• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കെ റെയില്‍പദ്ധതി; ഡിപിആര്‍ കണ്ടിട്ടില്ല, ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കി, ആഘാത പഠന കമ്മിറ്റി

Google Oneindia Malayalam News

കണ്ണൂര്‍: കെ റെയിലിന്റെ വിശദ പദ്ധതി രേഖ ഇതുവരെ കണ്ടിട്ടില്ലെന്ന് സാമൂഹിക ആഘാത പഠനം നടത്തുന്ന കോട്ടയത്തെ കേരള വോളന്റിയര്‍ ഹെല്‍ത്ത് സര്‍വീസസ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സാജു വി ഇട്ടി പറഞ്ഞു. സാമൂഹിക ആഘാത സംബന്ധിച്ച പഠനത്തിന് ഈ രേഖ കാണേണ്ട കാര്യമില്ലെന്നും സാജു പറയുന്നു. ഡിപിആര്‍ കാണാതെ തന്നെ ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രത്യാഘാതത്തെ കുറിച്ചുള്ള പ്രാഥമിക അറിവുമാത്രമാണ് സര്‍ക്കാരിനുള്ളതെന്നും ഈ റിപ്പോര്‍ട്ട് കൂടി പഠിച്ച ശേഷം സര്‍ക്കാരിന് പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്താമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഏജന്‍സിക്ക് ഈ രംഗത്ത് പരിചയം ഇല്ലെന്ന വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അന്‍വര്‍ സാദത്തിന് പിന്നില്‍ ദിലീപ്? മമ്മൂട്ടിയും മോഹന്‍ലാലും ആന്റോയെ കണ്ടുപഠിക്കണമെന്ന് ശാന്തിവിളഅന്‍വര്‍ സാദത്തിന് പിന്നില്‍ ദിലീപ്? മമ്മൂട്ടിയും മോഹന്‍ലാലും ആന്റോയെ കണ്ടുപഠിക്കണമെന്ന് ശാന്തിവിള

കേരളത്തില്‍ എണ്‍പതിലധികം പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും 15 മുതല്‍ കണ്ണൂരില്‍ നിന്നും സര്‍വെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ- റെയിലിന്റെ സാമൂഹിക ആഘാത പഠനത്തിനുള്ള വിഞ്ജാപനം കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. അതിരടയാള കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുക. കണ്ണൂര്‍ ജില്ലയിലാണ് ആദ്യപഠനം. കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി താലൂക്കുകളിലായി ചെലോറ, ചെറുകുന്ന്, ചിറക്കല്‍, എടക്കാട്, കടമ്പൂര്‍, കണ്ണപുരം, കണ്ണൂര്‍, മുഴപ്പിലങ്ങാട്, പള്ളിക്കുന്ന്, പാപ്പിനിശ്ശേരി, വളപ്പട്ടണം, ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂര്‍, ധര്‍മ്മടം, കോടിയേരി, തലശ്ശേരി, തിരുവങ്ങാട് എന്നിവടങ്ങളിലാണ് ആദ്യഘട്ട സാമൂഹികാഘാത പഠനം. 106.2005 ഹെക്ടര്‍ ഭൂമിയാണ് കണ്ണൂര്‍ ജില്ലയില്‍ നിന്ന് പദ്ധതിക്കായി ഏറ്റെടുക്കാനുദ്ദേശിക്കുന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പ്രതിപക്ഷത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി മുഖത്രമായ ദേശീഭിമാനിയിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. ഇത് ഉച്ചയുറക്കത്തില്‍ പകല്‍ക്കിനാവ് കണ്ട് അവതരിപ്പിക്കുന്ന പദ്ധതി അല്ല സില്‍വര്‍ ലൈന്‍ എന്ന് അദ്ദേഹം ആരോപിച്ചു. പദ്ധതിയില്‍ പ്രതിപക്ഷത്തിന് ഇരട്ടത്താപ്പാണെന്നും ഇവര്‍ സില്‍വര്‍ ലൈനിനെതിരെ ഗൂഢ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും കോടിയേരി പറയുന്നു. പദ്ധതിയെ ആദ്യം കേന്ദ്രം പിന്തുണച്ചിരുന്നുവെന്നും എന്നാല്‍, ഇപ്പോള്‍ ചുവട് മാറ്റുന്നത് കേരളം വളരേണ്ട എന്ന മനോഭാവം ഉളളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

 ഡിലിറ്റ് വിവാദം; ശുപാർശ ഗവർണർ അംഗീകരിച്ചിട്ടുണ്ട്; ശോഭനയുള്‍പ്പെടെയുള്ള മൂന്ന് പേർ; രേഖ പുറത്ത് ഡിലിറ്റ് വിവാദം; ശുപാർശ ഗവർണർ അംഗീകരിച്ചിട്ടുണ്ട്; ശോഭനയുള്‍പ്പെടെയുള്ള മൂന്ന് പേർ; രേഖ പുറത്ത്

ഹൈ സ്പീഡ് റെയില്‍ പ്രഖ്യാപിച്ച് യു ഡി എഫ് തന്നെ കെ റെയ്ലിനെ എതിര്‍ക്കുന്നത് അവരുടെ ഇരട്ടത്താപ്പ് ആണ് വ്യക്തമാകുന്നതെന്നും ലൈഫ് പദ്ധതിയേയും സൗജന്യ കിറ്റ് വിതരണത്തേയും പ്രതിപക്ഷം എതിര്‍ത്തു. അത്‌പോലെയാണ് കെ റെയിലിനേയും എതിര്‍ക്കുന്നത്. എന്നാല്‍, കേന്ദ്രം യു പി യില്‍ ഉള്‍പ്പെടെ നടപ്പാക്കുന്ന അതിവേഗ റെയില്‍ പദ്ധതികള്‍ക്ക് എതിരെ രാഹുലോ പ്രിയങ്കയോ കോണ്‍ഗ്രസ് നേതാക്കളോ ആരും രംഗത്ത് വന്നിരുന്നില്ലെന്നും അതിന്റെ പേരില്‍ ഒരു സത്യഗ്രഹവും നടത്തുന്നില്ലെന്നും കോടിയേരി പറഞ്ഞു.

പടക്ക നിര്‍മ്മാണ ശാലയില്‍ തീപ്പിടിത്തം; നാല് പേര്‍ മരിച്ചു, പൊട്ടിത്തെറി രാസവസ്തു കലര്‍ത്തുന്നതിനിടെപടക്ക നിര്‍മ്മാണ ശാലയില്‍ തീപ്പിടിത്തം; നാല് പേര്‍ മരിച്ചു, പൊട്ടിത്തെറി രാസവസ്തു കലര്‍ത്തുന്നതിനിടെ

cmsvideo
  പിണറായിയുടെ പോലീസിനെതിരെ കട്ടക്കലിപ്പിൽ മുഹമ്മദ് റിയാസ്

  തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന യു പിയും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനം ആയ ഗുജറാത്തും ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ എത്ര ആയിരം കോടി രൂപയുടെ അതിവേഗ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഇതില്‍, മുംബൈ - അഹമ്മദാബാദ് ഹൈസ്പീഡ് ലൈന്‍ നിര്‍മാണത്തിലിരിക്കുരകയാണെന്നും വാരാണസിയിലേക്ക് പുതിയ അതി വേഗപാത വരുന്നുണ്ടെന്നും അദ്ദേഹം ലേഖനത്തിലൂടെ പറയുന്നു. ഇത്തരത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ മുന്‍ കൈയില്‍ 18 പുതിയ ലൈനുകളാണുള്ളത്. എന്നാല്‍, അതില്‍ ഒന്നും കേരളമില്ല എന്നും കോടിയേരി വിമര്‍ശിച്ചു. ഇടതുപക്ഷം ഭരിക്കുമ്പോള്‍ കേരളം അത്രമേല്‍ വളരേണ്ട എന്ന മനോഭാവത്തില്‍ ആണ് മോദി ഭരണമെന്നും അതുകൊണ്ടാണ്, സില്‍വര്‍ലൈന്‍ പദ്ധതിയെ ആദ്യം പിന്തുണച്ച കേന്ദ്രം ഇപ്പോള്‍ ചുവടുമാറ്റിയിരിക്കുന്നതെന്നും കോടിയേരി ലേഖനത്തിലൂടെ കുറ്റപ്പെടുത്തി.

  English summary
  k rail project: The impact study committee said they have not seen the DPR report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X