• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ജന്മവാര്‍ഷികദിനത്തില്‍ 137രൂപ ചാലഞ്ചുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

കണ്ണൂര്‍: ജന്മദിനവാര്‍ഷികദിനത്തില്‍ 137 രൂപ ചാലഞ്ചു നടത്തുമെന്നു കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ അറിയിച്ചു. കെ.പി.സി.സിക്കു ഫണ്ടു ശേഖരിക്കുന്നതിനാണ് കേരളത്തിനകത്തും പുറത്തും ചാലഞ്ച് നടത്തുന്നത് പാര്‍ട്ടിയെ സ്നേഹിക്കുന്ന മുഴുവന്‍ പേര്‍ക്കും 137രൂപയോ അതിന്റെ ഗുണിതങ്ങളോയോ സംഭാവന നല്‍കാം. പാര്‍ട്ടി രൂപീകരിച്ചതിന്റെ നൂറ്റിമുപ്പത്തിയേഴാം ജന്മദിനാഘോഷത്തിന്റെഭാഗമായി മണ്ഡലം കേന്ദ്രങ്ങളില്‍ പദയാത്ര നടത്തും. ഡിസംബര്‍ 28 മുതല്‍ ജനുവരി 26വരെയാണ് പരിപാടി നടത്തുക. ഇതിന്റെഭാഗമായി ഇന്ത്യയുടെ ഭൂപടമുണ്ടാക്കി 137 പതാകകളുയര്‍ത്തും. മതനിരപേക്ഷത സംരക്ഷിക്കാന്‍ രാജ്യത്ത് കോണ്‍ഗ്രസിന്റെ പ്രാധാന്യം വിളിച്ചോതിയാണ് ജന്മവാര്‍ഷികാചരണ പരിപാടികള്‍നടത്തുന്നതെന്നും സുധാകരന്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിനോടുവിരുദ്ധനിലപാട് സ്വീകരിച്ച ശശി തരൂരിനെതിരെ നിലപാടു തിരുത്തിയില്ലെങ്കില്‍ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.കേരളത്തിലെ 19 എം.പി മാരില്‍ ഒരാള്‍ മാത്രമാണ് ശശി തരൂരെന്നും പാര്‍ട്ടിക്ക് വിധേയപ്പെട്ടില്ലെങ്കില്‍ പാര്‍ട്ടിയിലുണ്ടാവില്ലെന്നുംകെ.റെയിലിനെ കുറിച്ചു പഠിച്ചിട്ടില്ലെന്നാണ് ശശി തരൂര്‍ പറഞ്ഞത്. അതിനാല്‍ പഠിക്കാന്‍ സമയം കൊടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം ഉന്നയിച്ച വ്യത്യസ്ത അഭിപ്രായങ്ങളില്‍ മറുപടി തേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിശദീകരണം ലഭിച്ചതിനു ശേഷം പാര്‍ട്ടി നിലപാടു സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. എന്തു തന്നെയായാലും പാര്‍ട്ടി ഒരു നിലപാടെടുത്താല്‍ ആ ചട്ടക്കൂടില്‍ എല്ലാവരും ഒതുങ്ങി നില്‍ക്കണം.തരൂരിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കാന്‍ ഇതുവരെ ആലോചിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

എം.പിയായിരുന്ന കാലത്ത് ശശിതരൂര്‍ വിവാദങ്ങളില്‍പ്പെട്ട കാലം ആ പ്രതിസന്ധിക്കാലങ്ങളില്‍ പാര്‍ലമെന്റിനകത്തും പുറത്തും ഏറെ പിന്‍തുണച്ചയാളാണ് താനെന്നും സുധാകരന്‍ പറഞ്ഞു. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തോടെ സംസ്ഥാനത്തെ പൊലിസ് സംവിധാനം ദുര്‍ബലമാണെന്നു തെളിഞ്ഞു. ഇവിടെയൊരു പൊലിസുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു. പൊലിസിനെ നിയന്ത്രിക്കാന്‍ കഴിയായെ മുഖ്യമന്ത്രി പരാജയപ്പെട്ടിരിക്കുകയാണ്. പൊലിസിന് അതിന്റെ സ്വാഭാവികമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിന്റെ പിന്നില്‍ സി.പി. എമ്മും സര്‍ക്കാരുമാണ്. സി.പി. എം പാര്‍ട്ടി ഫ്രാക്ഷനാണ് പൊലിസിനെ നിയന്ത്രിക്കുന്നത്.

ആലപ്പുഴയില്‍ എസ്. ഡി. പി. ഐ നേതാവിന്റെ കൊലപാതകം നടന്നതിനു ശേഷമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ബി.ജെ.പി നേതാവിനെ കൊലചെയ്തത്. പൊലിസ് ഇന്റലിജന്‍സ്സംവിധാനം ശക്തമാണെങ്കില്‍ ഇതുതടയാമായിരുന്നുവെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. പി.ടി തോമസ് ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങള്‍ കേരളീയ സമൂഹം അംഗീകരിച്ചുവെന്നതിന്റെ തെളിവാണ് മരണാനന്തരം അദ്ദേഹത്തിന് കേരളീയ പൊതുസമൂഹം നല്‍കിയ ആദരവെന്നു സുധാകരന്‍ പറഞ്ഞു.പി.ടി തോമസിന്റെ മരണാനന്തര ചടങ്ങുകള്‍ വരുന്ന മൂന്നിന് ഉപ്പുംതറയില്‍ നടക്കും. പി.ടി തോമസിന്റെ പ്രതീകാത്മക ശവഘോഷയാത്ര നടത്തിയ പിതാക്കള്‍തറ്റു ഏറ്റുപറഞ്ഞിട്ടുണ്ടെന്നും ഈക്കാര്യത്തില്‍ വിവാദത്തിനില്ലെന്നും കെ.ിസുധാകരന്‍ പറഞ്ഞു.

English summary
k sudhakaran tells about congress birthday celebrations in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion