ഐഎഎസ് പാസാകാന്‍ ജോത്സ്യനെ സമീപിച്ചു; നല്‍കിയത് 1,25000 കണ്ണിന്റെ കാഴ്ചയും പോയി
കണ്ണൂര്‍: ഐഎഎസ് കിട്ടാന്‍ ജോത്സ്യനെ സമീപിച്ച വിദ്യാര്‍ത്ഥിക്ക് ലകിട്ടിയത് പണി പാലിന്‍ വെള്ളത്തില്‍. കണ്ണൂരിലാണ് സംഭവം. ഐഎഎസ് പാസാകാന്‍ ജ്യോത്സ്യന്റെ നിര്‍ദ്ദേശ പ്രകാരം തങ്കഭസ്മം പാലില്‍ കലക്കി കുടിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ കാഴ്ചക്ക് മങ്ങലേല്‍ക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ പിതാവും കൊറ്റാളി സ്വദേശിയുമായ മൊബിന്‍ ചന്ദ് കണ്ണലം പൊലീസില്‍ പരാതി നല്‍കി. കണ്ണാടിപ്പറമ്പ് സ്വദേശിയാണ് ജോത്സ്യന്‍. ശുഭ മുഹൂര്‍ത്തത്തിന് സമീപിക്കുക എന്ന പരസ്യം കണ്ടാണ് ജോത്സ്യനെ തന്റെ വീട് പണിയുമായി ബന്ധപ്പെട്ട് മുഹൂര്‍ത്തം നോക്കുന്നതിനായി മൊബിന്‍ സമീപിച്ചത്.

മകന് ഐഎഎസ് പാസാകാന്‍ തങ്കഭസ്മം പാലില്‍ കലക്കി കുടിച്ചാല്‍ മതിയെന്നും വിദേശ ലക്ഷ്മിയന്ത്രം വാങ്ങി വീട്ടില്‍ സൂക്ഷിക്കാനും ഇയാള്‍ ഉപദേശിച്ചു. ഭസ്മത്തിന് 1,25,000 രൂപയും വിദേശ ലക്ഷ്മിയന്ത്രത്തിന് 50,000 രൂപയും ഇയാള്‍ മൊബിനില്‍ നിന്നും വാങ്ങി. ഇങ്ങനെ പല കാരണങ്ങള്‍ പറഞ്ഞ് മൊബിനില്‍ നിന്ന് 11,75,000 രൂപ വാങ്ങിയതായും മൊബിന്‍ കണ്ണവം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിദേശ ലക്ഷ്മി യാന്ത്രം മന്ത്രിമാര്‍ ഉള്‍പ്പെടെ ഉപയോഗിക്കാറുണ്ടെന്നും അവരുടെ ഓഫീസില്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്നും മൊബിന്‍ ചന്ദിനെ പറഞ്ഞ് വിശ്വസിപ്പിക്കുകയുമായിരുന്നു.
ആദ്യം ഇയാള്‍ പ്രവചിച്ചത് വാഹനാപകടത്തില്‍ മൊബിന്‍ചന്ദ് മരണപ്പെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു. ഇതും പറഞ്ഞ് ജോത്സ്യന്‍ ഇയാളുടെ ഭാര്യയെയും മറ്റു ബന്ധുക്കളെയും വിശ്വസിപ്പിക്കുകയും ആദിവാസികളില്‍ നിന്ന് ലഭിക്കുന്ന ഗരുഡന്റെ തലയിലുള്ള ഗരുഡ രത്നം പത്തെണ്ണം വാങ്ങി വീട്ടില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഗരുഡ രത്‌നത്തിന് കോടികള്‍ വിലമതിക്കുമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി ഭാര്യ 10 ലക്ഷം രൂപയും ജ്യോത്സ്യന് നല്‍കിയിരുന്നു. തുടര്‍ന്ന് കണ്ണവത്തെ തന്റെ ഓഫീസിലേക്ക് വരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ആദിവാസികളുടെ കയ്യില്‍ നിന്ന് നേരിട്ട് ശേഖരിച്ചതാണ് ഈ രത്‌നം എന്നാണ് ഇയാളെ ജോത്സ്യന്‍ പറഞ്ഞ് വിശ്വസിപ്പിച്ചത്.
Recommended Video
മകന്റെ കാഴ്ച നഷ്ടപ്പെട്ടതോടെയാണ് സംഭവത്തിന്റെ ഗൗരവം മനസിലാക്കിയത്. ജോത്സ്യന്‍ നല്‍കിയ ഗരുഡ രത്‌നവും, തങ്കഭസ്മവും, വിദേശ ലക്ഷ്മി യന്ത്രവും പറ്റിപ്പാണെന്ന് പിന്നീടാണ് മനസിലായത്. ഉടന്‍ തന്നെ മൊബിന്‍ കണ്ണവം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം ഇയാള്‍ക്ക് കണ്ണവത്ത് ഓഫീസും ഉണ്ടായിരുന്നില്ല. കാറില്‍ വച്ചാണ് മൊബിന് ഗരുഡ രത്‌നം കൈമാറിയതെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുക്കാന്‍ കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications