• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മരത്തിൽ നിന്ന് വീണു പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രി അധികൃതർ തറയിൽ കിടത്താൻ ശ്രമിച്ചതായി പരാതി

 • By Desk
Google Oneindia Malayalam News

തളിപ്പറമ്പ്: പഠനാവശ്യത്തിനായി മൊബൈൽ റെയ്ഞ്ച് ലഭിക്കാൻ മരത്തിൽ കയറിയപ്പോൾ വീണു പരുക്കേറ്റ ആദിവാസി വിദ്യാർത്ഥിക്ക് ചികിത്സാ സൗകര്യം നിഷേധിക്കാൻ ശ്രമിച്ചതായി പരാതി. പരിയാരത്തെ കണ്ണുർ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർക്കെതിരെ വിദ്യാർത്ഥിയുടെ അമ്മ ഉഷയാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. മരത്തിൽ നിന്നും വീണു പരുക്കേറ്റ കുട്ടിയുമായി അമ്മ ഉഷയും ബന്ധുവും കൂടി വ്യാഴാഴ്ച്ച വൈകുന്നേരമാണ് കുത്തുപറമ്പ് ജനറൽ ആശുപത്രിയിൽ നിന്നും വിദഗ്ദ്ധ ചികിത്സയ്ക്കായി റഫർ ചെയ്തതു കാരണം പരിയാരത്തെ കണ്ണുർ ഗവ.മെഡിക്കൽ കോളേജിലെത്തിയത്.

 മൈസൂരു കൂട്ട ബലാത്സംഗം: അക്രമികൾ പെൺകുട്ടിയിൽ നിന്ന് ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം, പണം നൽകതായപ്പോൾ ആക്രമിച്ചു മൈസൂരു കൂട്ട ബലാത്സംഗം: അക്രമികൾ പെൺകുട്ടിയിൽ നിന്ന് ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം, പണം നൽകതായപ്പോൾ ആക്രമിച്ചു

കുട്ടിയുടെ വാരിയെല്ലിന് പൊട്ടലുണ്ടെന്ന് എക്സറെയിൽ വ്യക്തമായിരുന്നു.എന്നാൽ ഡോക്ടർ പരിശോധിച്ചതിനു ശേഷം അഡ്മിറ്റു ചെയ്ത വിദ്യാർത്ഥിക്ക് ബെഡ് അനുവദിക്കാതെ മണിക്കുറുകൾ വൈകിപ്പിച്ചു.അതു വരെ അസഹനീയമായ വേദന കൊണ്ടു പുളയുകയായിരുന്നു കുട്ടി. അമ്മ ഉഷ ആശുപത്രി അധികൃതരോട് അത്യാവശ്യകാര്യമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ബെഡില്ലെന്ന മറുപടിയുമായി കൈമലർത്തുകയായിരുന്നു. ഒടുവിൽ മാധ്യമ പ്രവർത്തകരോട് വിവരമറിയിക്കുമെന്ന് പറഞ്ഞപ്പോഴാണ് ബെഡ് അനുവദിക്കാൻ തയ്യാറായതെന്ന് പറയുന്നു. ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്ന് കുട്ടിയുടെ അമ്മ ഉഷ പറഞ്ഞു.

കണ്ണവം വനമേഖലയിൽ പ്ളസ് വൺ അലോട്ട്മെൻ്റ് ലിസ്റ്റ് നോക്കുന്നതിനായി റെയ്ഞ്ചു കിട്ടാൻ മൊബൈൽ ഫോണുമായി മരത്തിലെ ഏറുമാടത്തിൽ കയറിയ ആദിവാസി ബാലൻ കാൽ വഴുതി വീണു ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മിഷൻ അംഗം ടി. ബൈജു നാഥ് കണ്ണുർ കലക്ടർ ടി.വി സുഭാഷിനോട് രേഖാമൂലം ആവശ്യപ്പെട്ടു. കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ പി അനന്തു ബാബുവാണ് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നട്ടെല്ലിനാണ് പൊട്ടലുള്ളത്. കുട്ടിയെ പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പ്ലസ് വണ്‍ അലോട്ട്‌മെന്റ് പരിശോധിക്കാനായാണ് വീടിനടുത്തുള്ള കൂറ്റന്‍ മരത്തിന് മുകളിലേ ഏറുമാടത്തിലേക്ക് അനന്തബാബു കയറിയതെന്ന് ബന്ധുക്കൾ പറയുന്നു. കാൽ തെറ്റി പാറക്കൂട്ടത്തിലേക്കാണ് വിദ്യാര്‍ത്ഥി വീണത്. അനന്തബാബു അടക്കം കോളനിയില്‍ 72 വിദ്യാര്‍ത്ഥികളാണ് ഉള്ളത്. ഇവിടെ മൊബൈലിന് റേഞ്ചില്ലാത്തത് നേരത്തെ മാധ്യമങ്ങളിൽ വാര്‍ത്തയായിരുന്നു. പത്താം ക്ലാസില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭിക്കാന്‍ ഇതേ മരത്തിന് മുകളില്‍ കയറിയാണ് അനന്തബാബു പഠിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ പ്ലസ് വണ്‍ അലോട്ട്മെന്റ് പരിശോധിക്കാനായിരുന്നു വീണ്ടും മരത്തില്‍ കയറിയത്. വീണ ഉടനെ തന്നെ കുട്ടിയെ ബന്ധുക്കളും നാട്ടുകാരും കൂത്തുപറമ്പ് ജനറൽ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് വേണ്ടി പരിയാരത്തേക്ക് മാറ്റുകയായിരുന്നു. അനന്തബാബുവിന്റെ കോളനിയില്‍ 110 കുടുംബങ്ങളാണുള്ളത്.

