• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അഭിമാനത്തോടെ പടിയിറങ്ങുന്നുവെന്ന് സുമാ ബാലകൃഷ്ണൻ: പ്രതികരണം മേയർ സ്ഥാനം രാജിവെച്ചതfvd

  • By Desk

കണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ സു​മ ബാ​ല​കൃ​ഷ്ണ​ൻ രാ​ജി​വ​ച്ചു. മു​സ്‌​ലിം ലീ​ഗി​ലെ മുതിർന്ന വനിതാ നേതാവായ സി സീ​ന​ത്ത് പു​തി​യ മേ​യ​റാ​കും. കോ​ൺ​ഗ്ര​സും മു​സ്‌​ലിം ലീ​ഗും ത​മ്മി​ലു​ള്ള ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ജി. വെള്ളിയാഴ്ച്ച വൈ​കു​ന്നേ​രം നാ​ലോ​ടെ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്കാ​ണ് രാ​ജി സ​മ​ർ​പ്പി​ച്ച​ത്. പു​തി​യ മേ​യ​ർ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തു​വ​രെ ഡ​െപ്യൂ​ട്ടി മേ​യ​ർ പി കെ രാ​ഗേ​ഷി​നാ​ണ് മേ​യ​റു​ടെ ചു​മ​ത​ല. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ പു​തി​യ മേ​യ​ർ ചു​മ​ത​ല​യേ​ൽ​ക്കും. ഡ​പ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ സു​മ ബാ​ല​കൃ​ഷ്ണ​ൻ രാ​ജി​വ​യ്ക്കു​മെ​ന്ന് കെ ​സു​ധാ​ക​ര​ൻ എം​പി ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

'വ്യത്യസ്ത ഫലം പ്രതീക്ഷിച്ച് ഒരേ കാര്യം ആവർത്തിക്കുന്നതാണ് ഭ്രാന്ത്';രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

മേയറാ​യി ചു​മ​ത​ല​യേ​റ്റ് ഒ​ൻ​പ​തു മാ​സം പി​ന്നി​ടു​മ്പോ​ൾ അ​ഭി​മാ​ന​ത്തോ​ടെ​യും മ​ന​സി​ൽ സ​ങ്ക​ട​ത്തോ​ടെ​യു​മാ​ണ് പ​ടി​യി​റ​ങ്ങു​ന്ന​തെ​ന്ന് മേ​യ​ർ സു​മ ബാ​ല​കൃ​ഷ്ണ​ൻ. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കോ​ർ​പ​റേ​ഷ​നി​ലെ മൂ​ന്നേ​മു​ക്കാ​ൽ വ​ർ​ഷ​ത്തെ എ​ൽ​ഡി​എ​ഫ് ഭ​ര​ണം വി​ക​സ​ന​മു​ര​ടി​പ്പാ​യി​രു​ന്നു. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് മു​നി​സി​പ്പ​ൽ ഭ​ര​ണ​സ​മി​തി ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കി​യ പ്ര​ധാ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യ​ല്ലാ​തെ യാ​തൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നും മേ​യ​ർ ആ​രോ​പി​ച്ചു. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം വ​ഴി​മു​ട്ടി​നി​ന്ന വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 101 ദി​ന​ങ്ങ​ളി​ൽ 71 ക​ർ​മ​പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ 90 ശ​ത​മാ​നം പ​ദ്ധ​തി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​വ ഏ​തൊ​ക്കെ​യെ​ന്ന് എ​ണ്ണി​പ്പ​റ​യാ​ൻ സാ​ധി​ക്കു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

കൊ​വി​ഡ് കാ​ല​ത്ത് 77 ദി​വ​സം ദി​നം​പ്ര​തി 500 പേ​ർ​ക്ക് മൂ​ന്നു​നേ​രം സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം ന​ൽ​കി​യ​ത് വ​ലി​യ കാ​ര്യ​മാ​യി കാ​ണു​ക​യാ​ണ്. 10,000 വീ​ടു​ക​ളി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ​ചെ​യ്തു. അ​ന്ധ​മാ​യ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ പേ​രി​ൽ സി​പി​എം കൗ​ൺ​സി​ല​ർ​മാ​ർ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്നും വി​ട്ടു​നി​ന്നു. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി. ബാ​ങ്ക് റോ​ഡ് 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്തു. മാ​ലി​ന്യ​പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​ര​ത്തി​നു​ള്ള പ​ദ്ധ​തി തു​ട​ങ്ങി. പു​തി​യ തെ​രു​വു​വി​ള​ക്കു​ക​ൾ വാ​ങ്ങി. ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ നൂ​ത​ന​രീ​തി​യി​ലു​ള്ള മ​ൾ​ട്ടി​ലെ​വ​ൽ കാ​ർ പാ​ർ​ക്കിം​ഗ് സി​സ്റ്റ​ത്തി​ന് അ​നു​മ​തി നേ​ടി. കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ പ​ള്ളി​ക്കു​ന്നി​ലും തോ​ട്ട​ട​യി​ലും ജ​ല​സം​ഭ​ര​ണി സ്ഥാ​പി​ച്ചു. മേ​യ​റു​ടെ ചേം​ബ​റി​ൽ വ​ച്ച് ഇ​ട​ത് കൗ​ൺ​സി​ല​ർ​മാ​ർ ത​ന്നെ മ​ർ​ദി​ച്ച​ത് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​കാ​ത്ത നീ​റ്റ​ലാ​യി മ​ന​സി​ലു​ണ്ടെ​ന്നും സു​മ ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

കോട്ടയം കിട്ടാതെ പിന്നോട്ടില്ല.... യുഡിഎഫ് യോഗത്തിനും എത്തില്ല, നിലപാടില്‍ ഉറച്ച് ജോസഫ്!!

English summary
Kannur corporation mayor Suma Balakrishnan resigned from the post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X