ഭാര്യയെ പേനക്കത്തികൊണ്ടു കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍
ഇരിക്കൂര്‍: ഏഴു മാസം ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെകോടതിയില്‍ ഹജരാക്കി റിമാന്‍ഡു ചെയ്തു. അഞ്ചരക്കണ്ടി ചാലോട്പനയത്താംപറമ്പ് തറമ്മലിലെ പാര്‍ത്ഥിവം വീട്ടില്‍ പി പ്രേമന്റെയും സുധയുടെയും മകള്‍ പ്രിമ്യ (30)യെയാണ് ഭര്‍ത്താവ് കൂത്തുപറമ്പ് നീര്‍വേലി സ്വദേശി ഷൈനേഷ്(37 ) കത്തികൊണ്ടു കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വ്യാഴാഴ്ച്ച വൈകിട്ട് നാലരയോടെ പ്രിമ്യയുടെ പനയാത്താംപറമ്പിലെ വീടിനകത്തുവച്ചാണ് സംഭവം.
മദ്യപിച്ചെത്തിയ ഷൈനേഷ് പോക്കറ്റില്‍ കരുതിയ പേനാക്കത്തികൊണ്ട് കുത്തുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ യുവതിയെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തു. കുത്താന്‍ ഉപയോഗിച്ച കത്തി ഒടിഞ്ഞ നിലയിലാണ്. സംഭവ സമയത്ത് യുവതിയുടെ അമ്മമാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതക ശ്രമമെന്നു അന്വേഷണത്തില്‍ വ്യക്തമായതായി ചക്കരക്കല്‍ പൊലിസ് അറിയിച്ചു.ഗാനമേള ട്രൂപ്പില്‍ അംഗമായ ഗായികയായ
പ്രിമ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യവിവാഹത്തില്‍ ഒരാണ്‍കുട്ടിയുണ്ട്. സംഭവശേഷം ഷൈനേഷ് വീട്ടില്‍നിന്നിറങ്ങി ഓടുകയായിരുന്നു. ഇതിനു ശേഷമാണ് ചക്കരക്കല്‍ പൊലിസ് വധശ്രമത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍വെച്ചാണ് ചക്കരക്കല്‍ പൊലിസ് പിടികൂടിയത്. വെള്ളിയാഴ്ച്ച രാവിലെയാണ് ഇയാള്‍ പിടിയിലായത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നിരീക്ഷിച്ചുള്ള അന്വേഷണമാണ് പൊലിസ് നടത്തിയത്. ബംഗ്‌ളൂരില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഷൈനേഷ് ഭാര്യയുടെ പ്രസവ ചികിത്സയുമായി ബന്ധപ്പെട്ടാണ് നാട്ടിലെത്തിയത്. ഇതിനിടെയുണ്ടായ കുടുംബകലഹമാണ് പെട്ടെന്നുണ്ടായ പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു.