തൻ്റെ നിഴലുപോലെ നിന്ന നേതാക്കളെ മുഖ്യമന്ത്രി ഒതുക്കിയെന്ന് കെസുധാകരൻ എംപി
കണ്ണുർ: ഒരു കാലത്ത് തൻ്റെ നിഴലുപോലെ നിന്ന നേതാക്കളെ മുഖ്യമന്ത്രി പിണറായി വിജയൻ ഒതുക്കിയെന്ന് കെ.സുധാകരൻ എം.പി ആരോപിച്ചു.കണ്ണുർ പ്രസ് ക്ളബിൽ പോർമുഖം 2021 തെരഞ്ഞെടുപ്പ് സംവാദപരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം ഇ പി ജയരാജനും പി ജയരാജനുമൊക്കെ സീറ്റ് നിഷേധിക്കപ്പെട്ടത് ഇതിൻ്റെ ഭാഗമാണെന്ന് സുധാകരൻ പറഞ്ഞു.മന്ത്രിമാരായ തോമസ് ഐസക്കിനും ജി.സുധാകരനും ഇക്കുറി സീറ്റില്ല ഇതൊക്കെ പാർട്ടി യിൽ പൊട്ടിത്തെറിയുണ്ടാക്കുമെന്ന സൂചനയാണ് പുറത്തു വരുന്നതെന്ന് സുധാകരൻ പറഞ്ഞു.
മലപ്പുറത്തിന് അഭിമാന നിമിഷം; എരവിമംഗലം, മംഗലശ്ശേരി നഗരാരോഗ്യ കേന്ദ്രങ്ങള്ക്ക് ദേശീയ അംഗീകാരം
കണ്ണൂരിൽ കോൺഗ്രസ് ഏറ്റവും ചുരുങ്ങിയത് അഞ്ച് സീറ്റുകളിൽ യു.ഡി.എഫ് ജയിക്കുമെന്ന് കെ.സുധാകരൻ എം.പി അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് നിഷ്പക്ഷമായി നടത്തിയാൽ മുഖ്യമന്ത്രി മത്സരിക്കുന്ന ധർമ്മടത്തടക്കം യു.ഡി.എഫ് ജയിക്കും തളിപ്പറമ്പിൽ തെരഞ്ഞെടുപ്പ് നീതി പൂർവ്വകമാക്കിയാൽ യു.ഡി.എഫ് നേട്ടം കൊയ്യുമെന്നും സുധാകരൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് അദാനി കണ്ണുരിലെത്തിയത് എന്തിനാണെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബി കരാറിൽ ആയിരം കോടി രൂപയാണ് അദാനിക്ക് ലാഭം കിട്ടിയത് ഇതിൽ നിന്നും മുഖ്യമന്ത്രിക്ക് പാരിതോഷികം കൊടുക്കാനാണ് അദാനി കണ്ണുർ വിമാനതാവളത്തിലെത്തിയതെന്നും സുധാകരൻ ആരോപിച്ചു. പയ്യന്നുരി ൽ ജ്യോത്സൻ്റെയടുത്ത് അദ്ദേഹം പോയിട്ടില്ലെന്ന് ഞങ്ങൾക്ക് വിവരമുണ്ട്. അദാനിയുടെ ബന്ധുവാണ് അവിടെ പോയത്. രാവിലെ മുതൽ രാത്രി വരെ അന്നേ ദിവസം അദാനിയെവിടെയെന്ന് ആർക്കുമറിയില്ല. ഏതോ രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് അദാനിയുമായി മുഖ്യമന്ത്രി സന്ധിച്ചത്.
