Get Updates
Get notified of breaking news, exclusive insights, and must-see stories!

പോകാൻ ശരീരം അനുവദിച്ചില്ല, എന്നാൽ മനസ് മുഴുവൻ തിരുവനന്തപുരത്തായിരുന്നു: ജനാർദനാൻ

പോകാൻ പറ്റിയില്ലെങ്കിലും തനിക്ക് സന്തോഷവും അഹ്ലാദവും അഭിമാനവുമെല്ലാം കൂടിയിട്ടുള്ള ഒരു അവസ്ഥയാണെന്ന് ജനാർദനൻ പറഞ്ഞു

കണ്ണൂർ: കേരള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സത്യപ്രതിജ്ഞ ചടങ്ങ് കാണാൻ പ്രത്യേകം ക്ഷണം ലഭിച്ച ചുരുക്കം ആളുകളിൽ ഒരാളായിരുന്നു കണ്ണൂരിലെ ബീഡി തൊഴിലാളിയായ ജനാർദനൻ. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആദ്യം വരുന്നില്ലെന്ന് അറിയിച്ചെങ്കിലും മുഖ്യമന്ത്രിക്കുവേണ്ടി ചടങ്ങിനെത്താൻ തന്നെയായിരുന്നു ജനാർദനന്റെ തീരുമാനം. എന്നാൽ ശാരീക അസ്വസ്ഥതകൾ മൂലം യാത്ര ഒഴിവാക്കേണ്ടി വന്നു അദ്ദേഹത്തിന്. അതേസമയം മനസ് മുഴുവൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലായിരുന്നുവെന്ന് ജനാർദനൻ പറയുന്നു.

Pinarayi Government

"ഞാൻ ഇവിടെയാണെങ്കിലും എന്റെ മനസ് മുഴുവൻ അവിടെയാണ്. രാവിലെ മുതൽ ടിവിയിൽ എല്ലാം കാണുന്നുണ്ട്. അവിടെ ഉള്ളപോലെ തന്നെയാണ്. പോകാൻ തന്നെയായിരുന്നു തീരുമാനം. സഖാക്കന്മാർ എല്ലാ ഏർപ്പാടും ചെയ്തതാണ്. പക്ഷെ രാവിലെ ഒരു ശാരീരിക അസ്വസ്ഥത ഒക്കെ കണ്ടപ്പോ ഞാൻ അവരെ വിളിച്ച് കാര്യം പറഞ്ഞു. പിന്നെ അത് ഒഴിവാക്കുകയായിരുന്നു," ജനാർദനൻ പറഞ്ഞു.

പോകാൻ പറ്റിയില്ലെങ്കിലും തനിക്ക് സന്തോഷവും അഹ്ലാദവും അഭിമാനവുമെല്ലാം കൂടിയിട്ടുള്ള ഒരു അവസ്ഥയാണെന്ന് ജനാർദനൻ പറഞ്ഞു. തന്റെ സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ജനർദ്ദനന് മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യം പ്രകാരമാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്.

Recommended Video

cmsvideo
    Sithram Yechury talks about KK Shailaja's ommission | Oneindia Malayalam

    വാക്സീൻ സൗജന്യമായി നൽകുമെന്ന് വാക്കുനൽകിയ മുഖ്യമന്ത്രി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് താനിത് ചെയ്തതെന്നായിരുന്നു അന്ന് ജനാർദ്ദനൻ പ്രതികരിച്ചത്. ജനാർദ്ദനന്റെ നടപടിയെ പുകഴ്ത്തി നേരത്തേ തന്നെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. തന്റെ കൈയ്യിൽ ആകെയുണ്ടായിരുന്ന 2,00,850 രൂപ സംഭാവന നൽകി കൊണ്ടായിരുന്നു വാക്സിൻ ചാലഞ്ചിൽ ജനാർദ്ദനൻ പങ്കെടുത്തത്. തന്റെ ദുരിതങ്ങൾ ഒന്നും ആലോചിക്കാതെയായിരുന്നു ജനാർദ്ദനന്റെ ആ വലിയ നൻമ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+