പ്രിയദര്‍ശിനി മന്ദിരവും പൂര്‍ണമായി തകര്‍ത്തു. കാപാലികുളങ്ങരയിലെ രാജിവ് ജിമന്ദിരം അക്രമിക്കുകയും ഗാന്ധി പ്രതിമ പൂര്‍ണമായും തകര്‍ക്കുകയും ചെയ്തു.

ചേലേരി എ യു.പി സ കുളിന് എതിര്‍വശം ബസ് കാത്തിരുപ്പ് കേന്ദ്രത്തില്‍ സ്ഥാപിച്ച കോണ്‍ഗ്രസ് കൊടിമരം പൂര്‍ണമായി നശിപ്പിച്ചു' റോഡരികില്‍ സ്ഥാപിച്ച കൊടിമരം ഒടിച്ചു വളയ്ക്കുകയും മുകളില്‍ കെട്ടിയ പതാക വലിച്ചെറിയുകയും ചെയ്തു കൊടിമരം നശിപ്പിച്ചതില്‍ ചേലേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.പി പ്രേമാനന്ദന് ,മയ്യില്‍ പൊലിസില്‍ പരാതി നല്കി. ചക്കരക്കല്‍ കണയന്നൂരില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ് നടന്നു.ചക്കരക്കല്‍ മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സി.സി.രമേശന്റെ കണയന്നൂരിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്
വിലാപയാത്ര കടന്നു പോകുന്ന തലശേരി -കണ്ണൂര്‍ ദേശീയപാതയിലെ റോഡരികിലുള്ള സ്തു പങ്ങളും കൊടിമരങ്ങളും ഡി.വൈ.എഫ്.ഐ - എസ് എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു തോട്ടട എസ്.എന്‍ കോളേജിന് മുന്പിലെ ഷുഹൈബ് സ്മാരക ബസ് കേന്ദ്രം കൊട്ടാരം ഉള്‍പ്പെടെ തകര്‍ത്തു.കെ.എസ്.യു സ്തുപവും ഷെല്‍ട്ടറും തകര്‍ക്കുന്നത് ചിത്രീകരിച്ച ഓണ്‍ലൈന്‍ ചാനലിന്റെ മൈക്ക് വിലാപയാത്രയില്‍ പങ്കെടുത്തവര്‍ തട്ടിയെടുത്തതായി പരാതിയുണ്ട്.നടാലില്‍ കോണ്‍ഗ്രസ് ഓഫിസ് ലോറിയിലെത്തിയ ഒരു സംഘമാളുകള്‍ തകര്‍ത്തു നടാല്‍ വായനശാലയിലെ നവരശ്മി ക്ളബ്ബാണ് അടിച്ചു തകര്‍ത്തത്.പൊലിസ് നില്‍ക്കവെയാണ് ഇവിടെ അക്രമികള്‍ അഴിഞ്ഞാടിയത്.നാട്ട പ്രകാശനെന്ന സി.പി.എം പ്രവര്‍ത്തകന്റെ നേതൃത്വത്തിലാണ് ഇവിടെ അക്രമം നടത്തിയത്. വായനശാലയിലെ ടി.വി തകര്‍ത്തു.ഓഫിസ് കത്തിക്കാനും ശ്രമമുണ്ടായി. കണ്ണൂര്‍ ചെട്ടി പീടികയിലെ കോണ്‍ഗ്രസ് ഓഫിസും തകര്‍ത്തു
ചിറക്കുനിയില്‍ കോണ്‍ഗ്രസ് ധര്‍മ്മടം മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു തകര്‍ത്തു. പനങ്ങാട്ടൂര്‍ പ്രിയദര്‍ശിനി മന്ദിരവും തകര്‍ത്തു. പാപ്പിനിശേരി, കുഞ്ഞിമംഗലം എന്നിവടങ്ങളില്‍ കോണ്‍ഗ്രസ് ഓഫിസ് തകര്‍ത്തു.കോടിയേരി കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് വി.സി പ്രസാദിന്റെ വീടിന് നേരെ ബോംബേറുണ്ടായി.കൊലപാതകത്തിന്റെ മറവില്‍ ജില്ലയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ക്ക് നേരെയും പാര്‍ട്ടി ഓഫിസുകള്‍ക്കു നേരെയുമുള്ള അക്രമത്തില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്ട്ടിന് ജോര്‍ജ് ശക്തമായി പ്രതിഷേധിച്ചു കൊലപാതകത്തിന്റെ മറവില്‍ എസ്.എഫ്.ഐ.ഡി. വൈ. എഫ്. ഐ.സി.പി.എം പ്രവര്‍ത്തകര്‍ അക്രമമഴിച്ചുവിടുകയാണ്.പൊലിസിനെ നോക്കുകുത്തിയാക്കി കൊണ്ട് ബീഹാര്‍ മോഡലില്‍ അക്രമമാണ് സി.പി.എം കോണ്‍ഗ്രസിനെതിരെ അഴിച്ചുവിടുന്നത് ഇതിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണം. ഇനിയും അക്രമം തുടര്‍ന്നാല്‍ അതിനെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രതിരോധിക്കേണ്ടി വരും. കണ്ണുര്‍ ജില്ലയില്‍ ക്രമസമാധാനം തകര്‍ക്കുന്നതിന്റെ ഉത്തരവാദിത്വം സി.പി.എമ്മിന് മാത്രമാണെന്നും മാര്ട്ടിന് ജോര്‍ജ് മുന്നറിയിപ്പു നല്കി.
Recommended Video
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ?












Click it and Unblock the Notifications