• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അതിശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂരില്‍ ഓറഞ്ച് അലര്‍ട്ട്

Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചൊവ്വാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കു സാധ്യതയുണ്ട് എന്നാണ് പ്രവചനം. 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും എന്നാണ് അതിശക്തമായ മഴ എന്നതു കൊണ്ട് കാലാവസ്ഥാ വകുപ്പ് ഉദ്ദേശിക്കുന്നത്.

ജൂലൈ ഏഴിന് ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കകയാണ്. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലി മീറ്റര്‍ വരെയുള്ള മഴ ഉണ്ടായേക്കും എന്നാണു പ്രവചനം. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ ഇപ്പോഴും മഴ തുടരുന്നുണ്ട്.

ഈ സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മാറി താമസിക്കേണ്ട ഇടങ്ങളില്‍ ജനങ്ങള്‍ സഹകരിക്കണം എന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് മുന്നറിയപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളും പോസ്റ്റുകളും ബോര്‍ഡുകളും സുരക്ഷിതമാക്കുകയും മരങ്ങളുടെ ചില്ലകള്‍ വെട്ടി ഒതുക്കുകയും ചെയ്യണം.

 'പിന്നിലുള്ളത് വന്‍ലോബി, ലാലേട്ടന് ശ്രീവിദ്യയുടെ ഈ കഥാപാത്രത്തിന്റെ അവസ്ഥയാകും'; സന്തോഷ് വര്‍ക്കി പറയുന്നു 'പിന്നിലുള്ളത് വന്‍ലോബി, ലാലേട്ടന് ശ്രീവിദ്യയുടെ ഈ കഥാപാത്രത്തിന്റെ അവസ്ഥയാകും'; സന്തോഷ് വര്‍ക്കി പറയുന്നു

ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറേണ്ട സാഹചര്യങ്ങളില്‍ പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം എന്നും നിര്‍ദേശമുണ്ട്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നഗരസഭയ്ക്ക് കീഴിലെ കവ്വായി ദ്വീപില്‍ 3 വീടുകളില്‍ വെള്ളം കയറിയിരുന്നു. റവന്യു ഉദ്യോഗസ്ഥര്‍ വെള്ളം കയറിയ വീടുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

മഴ ഇനിയും ശക്തമായാല്‍ ഇവരെ മാറ്റി പാര്‍പ്പിക്കേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെള്ളക്കെട്ട് ഒഴിവാക്കാന്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇന്ന് തന്നെ വെള്ളം തുറന്നുവിടും. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ 7 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്ററും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

മിസ് ഇന്ത്യയായി 21 കാരി സിനി ഷെട്ടി; വൈറല്‍ ചിത്രങ്ങള്‍ കാണാം

അതിനാല്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടില്ല എന്ന നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ വരെ ആന്ധ്രാ തീരത്തോടു ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍, കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്‌നാട് തീരവും ചേര്‍ന്നുള്ള ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് എന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Recommended Video

cmsvideo
  Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health
  English summary
  Kannur: amid heavy rain continues Central Meteorological Department has announced orange alert
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X