• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തലശേരിയിൽ അക്രമ രാഷ്ട്രീയം: സിപിഎം പ്രവർത്തകന് വെട്ടേറ്റു

  • By Desk

തലശേരി: നാലര പതിറ്റാണ്ടിന്റെ ചരിത്രമുള്ള അക്രമ രാഷ്ട്രീയത്തിന്റെ പാതയിൽ വീണ്ടും തലശേരി താലൂക്ക്. കുറച്ച് ദിവസങ്ങളായി തുടർച്ചയായ അക്രമപരമ്പരകളാണ് തലശേരിയിലും രാഷ്ട്രീയ പാനൂരിലും നടന്നു വരുന്നത്. കൊവിഡിന്റെ തുടക്കത്തിലുണ്ടായ ചെറിയൊരു ഇടവേളയ്ക്കു ശേഷം സിപിഎമ്മും ബിജെപിയും അക്രമ രാഷ്ട്രീയത്തിന്റെ നീങ്ങിയതോടെ തലശേരി താലൂക്കിൽ വീണ്ടും അശാന്തി പടർന്നിരിക്കുകയാണ്. ചൊക്ളി നിടുമ്പ്രത്ത് രണ്ട് ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റതിനു പിന്നാലെ പാനൂർ മനേക്കരയിൽ സി പി എം പ്രവർത്തകനെ ആർഎസ‌്എസ്സുകാരെന്ന് ആരോപിക്കുന്ന സംഘം വെട്ടി പരിക്കേൽപ്പിച്ച സംഭവമാണ് ഇപ്പോൾ ആശങ്കയിലാഴ്ത്തുന്നത്.

ക്വാറന്റീനില്‍ കഴിഞ്ഞ യുവതി കറങ്ങിനടന്നതായി പൊലീസ് കേസ്; പക്ഷെ സംഭവിച്ചത്; സാങ്കേതിക പിഴവ്

സിപിഎം കിഴക്കെ മനേക്കര ബ്രാഞ്ചംഗം കാട്ടിൽ ചന്ദ്രന‌് (56) ആണ‌് വെട്ടേറ്റ‌ത‌്. തടയാൻ ശ്രമിച്ച കുന്നുമ്മൽ ബ്രാഞ്ചംഗം നാമത്ത‌് പൊയിൽ വിജയനും (61) പരിക്കേറ്റു. രണ്ടുപേരെയും തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മനേക്കര ഇ എം എസ‌് ഭവനിലെ യുവജന ആർട‌്സ‌് ആൻഡ്‌‌ സ‌്പോർട‌്സ‌് ക്ലബ‌് വരാന്തയിൽ സഹപ്രവർത്തകർക്കൊപ്പം നിൽക്കുമ്പോഴാണ‌് ബൈക്കുകളിലെത്തിയ സംഘം ചന്ദ്രനെ വെട്ടിയത‌്. ബുധനാഴ‌്ച രാത്രി 8.20 ഓടെയായിരുന്നു സംഭവം. കാലിന‌് ആഴത്തിലുള്ള വെട്ടേറ്റ ചന്ദ്രന‌് അടിയന്തര ശസ‌്ത്രക്രിയ നടത്തി. ഇരുമ്പ‌് വടികൊണ്ടാണ‌് വിജയന‌് അടിയേറ്റത‌്. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന മനേക്കരയിൽ ബോധപൂർവം കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ‌് ആർഎസ‌്എസ‌് അക്രമം നടത്തിയതെന്ന് സിപിഎം പാനൂർ ഏരിയാ കമ്മിറ്റി ആരോപിച്ചു.

പരിക്കേറ്റവരെ എ എൻ ഷംസീർ എംഎൽ എ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം ഹരീന്ദ്രൻ തുടങ്ങിയ നേതാക്കൾ സന്ദർശിച്ചു. സംഭവത്തെ തുടർന്ന് പാനൂർ പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം പാനൂരിലെ ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങൾക്കും . വെട്ടേറ്റിരുന്നു പാനൂർ കൂറ്റേരിയിലെ ആർഎസ്എസ് പ്രവർത്തകരായ കുല്ലമ്പിൽ താഴെ കുനിയിൽ നിഖിലേഷ് (29) നെ വെട്ടി പരിക്കേൽപ്പിക്കുകയും, സഹോദരൻ മനീഷ് (27) നെ ക്രൂരമായി മർദ്ദിച്ചുവെന്നായിരുന്നു പരാതി.

കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ചൊക്ളി നിടുമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പരിസരത്തുള്ള ബന്ധുവീട്ടിൽ പെയിന്റിങ്ങ് ജോലി ചെയ്യുന്നതിനിടെ എട്ടംഗം സിപിഎം അക്രമി സംഘം വീട്ടിൽ കയറി അക്രമിക്കുകയായിരുന്നു. വലതുകൈക്കും, മുഖത്തും പരിക്കേറ്റ നിഖിലേഷിനെ തലശേരി ഇന്ദിരാ സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മർദ്ദനമേറ്റ മനീഷും ചികിത്സ തേടിയിട്ടുണ്ട്. അച്ഛന്റെ സഹോദരന്റെ മകളുടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾക്കായി വീട് പെയിന്റ് ചെയ്യാൻ ചൊക്ളി നിടുമ്പ്ര ത്തേക്ക് വന്നതായിരുന്നു ഇരുവരും ഇവരുടെ അച്ഛന്റെ സഹോദരൻ ശശി സിപിഎം പ്രവർത്തകനാണ്.

അക്രമത്തിൽ സിപിഎമ്മിന് പങ്കില്ലെന്നും നാട്ടിൽ കുഴപ്പമുണ്ടാക്കാനുള്ള സമൂഹ വിരുദ്ധരുടെ ശ്രമമാണ് അക്രമത്തിന് പിന്നിലെന്നും സിപിഎം നിടുമ്പ്രം ലോക്കൽ കമ്മിറ്റി സെക്രട്ടറി എംകെ മോഹനൻ ആരോപിച്ചു.എന്നാൽ അക്രമത്തിന് തുടക്കമിട്ടത് സിപിഎമ്മാണെന്നും സിപിഎം നടത്തി വരുന്ന അക്രമ പരമ്പര മാനവകുലത്തിന് അപമാനമാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് ആരോപിച്ചു.

English summary
CPM activists attacked in Thalassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X