കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിലെ പൂക്കളങ്ങള്‍ക്ക് നിറമേകാന്‍ ജില്ലാപഞ്ചായത്ത്: ഒരു കുട്ട പൂവ് പദ്ധതി ലക്ഷ്യത്തിലേക്ക്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരില്‍ മറുനാട്ടില്‍ നിന്നുള്ള പൂക്കളില്ലെങ്കിലും നാട്ടിലെ ജനങ്ങള്‍ക്ക് പൂക്കളങ്ങള്‍ വര്‍ണാഭമാക്കാന്‍ പ്രയാസപ്പെടേണ്ടതില്ല. ഇതിനായി സ്വയം വിയര്‍പ്പൊഴുക്കി പൂക്കളൊരുക്കിയിരിക്കുകയാണ് ഒരുകൂട്ടം കര്‍ഷകര്‍. ജില്ലാ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹായത്തോടെ പൂക്കൃഷി ചെയ്ത കര്‍ഷകരാണ് വിളവെടുപ്പിന് ഒരുങ്ങുന്നത്. കൊവിഡ് ഭീതി കാരണം അതിര്‍ത്തിക്കപ്പുറത്തെ പൂക്കള്‍ വന്നില്ലെങ്കിലും ഇത്തവണ ഓണത്തിന് നിറങ്ങള്‍ കുറയില്ലതുമ്പയും തെച്ചിയും മുക്കുറ്റിയും മാത്രമല്ല, തദ്ദേശീയമായി കൃഷി ചെയ്ത ചെണ്ടുമല്ലിയും വാടാമല്ലിയുമെല്ലാം പൂക്കളത്തിലുണ്ടാകും. കണ്ണൂരിലെ വിവിധ ക. ര്‍ഷക സംഘങ്ങളാണ് പൂക്കൃഷിയുമായി രംഗത്തെത്തിയത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ 'ഓണത്തിന് 'ഒരു കുട്ട പൂവ്' എന്ന പദ്ധതിയുടെ ഭാഗമായാണ് കൃഷി.

 കണ്ണൂരിലെ ചികിത്സാ കേന്ദ്രങ്ങളിലെ സുരക്ഷാവീഴ്ചയ്‌ക്കെതിരെ നടപടിയെടുക്കും കണ്ണൂരിലെ ചികിത്സാ കേന്ദ്രങ്ങളിലെ സുരക്ഷാവീഴ്ചയ്‌ക്കെതിരെ നടപടിയെടുക്കും

രണ്ട് മാസം മുന്‍പാണ് വിവിധ സംഘങ്ങള്‍ക്ക് തൈകള്‍ വിതരണം ചെയ്തത്. ഓണത്തിന് തദ്ദേശീയമായി പൂക്കള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഓണമെത്തിയതോടെ വിളവെടുപ്പിന് ഒരുങ്ങുകയാണ് കര്‍ഷകര്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പൂക്കളെത്താത്തതിനാല്‍ നാട്ടിലെ പൂക്കള്‍ക്ക് ആവശ്യക്കാരുമേറെയാണ്. പ്രാദേശികവിപണിയില്‍ തന്നെ പൂക്കള്‍ വിറ്റഴിക്കും. സംഗതി വിജയിച്ചാല്‍ അടുത്ത വര്‍ഷം പൂക്കൃഷി വ്യാപിപ്പിക്കാനണ് ഇവരുടെ തീരുമാനം. കണ്ണൂരിലെ മലയോര പ്രദേശമായ ഇരിട്ടി, പായം തുടങ്ങിയ സ്ഥലങ്ങളിലാണ് ചെണ്ടു മല്ലി പൂകൃഷി ചെയ്തിരുന്നത്. നേരത്തെകണ്ണൂര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് മൈസൂര്, ബംഗളൂര് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് പൂക്കളെത്തിയിരുന്നത്. ലക്ഷങ്ങളുടെ കച്ചവടമാണ് കണ്ണൂരില്‍ ഓണക്കാലത്ത് പൂവിപണിയില്‍ നടക്കാറുള്ളത്.

 onamkannur-1

ഇതിനിടെ മറുനാടന്‍ പൂക്കള്‍ ഇക്കുറിവരില്ലെന്നുറപ്പിച്ചിരിക്കെ നാടന്‍ പൂക്കള്‍ക്കു ഡിമാന്റ് കൂടിയിട്ടുണ്ട്. നാടന്‍ പൂക്കള്‍ തേടി കുട്ടികള്‍ തൊടിയിലും വയലിലുമിറങ്ങിയിരിക്കുകയാണ്. പെരുംമഴ തോര്‍ന്നതിനു ശേഷം അത്തം തുടങ്ങിയപ്പോഴാണ് കൊവിഡ് കാലത്തും പൂക്കളമൊരുക്കി കുട്ടികള്‍ രംഗത്തിറങ്ങിയത്. ഇക്കുറികൂട്ടമായല്ല ഓരോ വീടുകളിലെയും കുട്ടികളാണ് പൂക്കള്‍ ശേഖരിക്കാന്‍ പുറത്തിറങ്ങുന്നത്.

പതിവില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി നാട്ടുപൂക്കള്‍ കൂടുതല്‍ വിരിഞ്ഞിട്ടുണ്ട്. തെച്ചിയും പഗോഡയും കൃഷ്ണകിരീടവും കോളാമ്പിയും ചെമ്പരത്തിയും മുള്ളിന്‍പൂവും തൊടിയിലും പരിസരങ്ങളിലും ധാരാളമായുണ്ട്. തിരുവോണത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പൂക്കള്‍ ശേഖരിക്കാനുള്ള മത്സരമാണ് കുഞ്ഞുങ്ങളും മുതിര്‍ന്നവരും നടത്തുന്നത്്. ക്ലബുകളും സാംസ്‌കാരിക കേന്ദ്രങ്ങളും ഇക്കുറി ഓണ്‍ലൈനിലാണ് പൂക്കളമത്സരം നടത്തുന്നത്. പതിവുപോലെ മാവേലിയും ഘോഷയാത്രകളും ഫെയറുമില്ലാത്തത് ഓണാഘോഷത്തിന്റെ പൊലിമ കുറച്ചിട്ടുണ്ടെങ്കിലും വീട്ടില്‍ പൂക്കളമൊരുക്കിയും ഓണസദ്യയൊരുക്കിയും കഷ്ടകാലത്തെ മറക്കാന്‍ ശ്രമിക്കുകയാണ് കണ്ണൂരുകാര്‍.

ഓണത്തിന് ‌കൊവിഡ് സാമൂഹവ്യാപനമുണ്ടാകുമെന്ന ഭയത്താല്‍ വഴിയോര കച്ചവടം നിര്‍ത്തലാക്കിയത് സാധാരണക്കാര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. കണ്ണൂരിലെ കണ്ടൈയ്‌മെന്റ് സോണിലുള്‍പ്പെടെ കടകള്‍ തുറന്നുവെങ്കിലും ഒന്നാം ദിവസം കച്ചവടക്കാര്‍ ശുചീകരണപ്രവൃത്തിയിലേര്‍പ്പെടുകയാണ്. തുടര്‍ച്ചയായി രണ്ടാഴ്ചക്കാലം പൂട്ടിയിട്ടതിനാല്‍ കനത്ത നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായിരിക്കുന്നത്. തുടര്‍ച്ചയായി കടകള്‍ അടപ്പിക്കുന്ന പൊലിസ് നടപടിക്കെതിരെ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഒഫ് കൊമേഴ്‌സ് ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങളോടെ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്.

English summary
Kannur district Panchayat set up new plan to avail flower for onam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X