കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിലംപൊത്താറായി പൈതൃകനഗരത്തിലെ കെട്ടിടങ്ങൾ :മഴ കനക്കുമ്പോൾ മുൾമുനയിൽ തലശേരി

Google Oneindia Malayalam News

തലശേരി: കനത്ത മഴയും കാറ്റും തുടരുമ്പോൾ പൈതൃകനഗരമായ തലശേരിയിലെ പൗരാണിക കെട്ടിടങ്ങൾ അപകട ഭീഷണിയിൽ. വൈദേശികാധിപത്യത്തിൻ്റെ അവശേഷിപ്പുകളായ കെട്ടിടങ്ങൾ പലതും സംരക്ഷിക്കപ്പെടാതെ നാശോൻ മുഖമായിരിക്കുകയാണ്. കടൽ തീരത്ത് നൂറുകണക്കിന് കെട്ടിടങ്ങളാണ് ഇത്തരത്തിലുള്ളത്.ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ടവയാണ് ഇതിൽ കൂടുതലും.നഗരഹൃദയത്തിലാണ് ഇവയൊക്കെ സ്ഥിതി ചെയ്യുന്നുവെന്നതിനാൽ പലതും യാത്രക്കാർക്കും നഗരവാസികൾക്കും ഭീഷണിയായിട്ടുമുണ്ട്.

kannur-16236

അടിത്തുണുകൾ ദ്രവിക്കുകയും മേൽ ഭാഗത്തെ സ്ളാബുകൾ തകരുകയും ചെയ്തതിനാൽ തലശേരി കടൽ പാലം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. തലശേരിയിലെ ഏറ്റവും വലിയ ചരിത്ര സ്മാരകങ്ങളിലൊന്നായ കടൽപ്പാലം സംരക്ഷിക്കുന്നതിനായി പുരാവസ്തു വകുപ്പ് നടപടികൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പല കെട്ടിടങ്ങളും മഴയിൽ ഇടിഞ്ഞു വീഴാൻ തുടങ്ങിയിട്ടുണ്ട്.ഇതിലൊന്നായനഗര ഹൃദയത്തിലെ വീനസ് ജങ്ഷനിൽ പഴയ ജിർണിച്ച കെട്ടിടം വാഹനയാത്രക്കാർക്കും വഴിയാത്രക്കാർക്കും കടുത്ത ഭീഷണിയാണുണ്ടാക്കുന്നത്. കാലവർഷത്തിന് മുൻപേ പൊ​ളി​ച്ച് നീ​ക്കാ​ന്‍ ന​ഗ​ര​സ​ഭ​യും സ​ബ് ക​ള​ക്ട​റും നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടും ഉദ്യോഗസ്ഥരുടെ ചുവപ്പ് നാട. അഴിയാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

ഈ കെട്ടിടത്തിൻ്റെ നില അതീവ അ​പ​ക​ടാ​വ​സ്ഥ​യി​ലെ​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സും കുറച്ചു നാൾ മുൻപ് റിപ്പോർട്ടുനൽകിയിരുന്നു.ദേ​ശീ​യ പാ​ത​യി​ല്‍ ത​ല​ശേ​രി സ​ഹ​ക​ര​ണാ​ശു​പ​ത്രി​ക്കു മുൻപിലെ വീ​ന​സ് ജം​ഗ്ഷ​നി​ലാ​ണ്എ​ഴു​പ​ത് വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള, അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം സ്ഥി​തി​ചെ​യ്യു​ന്ന​ത്.കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ പ​ല വ്യാ​പാ​രി​ക​ളും ക​ട​മു​റി​ക​ള്‍ നേരത്തെ ഒഴിഞ്ഞിട്ടുണ്ട്. നി​ല​വി​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത കെ​ട്ടി​ട​ത്തി​ലെ മു​റി​ക​ള്‍ ചി​ല​ര്‍ ഇ​പ്പോ​ഴും കൈ​വ​ശം വെ​ക്കു​ന്നു​ണ്ടെ​ങ്കി​ലും നഗരസഭയുടെ ലൈ​സ​ന്‍​സ് ഇ തി നി ല്ല
വൈ​ദ്യു​തിബ​ന്ധ​വും കെ.എസ്.ഇ.ബിഅ​ധി​കൃ​ത​ര്‍ വിഛേ​ദി​ച്ചിട്ടുണ്ട്. കെ​ട്ടി​ടം പൊ​ളി​ച്ച് നീ​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് കെ​ട്ടി​ട ഉ​ട​മ ന​ഗ​ര​സ​ഭ​യേ​യും സ​ബ് ക​ള​ക്ട​റേ​യും രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പൊ​ളി​ച്ചു നീ​ക്ക​ല്‍ നീ​ണ്ടു​പോ​കു​ക​യാ​ണ്. റവന്യു വകുപ്പിൻ്റെ ഭാഗത്തു നിന്നുള്ള അനുമതിയും നീക്കങ്ങളുമാണ് ഇനി വേണ്ടത് ഇനിയും അമാന്തം കാണിച്ചാൽ കാലവർഷത്തിൽ ജനസാന്ദ്രത കൂടിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ​കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണാ​ല്‍ സം​ഭ​വി​ക്കു​ന്ന​ത് വ​ന്‍ ദു​ര​ന്തം ത​ന്നെ​യാ​യി​രി​ക്കും.

Recommended Video

cmsvideo
Novavax vaccine is 90 percent effective against virus | Oneindia Malayalam

13 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഈ ​കെ​ട്ടി​ടം സ്ഥി​തി ചെ​യ്യു​ന്ന​ത്.15 മു​റി​ക​ളാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ മാ​സം 20 ന് ​ഈ കെ​ട്ടി​ട​ത്തി​ന്റെ സ​ണ്‍​ഷേ​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ള്‍ ത​ക​ര്‍​ന്നു വീ​ണി​രു​ന്നു. അ​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സും പോ​ലീ​സു​മു​ള്‍​പ്പെ​ടെ എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

English summary
heritage buildings in kannur is under collapse threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X