കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാര്‍ച്ച് മുതല്‍ കണ്ണൂരില്‍ ഷീ നൈറ്റ് ഹോം പ്രവര്‍ത്തനമാരംഭിക്കും, രാത്രിയില്‍ സുരക്ഷിത താമസം!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും പരീക്ഷയ്ക്കും മറ്റാവശ്യങ്ങള്‍ക്കുമായി ജില്ലയിലെത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്കും രാത്രിയില്‍ സുരക്ഷിത താമസം ഒരുക്കാന്‍ ജില്ലാ പഞ്ചായത്തിന്‍റെ ഷീ നൈറ്റ് ഹോം. രാത്രി വൈകിയെത്തിയാലും സുരക്ഷിതമായി ഉറങ്ങാന്‍ സാധിക്കും. ജില്ലാ പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള കെട്ടിടത്തിലാണ് ഷീ നെറ്റ് ഹോം പ്രവര്‍ത്തിക്കുക. മാര്‍ച്ച് ഒന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഷീ നൈറ്റ് ഹോം മന്ത്രി കെകെ ശൈലജയാണ് ഉദ്ഘാടനം ചെയ്തത്.


എട്ട് പേര്‍ക്ക് താമസിക്കാവുന്ന തരത്തിലാണ് വിശ്രമകേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്. ശീതീകരണ സംവിധാനവും ശുചിമുറിയുമടക്കം എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ട്. 27 ലക്ഷം മുടക്കിയാണ് വിശ്രമകേന്ദ്രം തയ്യാറാക്കിയത്. ഇതിനടുത്തായി കുടുംബശ്രിയുടെ കഫേയുമുള്ളതിനാല്‍ ഭക്ഷണത്തിനും സ്ത്രീകള്‍ക്ക് അലയേണ്ടി വരില്ല. പരാമവധി 24 മണിക്കൂര്‍ വിശ്രമിക്കാം. ഇതിന് പണം മുന്‍കൂട്ടി അടയ്ക്കാനും ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.

woman-prostitution-

ഇവിടെ ലൈബ്രറി സൗകര്യവും ഒരുക്കും. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം അടുത്തായതിനാല്‍ സുരക്ഷി:തമായ രാത്രിയാകും സ്ത്രീകള്‍ക്കിനി കണ്ണൂര്‍ നഗരത്തില്‍ ലഭിക്കുക.
English summary
Kannur district Panchayat aiding women for night stay in kannur, women can stay in kannur in the newly build she nights homes in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X