കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ കെഎസ്ആർസിടിസിയിലും കൊവിഡ്: ഡിപ്പോയും ബസുകളും അണുവിമുക്തമാക്കി:40 ജീവനക്കാർ നിരീക്ഷണത്തിൽ

Google Oneindia Malayalam News

ക​ണ്ണൂ​ർ: ലോകം മുഴുവൻ കൊറോണ വൈറസ് പ്രതിരോധങ്ങൾക്കിടെ കെഎസ്ആർടിസി സർവീസും മഹാമാരിയുടെ പിടിയിലായി.കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കു കൊവി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​ർ ഡി​പ്പോ​യി​ലെ 40 ജീ​വ​ന​ക്കാ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ ആരോഗ്യ വകുപ്പ് നിർദേശിച്ചുi. കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഡ്രൈ​വ​ർ കണ്ണൂർ ഡിപ്പോയിലെവി​ശ്ര​മ​മു​റി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​രോ​ട് ക്വാ​റ​ന്‍റൈ​നി​ൽ പോ​കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ആനപ്പേടി മാറുന്നില്ല, ജീവന്‍ രക്ഷിക്കുന്നത് ഈ മാര്‍ഗങ്ങളിലൂടെ, അതിര്‍ത്തി ഗ്രാമങ്ങളിലെ അവസ്ഥ!!ആനപ്പേടി മാറുന്നില്ല, ജീവന്‍ രക്ഷിക്കുന്നത് ഈ മാര്‍ഗങ്ങളിലൂടെ, അതിര്‍ത്തി ഗ്രാമങ്ങളിലെ അവസ്ഥ!!

ര​ണ്ട് വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ​മാ​രോടും ക്വാ​റ​ന്‍റൈ​നി​ൽ പോ​കാ​ൻ നി​ർ​ദേ​ശിച്ചിട്ടുണ്ട്. ഓ​ഫീ​സു​ക​ളും ബ​സു​ക​ളും അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, ഇ​ത്ര​യ​ധി​കം ജീ​വ​ന​ക്കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ പോ​യ​തോ​ടെ ഡി​പ്പോ​യി​ലെ സ​ർ​വീ​സ് പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. മു​ഴ​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്തി​ര​ണ്ടു​കാ​ര​നാ​ണ്‌ ശ​നി​യാ​ഴ്‌​ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്‌.

 corona654-1

ര​ണ്ടാ​ഴ്‌​ച മു​മ്പ്‌ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ താ​ജി​ക്കി​സ്ഥാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ച കെ​എ​സ്‌​ആ​ർ​ടി​സി ബ​സ്‌ ഓ​ടി​ച്ചി​രു​ന്ന​ത്‌ ഇ​ദ്ദേ​ഹ​മാ​ണ്‌. വി​ദ്യാ​ർ​ഥി സം​ഘ​ത്തി​ൽ നാ​ലു​പേ​ർ​ക്ക്‌ കൊവി​ഡ്‌ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്‌ ഡ്രൈ​വ​റു​ടെ​യും സ്ര​വം പ​രി​ശോ​ധ​ന​യ്‌​ക്ക​യ​ച്ച​ത്.

ഇതിനിടെജില്ലയിലെ തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചു. സമ്പര്‍ക്കത്തിലൂടെ നാല് പേര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ തീരുമാനം. ജില്ലയില്‍സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ മറ്റ് പ്രദേശങ്ങളിലും കൂടുതല്‍ നിയന്ത്രണമുണ്ടാകും.

ശനിയാഴ്ച മാത്രം നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ സ്ഥിരീകരിച്ചതോടെയാണ് തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും അടയ്ക്കാന്‍ തീരുമാനിച്ചത്. കൊവിഡ് ബാധിച്ച എയര്‍ ഇന്ത്യാ ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടികയിലെ അഞ്ച് പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഇവരുടെ സമ്പര്‍ക്കപ്പട്ടികയിലും നിരവധി പേരുണ്ട്. മുഴക്കുന്നിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ പ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിടാനാണ് തീരുമാനം.

ആന്തൂര്‍,പേരാവൂര്‍,ധര്‍മടം,പാട്യം എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വര്‍ഡുകള്‍ പൂര്‍ണമായും അടയ്ക്കും.കണ്ണൂര്‍ ജില്ലയില്‍ 34 തദ്ദേശ സ്ഥാപനങ്ങളിലാണ് കണ്ടെയിന്‍മെന്റ് സോണുകളുള്ളത്. ഇതില്‍ 28 ഇടങ്ങളില്‍വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് രോഗം.ഇത്തരം മേഖലകളില്‍െകാവിഡ് പോസിറ്റീവായ രോഗികളുടെ വീടിന് 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ മാത്രമാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നലെജില്ലയില്‍ നാലു പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.രണ്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും രണ്ടു പേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. രണ്ട് മാട്ടൂല്‍ സ്വദേശികള്‍ക്കും രാമന്തളി, പാനൂര്‍ സ്വദേശികള്‍ക്കുമാണ് രോഗം.299 പേര്‍ക്കാണ് കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേര്‍ കൂടി ആശുപത്രി വിട്ടതോടെ രോഗമുക്തരായവരുടെ എണ്ണം 177 ആയി.

സുശാന്ത് സിംഗിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് പോലീസ് മുന്നറിയിപ്പ്: അത് ഡിലീറ്റ് ചെയ്യണംസുശാന്ത് സിംഗിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് പോലീസ് മുന്നറിയിപ്പ്: അത് ഡിലീറ്റ് ചെയ്യണം

English summary
Kannur: 40 KSRTC staffs under quarantine after positive cases reported inside depot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X