Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ ഹോട്ടൽ ഉടമയെ കുത്തിക്കൊന്ന സംഭവം; പ്രതികളെ കസ്റ്റഡിയിൽ വാങ്ങും

കണ്ണൂരിൽ ഹോട്ടൽ ഉടമയെ കുത്തിക്കൊന്ന സംഭവം; പ്രതികളെ കസ്റ്റഡിയിൽ വാങ്ങും

കണ്ണൂർ: കണ്ണൂരിൽ ഹോട്ടൽ ഉടമയെ കുത്തിക്കൊന്ന കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായാണ് അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയിൽ എടുക്കുന്നത്. ഇതിനായി കോടതിയിൽ പൊലിസ് ഹർജി നൽകും. ആയിക്കരയിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് കണ്ണൂരിൽ ഹോട്ടൽ ഉടമയെ കുത്തിക്കൊന്നത്.

സംഭവത്തിൽ അറസ്റ്റിലായ യുവാക്കളെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി. ചൊവ്വാഴ്ച്ച അർധരാത്രി 12 മണിയോടെ പ്രതികളെ റിമാൻഡ് ചെയ്തിരുന്നു.

knr

ജില്ലയിലെ പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ മാനേജിങ് പാർട്ണർ പള്ളിക്കണ്ടി ജസീറിനെ(35) കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ റബീഹ് (24), ഉരുവച്ചാൽ സ്വദേശി ഹനാൻ (22) എന്നിവരെയാണ് കണ്ണൂർ സിറ്റി പോലീസ് ചൊവ്വാഴ്ച്ച രാത്രിയോടെ പന്ത്രണ്ടു മണിയോടെയാണ് മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കിയത്‌. റിമാൻഡ് ചെയ്ത ഇരുവരെയും പിന്നീട് കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി.

കേസിൽ പ്രതികളുടെ അറസ്റ്റ് ചൊവ്വാഴ്ച്ച ഉച്ചയോടെ രേഖപ്പെടുത്തിയിരുന്നു. ശേഷം ആയുധം കണ്ടെത്തുന്നതിനായി റബീഹിനെ ചൊവ്വാഴ്ച്ച വൈകുന്നേരം സംഭവ സ്ഥലത്ത് എത്തിച്ചു. തുടർന്ന് തെളിവ് എടുത്തിരുന്നു. ഫോറൻസിക് സംഘവും സ്ഥലത്ത് നിന്ന് തെളിവെടുത്തിരുന്നു.

അതേസമയം, സുഹൃത്തിന്റെ കാറിൽ പയ്യാമ്പലത്തെ ഹോട്ടൽ അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. തിങ്കളാഴ്ച്ച അർധരാത്രി രാത്രി പന്ത്രണ്ടരയോടെ ആയിക്കര മത്സ്യ മാർക്കറ്റിന് സമീപത് വച്ചായിരുന്നു ജസീർ കുത്തേറ്റ് മരണപ്പെട്ടത്. അതേസമയം, റബീഹിനെ അന്ന് രാത്രി തന്നെ വീട്ടിൽ നിന്നും പോലീസ് പിടി കൂടിയിരുന്നു. എന്നാൽ., ഹനാൻ സ്റ്റേഷനിൽ സ്വമേധയാ ഹാജരാവുകയിരുന്നു. റബിഹും ഹനാനും ജസീറിനെ റോഡരികിലെ കാർ വാഹന പാർക്കിങ്ങിനെ ചൊല്ലി തടയുകയായിരുന്നു.

തുടർന്ന് നടന്ന വാക്കേറ്റത്തിനിടെ പ്രതികളിലൊരാൾ മൂർച്ചയുള്ള ആയുധമെടുത്ത് കുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. നെഞ്ചിലേറ്റ ആഴത്തിലുള മുറിവാണ് മരണ കാരണമായത്. ബഹളം കേട്ട് ഓടി എത്തിയ മത്സ്യ മാർക്കറ്റിലെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ജസിറിനെ സമീപത്തെ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നിരുന്നാലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ അബ്ദു സത്താർ - ഹഫ്സത്ത് ദമ്പതികളുടെ മകനാണ് ജ ഷീർ.സ ഹീ ദയാണ് ഭാര്യ. മക്കൾ: ഇസ, ഇഫ' സഹോദരങ്ങൾ: മുഹമ്മദ് ജമാൽ, തഫ്സിറ, തസ്നി കബറടക്കം ചൊവ്വാഴ്ച്ച നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+