കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴയടങ്ങിയിട്ടും ഭീതിയടങ്ങില്ല!! ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ കണ്ണൂരിലെ മലയോര ഗ്രാമങ്ങള്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മഴയടങ്ങിയെങ്കിലും മണ്ണിടിച്ചില്‍ ഭീഷണിയിലാണ് ജില്ലയിലെ മലയോര പ്രദേശങ്ങള്‍. ഈ ഭാഗങ്ങളില്‍ ഇപ്പോഴും ഉരുള്‍പൊട്ടലും മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലില്‍ ഇവിടെ നിരവധി വീടുകളാണ് തകര്‍ന്നത്. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന് പുനര്‍നിര്‍മ്മിച്ച വീടുകളും മണ്ണിടിച്ചിലില്‍ തകര്‍ന്നിട്ടുണ്ട്. മണ്ണിടിച്ചിലില്‍ വീടിന് സാരമായ കേടുപാടുകള്‍ പറ്റിയതിനെ തുടര്‍ന്ന് നിസ്സഹായാവസ്ഥയിലായിരിക്കുകയാണ് കോളിക്കടവിലെ രാമകൃഷ്ണപ്പോലുള്ളവര്‍.

പ്രത്യേക അടയാളങ്ങളോടെ എത്തുന്നവരെ ക്യാമ്പിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രിപ്രത്യേക അടയാളങ്ങളോടെ എത്തുന്നവരെ ക്യാമ്പിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഈ മേഖലയില്‍ മഴ നിര്‍ത്താതെ പെയ്യുകയാണ്. ഇതേത്തുടര്‍ന്ന് രാമകൃഷ്ണന്റെ വീടിന് പുറകുവശത്തുള്ള കുന്ന് ചെറുതായി ഇടിയാന്‍ തുടങ്ങി. പിറ്റേന്ന് മഴ ശക്തമായതിനെ തുടര്‍ന്ന് കുടുംബ വീട്ടിലേക്ക് മാറി താമസിച്ചു. മഴ കുറഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുന്നിടിഞ്ഞ് മണ്ണ് പൂര്‍ണ്ണമായും വീടിന് മുകളിലേക്ക് വീണതായി കണ്ടതെന്ന് രാമകൃഷ്ണന്റെ ഭാര്യ പറഞ്ഞു.

landslidekannur-1

ഇനി വീട്ടില്‍ താമസിക്കാന്‍ കഴിയില്ല. കഴിഞ്ഞ പ്രളയത്തെ തുടര്‍ന്ന് മണ്ണിടിഞ്ഞിരുന്നെങ്കിലും ഇത്ര ഭീകരമായിരുന്നില്ല. മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ചുമരുകള്‍പ്പൊട്ടി വെള്ളം വീട്ടിലേക്ക് ഒലിച്ചുകയറുകയാണ്. പില്ലറോക്കെ ഉപയോഗിച്ച് വീടിന് പുറകെ മതില്‍ കെട്ടിയിരുന്നു. രണ്ട് ലക്ഷത്തോളം രൂപ ചെലവാക്കിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും അവര്‍ പറഞ്ഞു. ഇതേ അവസ്ഥയിലാണ് ആലക്കോട്. പയ്യാവൂര്‍, ചന്ദനക്കാംപാറ, ശ്രീകണ്ഠപുരം ഭാഗങ്ങളിലുള്ളവരും. ഇവിടെങ്ങളില്‍ നിരവധി വീടുകളാണ് മണ്ണിടിച്ചിലില്‍ തകര്‍ന്നത്.

English summary
High ranges in Kannur under land slide threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X