കണ്ണവം വനമേഖലയിലെ കുട്ടികള്‍ മൊബൈൽ റെയ്ഞ്ച് കിട്ടാതെ അനുഭവിക്കുന്ന പഠന പ്രതിസന്ധി നേരത്തെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു.ഇതേ തുടർന്ന് കണ്ണൂർ ജില്ലാ കലക്ടർ ടിവി സുഭാഷിൻ്റെ നേതൃത്വത്തിൽ മൊബൈൽ കമ്പിനി പ്രതിനിധികളുടെ യോഗം വിളിച്ചു മലയോര മേഖലയിൽ പുതിയ ടവർ നിർമിക്കാൻ തീരുമാനിച്ചുവെങ്കിലും നടപ്പിലായില്ലെന്നു പരാതിയുണ്ട്.ഇതിനിടെ പരിയാരത്തെ കണ്ണുർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിക്ക് കിടക്കാൻ ബെഡ് നിഷേധിച്ച ആശുപത്രി അധികൃതർക്കെതിരെ അമ്മ ഉഷ രംഗത്തുവന്നു. നട്ടെല്ലിന് സാരമായി പരുക്കേറ്റ മകനെ തറയിൽ കിടത്താൻ ആവശ്യപ്പെട്ട മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ ആരോഗ്യ മന്ത്രിക്ക് പരാതി നൽകുമെന്ന് അമ്മ അറിയിച്ചു. ആദിവാസി കുടുംബമായതിനാലാണ് തങ്ങൾക്ക് ചികിത്സ നിഷേധിച്ചതെന്ന പരാതിയും ഇവർക്കുണ്ട്.സംഭവത്തിൽ പ്രതിഷേധിച്ച് ആദിവാസി സംഘടനകളും രംഗത്തു വന്നിട്ടുണ്ട്.

ഇതിനിടെ കണ്ണവം വനമേഖലയിൽ പ്ളസ് വൺ അലോട്ട്മെൻ്റ് ലിസ്റ്റു നോക്കുന്നതിനായി റെയ്ഞ്ചു കിട്ടാൻ മൊബൈൽ ഫോണുമായി മരത്തിലെ ഏറുമാടത്തിൽ കയറിയ ആദിവാസി ബാലൻ കാൽ വഴുതി വീണു ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപ്പെട്ടിട്ടുണ്ട്.
സംഭവത്തിനെ കുറിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മിഷൻ അംഗം ടി. ബൈജു നാഥ് കണ്ണുർ കലക്ടർ ടി.വി സുഭാഷിനോട് രേഖാമൂലം ആവശ്യപ്പെട്ടു. കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ പി അനന്തു ബാബുവാണ് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ആദിവാസിയായ വിദ്യാർത്ഥിക്ക് നട്ടെല്ലിനാണ് പൊട്ടലുള്ളത്. പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുട്ടിയെ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് പ്രവേശിപ്പിച്ചത്.

പ്ലസ് വണ്‍ അലോട്ട്‌മെന്റ് പരിശോധിക്കാനായാണ് വീടിനടുത്തുള്ള കൂറ്റന്‍ മരത്തിന് മുകളിലേ ഏറുമാടത്തിലേക്ക് അനന്തബാബു കയറിയതെന്ന് ബന്ധുക്കൾ പറയുന്നു. കാൽ തെറ്റി പാറക്കൂട്ടത്തിലേക്കാണ് വിദ്യാര്‍ത്ഥി വീണത്. അനന്തബാബു അടക്കം കോളനിയില്‍ 72 വിദ്യാര്‍ത്ഥികളാണ് ഉള്ളത്. ഇവിടെ മൊബൈലിന് റേഞ്ചില്ലാത്തത് നേരത്തെ മാധ്യമങ്ങളിൽ വാര്‍ത്തയായിരുന്നു.

cmsvideo
  Now you can book Covid-19 vaccine slots on WhatsApp

  പത്താം ക്ലാസില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭിക്കാന്‍ ഇതേ മരത്തിന് മുകളില്‍ കയറിയാണ് അനന്തബാബു പഠിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ പ്ലസ് വണ്‍ അലോട്ട്മെന്റ് പരിശോധിക്കാനായിരുന്നു വീണ്ടും മരത്തില്‍ കയറിയത്. വീണ ഉടനെ തന്നെ കുട്ടിയെ ബന്ധുക്കളും നാട്ടുകാരും കൂത്തുപറമ്പ് ജനറൽ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് വേണ്ടി പരിയാരത്തേക്ക് മാറ്റുകയായിരുന്നു. അനന്തബാബുവിന്റെ കോളനിയില്‍ 110 കുടുംബങ്ങളാണുള്ളത്. കണ്ണവം വനമേഖലയിലെ കുട്ടികള്‍ മൊബൈൽ റെയ്ഞ്ച് കിട്ടാതെ അനുഭവിക്കുന്ന പഠന പ്രതിസന്ധി നേരത്തെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു.ഇതേ തുടർന്ന് കണ്ണൂർ ജില്ലാ കലക്ടർ ടിവി സുഭാഷിൻ്റെ നേതൃത്വത്തിൽ മൊബൈൽ കമ്പിനി പ്രതിനിധികളുടെ യോഗം വിളിച്ചു മലയോര മേഖലയിൽ പുതിയ ടവർ നിർമിക്കാൻ തീരുമാനിച്ചുവെങ്കിലും നടപ്പിലായില്ലെന്നു പരാതിയുണ്ട്.

  English summary
  Kannur: Allegation against hospital staff over boy fallen from tree
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X