"ഗവർണ്ണർക്ക് കത്ത് നൽകാൻ ആർ. ബിന്ദുവിന് അധികാരം ഇല്ല"; - കാനം രാജേന്ദ്രന്‍
കണ്ണൂര്‍: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന് എതിരെ കാനം രാജേന്ദ്രന്‍ രംഗത്ത്. കണ്ണൂർ വിസി പുനർ നിയമനത്തിൽ ഗവർണ്ണർക്ക് കത്ത് എഴുതിയ വിഷയത്തിൽ ആണ് കാനം രംഗത്ത് എത്തിയിരിക്കുന്നത്.കത്തയക്കാൻ മന്ത്രിക്ക് അധികാരം ഇല്ലെന്നാണ് കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയത്.
മന്ത്രിയുടെ രാജി ഉയർത്തി കാണിച്ച് പ്രതിപക്ഷം സമരം തുടരുന്ന സാഹചര്യത്തിൽ ആണ് ബിന്ദുവിനെയും സിപിഎമ്മിനെയും കുരുക്കിയുള്ള കാനത്തിന്‍റെ ഈ നിലപാട്. അതേ സമയം, സി പി ഐ സംസ്ഥാന കൗണ്‍സിലിലും മന്ത്രിക്ക് എതിരെ വിമർശനം ഉയർത്തിയിരുന്നു.

ചട്ടം ലംഘിച്ച ഗവർണ്ണർക്ക് കത്തയച്ച മന്ത്രി ആർ ബിന്ദുവിനെ മുൻ നിയമ മന്ത്രി ആയ എ കെ ബാലൻ അടക്കം ഉളള നേതാക്കൾ ന്യായീകരിച്ചിരുന്നു. ഇതിന് ഇടെ ആണ് വിഷയത്തിൽ കാനം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ചുവപ്പഴകില്‍ മിന്നിത്തിളങ്ങി ഷംന കാസിം; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍

കണ്ണൂർ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണം എന്ന് ശുപാർശ ചെയ്ത് മന്ത്രി കത്തയച്ചത് ചട്ട ലംഘനവും സത്യപ്രതിജ്ഞാ ലംഘനവും ആണെന്ന ആക്ഷേപം ആണ് പ്രധാനമായും ഉയരുന്നത്. അതേ സമയം, വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല കത്ത് നൽകിയിരുന്നു. വകുപ്പ് മന്ത്രിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ നടപടി സ്വീകരിക്കണം എന്നാണ് രമേശ് ചെന്നിത്തല കത്തിൽ ആവിശ്യപ്പെട്ടിരിക്കുന്നത്.
ചർച്ചയ്ക്കായി എത്തിയപ്പോള്‍ സെക്രട്ടറിയേറ്റ് ജീവനക്കാരന് അപമാനിച്ചു: പരാതിയുമായി പിജി ഡോക്ടർ

സർവകലാശാലകളുമായി ബന്ധപ്പെട്ട് നിരവധി ഗുരുതരം ആയ ആരോപണങ്ങളാണ് നിലവിൽ തെളിവുകൾ സഹിതം പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ചാൻസലർ കൂടിയായ ഗവർണർ തന്നെ സർവകലാശാലകളിൽ നടക്കുന്ന രാഷ്ട്രീയ ഇടപെടലുകൾ വ്യക്തമാക്കി, ഇതേ രീതിയിൽ തനിക്ക് മുന്നോട്ട് പോകാനാകില്ല എന്നറിയിച്ചു കൊണ്ട് മുഖ്യമന്ത്രിക്ക് കത്തു നൽകുകയും ചെയ്തിരുന്നു.
ചരിത്രത്തിൽ ഇത് ആദ്യമായി ആണ് കേരളത്തിന്‍റെ ഒരു ഗവർണർ, സർവ്വകലാശാലകളുടെ വിഷയത്തിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്ന രാഷ്ട്രീയ ഇടപെടലുകളിൽ പ്രതിഷേധിച്ച് ചാൻസലർ സ്ഥാനം അടിയന്തിരമായി ഒഴിയുന്നു എന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നത്.


കണ്ണൂർ വി സി നിയമനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 27 - ന് സേർച്ച് - കം - സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. നവംബർ 1 - ന് അതിൻ പ്രകാരം നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. തുടർന്ന് ഉത്തരവ് ഇറക്കി. അതനുസരിച്ച് നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതിനിടയിൽ നവംബർ 22 - നാണ് മന്ത്രി D.O. Letter No. 401/2021/M(H.Edn & SJ) Dated 22/11/2021 നമ്പർ പ്രകാരം ഗവർണർക്ക് കത്ത് നൽകുന്നത്. ഈ കത്ത് പ്രകാരം വകുപ്പ് മന്ത്രി ഗവർണ്ണറോട് ആവശ്യപ്പെടുന്നത് , 27.10.2021 ൽ ഇറക്കിയ സേർച്ച് കമ്മിറ്റി രൂപീകരിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷൻ റദ്ദാക്കണമെന്നും നിലവിലെ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന് നാല് വർഷത്തേക്ക് വൈസ് ചാൻസലറായി പുനർ നിയമനം നൽകണം എന്നും. ഇതോടൊപ്പം പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിലൂടെ അതേ ദിവസം തന്നെ സേർച്ച് കമ്മിറ്റി രൂപീകരിച്ച നോട്ടിഫിക്കേഷൻ പിൻവലിക്കുകയും ചെയ്തു. തുടർന്ന് തൊട്ടടുത്ത ദിവസമായ 23.11.2021 ഡോ.ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വൈസ് ചാൻസലറായി പുനർ നിയമനം നൽകി ഉത്തരവ് വന്നു.
മോദി ഇന്ദിരാ ഗാന്ധിയെ മറന്നോ? ഒരക്ഷരം മിണ്ടിയില്ല, വിജയ് ദിവസില്‍ ചോദ്യവുമായി കോണ്‍ഗ്രസ്