കളവല്ലാതെ ഒന്നും പറയില്ല, കുഞ്ഞിരാമനെ കൊന്നത് സഖാക്കള്‍, മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ ശബരീനാഥന്റെ അറസ്റ്റില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രിക്കും ഇപി ജയരാജനും കളവല്ലാതെ പറഞ്ഞുള്ള പാരമ്പര്യമില്ല. ജനങ്ങളുടെ മുന്നില്‍ എന്തെല്ലാം വഷളത്തരമാണ് അവര്‍ പറഞ്ഞത്. കുഞ്ഞിരാമനെ കൊന്നത് ഞാനാണെന്ന് പറഞ്ഞു. എന്നാല്‍ സ്വന്തം സഖാക്കള്‍ തന്നെയാണ് അദ്ദേഹത്തെ കൊന്നതെന്നും സുധാകരന്‍ പറഞ്ഞു.
ദില്‍ഷയുടെ വീഡിയോയ്ക്ക് പിന്നില്‍; റോബിന് പറയുന്നു, വിഷമിപ്പിക്കുന്നുണ്ടെങ്കില്‍....മറുപടി വൈറല്‍
മുസ്ലീം പള്ളിക്ക് കാവല്‍ നിന്നപ്പോഴാണ് കുഞ്ഞിരാമനെ കൊന്നത് എന്നാണ് അവര്‍ പറഞ്ഞത്. സ്വന്തം സഖാക്കളെ അയച്ചാണ് കുഞ്ഞിരാമനെ കൊന്നത്. മാനാഭിമാനം എന്നത് മുഖ്യമന്ത്രിക്ക് ഇല്ലേ എന്നും സുധാകരന്‍ ചോദിച്ചു.
നാണംകെട്ട കാര്യം പറഞ്ഞ് നടക്കാന്‍ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെയാണ് സാധിക്കുന്നത്. വിമാനത്തില്‍ ഉണ്ടായതിന്റെ ഫോട്ടോസ് നമ്മുടെ കൈയ്യിലുണ്ട്. വിമാനത്താവളത്തില്‍ തല്ല് ഏറ്റതും ചോര വന്നതും ഈ കുട്ടികള്‍ക്കാണ്. ഗണ്‍മാന്‍ ഷൂ ഇട്ട കാലുകൊണ്ട് ചവിട്ടി. നുണ പറഞ്ഞ് എത്ര കാലമായി നടക്കുന്നു. അതിന് പരിധിയില്ലേ.
ഇപി ജയരാജനും പിണറായി വിജയനുമെല്ലാം എന്തെല്ലാം നുണകളും വഷളത്തരവുമാണ് പറഞ്ഞത്. ബാലപാഠം മുതല്‍ അവര്‍ ചെയ്ത കാര്യങ്ങള്‍ അറിയാം. സത്യം ഇന്നേ വരെ പറഞ്ഞ പാരമ്പര്യം ഇല്ലാത്തവരാണ്. മുഖ്യമന്ത്രിയാണെന്ന നിലവാരം പോലും പിണറായി വിജയനില്ലെന്നും സുധാകരന്‍ പറഞ്ഞു.
നിരപരാധിയാണെന്ന ബോധ്യം കൊണ്ടല്ലേ ശബരിനാഥന്‍ കോടതി ജാമ്യം കൊടുത്തത്. വിമാനത്തിലെ സംഭവങ്ങള്‍ ജനങ്ങളുടെ മുന്നില്‍ പച്ച കഥയായി നില്‍ക്കുകയാണ്. ആ കുട്ടികള്‍ പ്രതിഷേധം എന്ന രണ്ട് വാക്ക് അല്ലേ പറഞ്ഞത്. ആക്രമിച്ചത് ആരാണെന്ന് അറിയാം. പക്ഷേ ആക്രമിച്ചവന്റെ പേരില്‍ കേസില്ല.
കഥ മാറും എന്ന് ഞാന്‍ ആദ്യം തന്നെ പറഞ്ഞതല്ലേ. അവര്‍ ആക്രമിക്കാന്‍ പോകുന്നവരല്ല, പോകുകയുമില്ല. അവര്‍ പ്രതിഷേധിക്കാന്‍ പോയി, അത് ശരിയല്ലെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുമുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.
അതേസമയം ഷാഫി പറമ്പിലും ശബരിനാഥനെതിരെ എടുത്ത കേസിനെതിരെ രംഗത്തെത്തി. ഇത് കള്ളക്കേസാണ്. യൂത്ത് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിച്ച സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണിത്. ജാമ്യം റദ്ദാക്കാനുള്ള കൊതിയോടെയാണ് പോലീസ് അവസാന നിമിഷവും കേസിനെ സമീപിച്ചത്. പോലീസ് തരംതാണതിന്റെ അങ്ങേയറ്റത്തെ ഉദാഹരണമാണിത്.
മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍
കള്ളന്മാരെ പോലെയാണ് പോലീസ് പെരുമാറിയത്. കോടതിക്ക് മുമ്പാകെ കള്ളം പറഞ്ഞു. പകല്‍ മുഴുവന്‍ അവിടെ ഇരുത്തിയിട്ട് ഫോണ്‍ ചോദിക്കുക പോലും ചെയ്യാത്ത ശബരിയെ, ഫോണ്‍ ല ബിക്കാന്‍ കസ്റ്റഡിയില്‍ വേണം എന്ന് ആവശ്യപ്പെട്ടത് ജാമ്യം നിഷേധിക്കുവാന്‍ വേണ്ടിയായിരുന്നുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
മസ്തിഷ്കത്തിന്റെ ഒരു ഭാഗം ഇപ്പോഴില്ല; അപൂര്‍വ രോഗം രണ്ട് തവണ; ഞെട്ടിച്ച് ഗെയിം ഓഫ് ത്രോണ്‍സ് നായിക