ലീഗ് ഓഫിസ് കത്തിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി:സിസിടിവി ക്യാമറകള്‍ പരിശോധിക്കും
ധര്‍മശാല: കണ്ണൂര്‍ ജില്ലയില്‍ ക്രമസമാധാനത്തിന്് വീണ്ടും കരിനിഴല്‍ പരത്തിക്കൊണ്ട് തീക്കളി രാഷ്ട്രീയം. തളിപ്പറമ്പ് കുറ്റിക്കോലില്‍ മുസ്ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. കുറ്റിക്കോല്‍ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഓഫീസാണ് തീയിട്ട് നശിപ്പിച്ചത്. ഭാരവാഹികളുടെ പരാതിയില്‍ തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഓഫീസ് വാതില്‍ അടിച്ചുതകര്‍ത്ത് അകത്തു കയറിയ അക്രമികള്‍ ഫര്‍ണീച്ചറുകളും ടി.വി അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും തീവെച്ചു നശിപ്പിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥയൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. പതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ലെന്നാണ് പൊലിസ് നല്‍കുന്ന വിവരം.സംഭവത്തില്‍ വിശദമായഅന്വേഷണം നടന്നുവരികയാണ്. ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി.

അതെ സമയം ഇന്നലെ രാത്രി മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി സെക്രട്ടറിയെയും സുഹൃത്തിനെയും കാര്‍ തടഞ്ഞു നിര്‍ത്തി മുഖം മുടി സംഘം അക്രമിച്ചിരുന്നു, സമതി സെക്രട്ടറി ഞാറ്റു വയലിലെ സിദ്ദിഖ് കുറിയാലി (56) മുസ്ലിം ലീഗ് വിമതവിഭാഗം പ്രവര്‍ത്തകന്‍ ദില്‍ഷാദ് പാലക്കോടന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്, ഇരുവരെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,
കപ്പാലത്തിന് സമീപം വെച്ചായിരുന്നു ആക്രമണം.മുഖം മൂടിയണിഞ്ഞ ആറംഗ സംഘമാണ് രാജരാജേശ്വര ക്ഷേത്ര റോഡില്‍ മുക്കോലയില്‍ വെച്ച് കമ്പി പാര ഉള്‍പ്പടെ ഉപയോഗിച്ച് അടിച്ച് തകര്‍ത്തത്.
തളിപ്പറമ്പ് ജമാഅത്ത് കമ്മറ്റിയില്‍ വഖഫ് ബോര്‍ഡ് നടത്തിയ പരിശോധനയില്‍ സീതീ സാഹിബ് ഹൈസ്‌കൂളില്‍ ക്രമക്കേട് നടന്നതായി ഒരു വിഭാഗം ആരോപിച്ചിരുന്നു.
സംഭവത്തില്‍ സംവാദത്തിന് വെല്ലുവിളിച്ച പി.കെ.സുബൈറുമായി സംവാദത്തിന് ഒരുക്കമാണെന്ന് ദില്‍ഷാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനുേേ ശമാണ് ദില്‍ഷാദിനെ അക്രമം നടന്നതായി സംശയിക്കുന്നത്. മുസ്ലിം ലീഗില്‍ ആഭ്യന്തര പ്രശ്നങ്ങളും ഗ്രൂപ്പു പോരും അതിരൂക്ഷമായ തളിപ്പറമ്പ് നഗരസഭാ കമ്മിറ്റി ജില്ലാ നേതൃത്വം നേരത്തെ പിരിച്ചുവിടുകയും പിന്നീട് പുന:സ്ഥാപിക്കുകയും ചെയ്തിരുന്നു.
സി.പി. എമ്മിന്റെ രഹസ്യപിന്‍തുണ വിമതവിഭാഗത്തിനുണ്ടെന്നാണ് സൂചന.കുറ്റിക്കോല്‍ ശാഖ മുസ്‌ലിം ലീഗിന്റെ ഓഫിസ് കത്തിച്ചതില്‍ശാഖാ മുസ്‌ലിം ലീഗ് ശക്തമായി പ്രതിഷേധിച്ചു.ഒരുപാട്‌വര്‍ഷങ്ങളായ യാതൊരുവിധ രാഷ്ട്രീയ സംഘര്‍ഷമോ തര്‍ക്കങ്ങളോയില്ലാതിരുന്ന പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള സാമൂഹ്യവിരുദ്ധരുടെ നീക്കത്തെ ജനങ്ങള്‍ തിരിച്ചറിയണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും സഹായകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഓഫിസ് ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ച കുറ്റവാളികളെ സമഗ്രാന്വേഷണം നടത്തി പുറത്തുകൊണ്ടുവരണംണ കുറ്റിക്കോല്‍ പ്രദേശത്ത് കലാപം സൃഷ്ടിക്കാനുള്ള ചിദ്രശക്തികളുടെ നീക്കം ജനങ്ങള്‍ തിരിച്ചറിയണമെന്ന് ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ കുറ്റിക്കോല്‍, ജനറല്‍ സെക്രട്ടറി സി.മുസ്തഫ എന്നിവര്‍ ആവശ്യപ്പെട്ടു.
ഇരുട്ടിന്റെ മറവില്‍ കുറ്റിക്കോലിലെ മുസ്ലിം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ച പ്രതികളെ ഉടന്‍ പിടികൂടി നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടരി അഡ്വ.അബ്ദുല്‍ കരീംചേലേരി.പാതിരാത്രി ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന സാമൂഹ്യ ദ്രോഹികള്‍ കസേരകള്‍ മോഷ്ടിച്ചു കടത്തുകയുംടി.വി യും മറ്റു ഫര്‍ണ്ണിച്ചറുകള്‍ അടിച്ച് തകര്‍ക്കുകയും തുടര്‍ന്ന് ഓഫീസിന് തീയിടുകയുമാണുണ്ടായത്. യാതൊരു സംഘര്‍ഷാവസ്ഥയും നിലവിലില്ലാത്ത പ്രദേശത്ത് അരക്ഷിതാവസ്ഥയും അരാജകത്വം സൃഷ്ടിക്കുവാനും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുമുള്ള കുതന്ത്രത്തിന്റെ ഭാഗമാണോ ഇത്തരം അക്രമങ്ങളെന്ന് സംശയിക്കേണ്ടതുണ്ട്. വസ്തു നിഷ്ഠവും സമഗ്രവുമായ അന്വേഷണത്തിലൂടെ മാത്രമെ യഥാര്‍ത്ഥ പ്രതികളെ പിടികൂടാനാകുകയുള്ളൂ. അതിനാല്‍ നിയമ പാലകര്‍ ജാഗ്രതയോടെ സത്വര നടപടികള്‍ സ്വീകരിച്ച് അടിയന്തരമായും പ്രതികളെ പിടികൂടണമെന്ന് കരീംചേലേരി ആവശ്യപ്പെട്ടു.ജില്ലാ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളോടൊപ്പം അദ്ദേഹം സംഭവസ്ഥലവും ഓഫീസും സന്ദര്‍ശിച്ചു. ജില്ലാ ലീഗ് സെക്രട്ടരിമാരായ ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, കെ.പി.താഹിര്‍, എം.പി.എ റഹീം, ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് നസീര്‍ നെല്ലൂര്‍, ജനറല്‍ സെക്രട്ടരി പി.സി.നസീര്‍, വൈസ് പ്രസിഡണ്ട് ഫൈസല്‍ ചെറുകുന്നോന്‍ തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.












Click it and Unblock the Notifications