ഈക്കാര്യം അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ഈ കാര്യത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ അന്വേഷണം നടത്തുമെന്ന് സുധാകരൻ പറഞ്ഞു. ഇന്ത്യയിൽ ഇത്രയും നുണകൾ പറയുന്ന ഒരു മുഖ്യമന്ത്രി പിണറായി വിജയനെപ്പോലയില്ല. ഭരണ സംവിധാനമോ ജനാധിപത്യ ക്രമങ്ങളോ പാലി എത്ത ഇന്ത്യയിലെ ചമ്പൽ കള്ളൻമാരെ നാണിപ്പിക്കുന്ന വിധത്തിലാണ് അദ്ദേഹം കഴിഞ്ഞ അഞ്ചു നാടുഭരിച്ചത് പ്രതിപക്ഷ നേതാവ് പച്ചക്കള്ളം പറയുന്നുവെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
എന്നാൽ രാപ്പകൽ മുഖ്യമന്ത്രിയുടെ ഐ.ടി കോർഡിനേറ്ററൊപ്പം ഓഫിസിൽ രാപ്പകൽ കയറിയിറങ്ങുകയും വിദേശയാത്ര നടത്തുകയും ചെയ്ത സ്വപ്ന സുരേഷിനെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.പ്രതിപക്ഷ നേതാവ് പറഞ്ഞ സ്പ്രിംഗ്ളർ അഴിമതി, കെ ഫോൺ, ബ്രൂവറി തുടങ്ങിയവയൊക്കെ ഒടുവിൽ പ്രതിപക്ഷ നേതാവ് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു.ഇതൊക്കെ ചെയ്തത് യുഡിഎഫ് മുഖ്യമന്ത്രി യാണെങ്കിൽ പിന്നീട് ആ കസേരയിൽ ഇരിക്കാൻ വിടുമായിരുന്നില്ല. കണ്ണുരിൽ കോൺഗ്രസ് പ്രവർത്തകരെ ബുത്തുകളിൽ പോലും ഇരിക്കാൻ അനുവദിക്കില്ലെന്ന് സുധാകരൻ പറഞ്ഞു.
പല അമ്മമാരെയും സഹോദരിമാരോടും ഭാര്യമാരോടും ഞാൻ ഉറപ്പു നൽകിയാണ് പ്രവർത്തകരെ പലരും വീടിന് പുറത്ത് വിടുന്നത്.ജീവിതമല്ലേ പ്രശ്നം.രാഷ്ട്രീയമൊക്കെ അതിനു ശേഷമല്ലേ വരൂവെന്നും സുധാകരൻ പറഞ്ഞു.കേരളത്തിൽ കണ്ണൂര് പോലെ മറ്റെവിടെയും ഇങ്ങനെ കള്ളവോട്ട് നടക്കുന്ന ജില്ലയില്ല കള്ളവോട്ട് ചെയ്യിക്കുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥൻമാർ തന്നെ ഇവിടെയുണ്ട്. തളിപ്പറമ്പിലും പേരാവൂരിലും വ്യക്തമായ അട്ടിമറി തന്നെയാണ് നടന്നത്. നമ്മൾ കവലകളിലെ കടകളിൽ കയറി സാധനം വാങ്ങി കൊണ്ടുപോകാൻ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് കവറിലിട്ടാണ് വോട്ടുകൾ കൊണ്ടു പോകുന്നത്.
ഉദ്യോഗസ്ഥരുടെയും എൽ.ഡി.എഫ് പ്രവർത്തകരുടെയും മുൻപിൽ വെച്ച് പരസ്യമായാണ് എൺപതു വയസു കഴിഞ്ഞവരെ കൊണ്ട് വോട്ട് ചെയ്യിക്കുന്നത്.ഇവർ എൽ .ഡി.എഫിന് വോട്ടു ചെയ്തില്ലെങ്കിൽ വഴിയരികിൽ വെച്ചു നശിപ്പിക്കുകയാണെന്ന വിവരം ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. കള്ളവോട്ടു നടക്കുന്ന ബൂത്തുകളിൽ വെബ്കാമറകൾ സ്ഥാപിക്കുമെന്ന് ഇലക്ഷൻ കമ്മിഷൻ പറഞ്ഞിട്ടുണ്ടെന്നും ആരോപണ വിധേയരായ ആളുകളുടെ കള്ളവോട്ടുകൾ പരിശോധിക്കാൻ വെബ്ക്യാമറകളിലെ ഹാർഡ് ഡിസ്കുകൾ പരിശോധിക്കുമെന്നും സുധാകരൻ പറഞ്ഞു ' എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഞങ്ങൾ നൽകിയ പരാതിയിൽ നടപടിയെടുത്തിട്ടില്ല'അതിനാൽ ഹൈക്കോടതിയെ തന്നെ വീണ്ടും സമീപിക്കുമെന്നും സുധാകരൻ പറഞ്ഞു.