Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരിട്ടി പീഡനം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കീഴടങ്ങി, ഒളിവില്‍ പോയത് പരാതി ലഭിച്ചതിന് പിന്നാലെ

കണ്ണൂര്‍: ഇരിട്ടി വിളക്കോട് ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ യുവാവ് കീഴടങ്ങി. വികെ നിധീഷ് എന്ന 32കാരനാണ് ഇന്ന് രാവിലെ മുഴക്കുന്ന് പോലീസില്‍ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിന് പിന്നാലെ പ്രതി ഒളിവില്‍ പോയിരുന്നു. കൊല്ലത്ത് സുഹൃത്തുക്കളുടെ അടുത്തേക്കാണ് പ്രതി മുങ്ങിയത് എന്നായിരുന്നു വാര്‍ത്തകള്‍. നേരത്തെ മറ്റു ചില കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നുവെന്നും നിധീഷ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നും പോലീസ് പറയുന്നു.

d

അലക്കി മടങ്ങി വരികയായിരുന്ന 14കാരിയെ ബലംപ്രയോഗിച്ച് അടുത്തുള്ള സ്‌കൂള്‍ കെട്ടിടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. അയല്‍വാസിയാണ് പിതാവിനെ വിവരം അറിയിച്ചത്. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായി എന്ന് കണ്ടെത്തി. പേരാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേണം. ഈ മാസം 20നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതിപ്പെട്ടത്. തൊട്ടുപിന്നാലെ പ്രതി മുങ്ങി. ഇയാള്‍ക്ക് വേണ്ടി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു.

കൊല്ലത്തെ സുഹൃത്തുക്കളുടെ അടുത്തേക്ക് പോയി എന്ന വിവരമാണ് ലഭിച്ചത്. തുടര്‍ന്ന് കൊല്ലം കേന്ദ്രമായി പോലീസ് അന്വേഷണം നടത്തിയിരുന്നു. ഹാജരായില്ലെങ്കില്‍ ശക്തമായ നടപടി എടുക്കുമെന്ന് പോലീസ് പ്രതിയുടെ വീട്ടുകാരെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ നിധീഷ് പോലീസില്‍ കീഴടങ്ങിയത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും. ശേഷം വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വാങ്ങും. പോക്‌സോ, എസ്ടി പ്രകാരം കേസെടുത്തുവെന്ന് പോലീസ് അറിയിച്ചു. പ്രതിക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+