കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രവാസി യുവാവിനെയും സ്വര്‍ണവും റാഞ്ചിയവരില്‍ ക്വട്ടേഷന്‍ സംഘങ്ങളുണ്ടെന്ന് സൂചന

Google Oneindia Malayalam News

കണ്ണൂര്‍: വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരുന്ന സംഘത്തിന് നേതൃത്വം നല്‍കുന്നത് ടി.പി വധക്കേസ് പ്രതിയാണെന്ന് സൂചന. നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ തൃശൂര്‍ സ്വദേശി ഹഫ്സലിനെ തട്ടിക്കൊണ്ടുപോയ സംഘം തലശേരിയില്‍ പിടിയിലായതോടെയണ് പൊലിസിന് ഇതു സംബന്ധിച്ചു സൂചന ലഭിച്ചത്.

മസ്‌കറ്റില്‍ നിന്ന് ശനിയാഴ്ച്ച രാവിലെ ഇന്‍ഡിഗോ വിമാനത്തിലെത്തിയ ഹഫ്സലിനെ തലശേരിയിലെ ലോഡ്ജിലാണ് തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ചത്. ലോഡ്ജില്‍ നിന്നും 13 പേരെ തലശേരി പൊലിസിന്റെ സഹായത്തോടെ നെടുമ്പാശേരി പൊലിസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയിരുന്നു.

dde

കരുതല്‍ തടങ്കലെന്ന നിലയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പൊലിസ് പിടിയിലായവരില്‍ ഒരാള്‍ 2010-ല്‍ മാഹി പാലത്തിന് സമീപത്ത് നിന്നും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബി.ജെ.പി പ്രവര്‍ത്തകരായ രണ്ടുപേരെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ്. കേസിലെ പതിനാലാം പ്രതിയാണ് ഇയാള്‍.

ഈ കേസിലെ രണ്ടാംപ്രതി ടി.പി വധക്കേസിലെ പ്രധാനപ്രതിയായ കൊടി സുനിയാണ്. ജയിലില്‍ കഴിയുന്ന കൊടി സുനിയാണ് സ്വര്‍ണം പൊട്ടിക്കല്‍ (സ്വര്‍ണം കടത്തുന്നവരെ റാഞ്ചുന്ന) സംഘത്തിനെ നിയന്ത്രിക്കുന്നതെന്നാണ് പൊലിസ് പറയുന്നത്. ടി.പി വധക്കേസിലെ പ്രതികള്‍ സ്വര്‍ണക്കടത്ത് സംഘത്തെ റാഞ്ചുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

ബീഹാര്‍ വിരല്‍ ചൂണ്ടുന്നത് എങ്ങോട്ട്? ജനതാ പാര്‍ട്ടികള്‍ ഒന്നിക്കുമോ? ലയന സൂചന നല്‍കി ദേവഗൗഡബീഹാര്‍ വിരല്‍ ചൂണ്ടുന്നത് എങ്ങോട്ട്? ജനതാ പാര്‍ട്ടികള്‍ ഒന്നിക്കുമോ? ലയന സൂചന നല്‍കി ദേവഗൗഡ

പരോളിലിറങ്ങുന്ന പ്രതികള്‍ നേരിട്ട് തന്നെ ഇത്തരം ഇടപാടുകളില്‍ പങ്കാളികളാവുന്നതായി പൊലിസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. തൃശൂര്‍ സ്വദേശിയായ ഹഫ്സലിനെ ഇവര്‍ റാഞ്ചിയത്് സ്വര്‍ണം തട്ടാനാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഹഫ്സല്‍ ആദ്യം ഈക്കാര്യം നിഷേധിക്കുകയും പിന്നീട് സമ്മതിക്കുകയുമായിരുന്നു.

എന്റമ്മോ..പൊളി ഡ്രെസും അടിപൊളി പോസും; പ്രയാഗയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ

ഇയാളില്‍ നിന്നും ഒരുകിലോയോളം സ്വര്‍ണം നഷ്ടപ്പെട്ടതായി പറയുന്നുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഹഫ്സലിനെ തട്ടിക്കൊണ്ടുപോയതിന് കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ അഞ്ചു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന. നേരത്തെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ പ്രതികളും ഇക്കൂട്ടത്തിലുണ്ടെന്നാണ് പൊലിസിന് ലഭിച്ച വിവരം.

'സുധാകരന് മാപ്പല്ല, കോപ്പാണ് കൊടുക്കാന്‍ പോകുന്നത്'; ചര്‍ച്ചക്കിടെ പൊട്ടിത്തെറിച്ച് നികേഷ് കുമാര്‍, വീഡിയോ'സുധാകരന് മാപ്പല്ല, കോപ്പാണ് കൊടുക്കാന്‍ പോകുന്നത്'; ചര്‍ച്ചക്കിടെ പൊട്ടിത്തെറിച്ച് നികേഷ് കുമാര്‍, വീഡിയോ

എന്നാല്‍ തലശേരിയില്‍ നിന്നും പിടികൂടിയ മറ്റുളളവരില്‍ ചിലര്‍ ഹഫ്സലിനെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ വന്നവരാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷം ഇവരെ വെറുതെ വിട്ടേക്കും. ഇവര്‍ക്കു വേണ്ടി ഹഫ്സല്‍ ഒരുക്കിയ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണത്രെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഇവര്‍ തലശേരിയില്‍ ഒത്തുകൂടിയത്.

Recommended Video

cmsvideo
തീവ്ര ന്യൂനമര്‍ദ്ദം. കടലാക്രമണ മുന്നറിയിപ്പ് | *Weather

English summary
Indications are that there are quotation gangs among those who looted the nri youth and the gold
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X