മലബാറില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ സെന്റര്‍ തുടങ്ങാന്‍ പരിശ്രമിക്കുമെന്ന് അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: അടുത്ത വര്‍ഷം കോഴിക്കോടും കണ്ണൂരും വിമാനത്താവളങ്ങളില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് തുടങ്ങുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുമെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ എപി അബ്ദുല്ലക്കുട്ടി പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കേണ്ടതാണെന്നും അതിന് കേന്ദ്രവും സംസ്ഥാനവുമൊക്കെ ശ്രമിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും കേന്ദ്രം പെട്രോള്‍ വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ച് സഹകരിക്കണമെന്നും എ പി അബ്ദുല്ലക്കുട്ടി ആവശ്യപ്പെട്ടു.

അടുത്ത വര്‍ഷം മലബാറില്‍ നിന്ന് ഹജ്ജ് എംബര്‍ക്കേഷന്‍ പോയിന്റ് ഉണ്ടാവുമെന്ന് ഉറപ്പ് നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം കോഴിക്കോടും കണ്ണൂരും ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രമാക്കുന്നതിന് ശ്രമിക്കും. കണ്ണൂര്‍ വിമാനത്താവളത്തിന് എം ബാര്‍ക്കേഷന്‍ കേന്ദ്രമാക്കുന്നതിന് നിലവില്‍ യാതൊരു അയോഗ്യതയുമില്ല. കേരളത്തില്‍ നിലവിലെ ഹജ്ജ് ക്വാട്ടയ്ക്ക് പുറമേ കുറച്ചധികം കൂടി കിട്ടാനുള്ള സാധ്യതയുണ്ട്. 17000 അപേക്ഷ കേരളത്തില്‍ നിന്നുണ്ട്. എന്നാല്‍ 5500 പേര്‍ക്കെ പോവാന്‍ പറ്റൂ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഒഴിവ് വരുന്ന മുറക്ക് കേരളത്തിന് കൂടുതല്‍ സീറ്റ് ലഭിക്കും.
Recommended Video
കൊറോണ ഭീതി നില നില്‍ക്കുന്നതിനാല്‍ ഈ വര്‍ഷത്തെ ഹജ്ജിന് കര്‍ശന നിയന്ത്രണം ഉണ്ട്. ഇന്ത്യയുടെ ഹജ്ജ് ക്വട്ടയും ഇക്കുറി കുറഞ്ഞു. ഒരു മാസമാണ് ഹജ്ജ് യാത്രക്കുള്ള ഒരുക്കത്തിന് കിട്ടിയത്.മെയ് 31 ന് ആദ്യ ബാച്ച് അവിടെ എത്തണം. സാധാരണ നാല് മാസം വരെ ഒരുക്കങ്ങള്‍ക്ക് ലഭിക്കാറുണ്ട് എന്നും അബ്ദുല്ല കുട്ടി പറഞ്ഞു. പ്രസ് ക്ലബ് ഭാരവാഹികളായ എ.കെ ഹാരിസ്, പ്രാശന്തന്‍ പുത്തലത്ത്, സതീശന്‍ പങ്കെടുത്തു.












Click it and Unblock the Notifications