കണ്ണൂര്‍ മയക്കുമരുന്ന് കേസ്:നൈജീരിയക്കാരനായ യുവാവിനെ ചോദ്യം ചെയ്തു
കണ്ണൂര്‍: കോടികള്‍ വിലവരുന്ന മാരക മയക്കുമരുന്നുമായി ദമ്പതികള്‍ അറസ്റ്റിലായ സംഭവത്തില്‍ നൈജീരിയക്കാരനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.നൈജീരിയക്കാരനായ യുവാവിനെയാണ് ബംഗളൂരുവില്‍ നിന്നും പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിച്ചതായാണ് സൂചന.

അറസ്റ്റിലായ കാപ്പാട് സ്വദേശി ബള്‍ക്കീസിനേയും ഭര്‍ത്താവ് അഫ്‌സലിനെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിസാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിസാമില്‍ നിന്നാണ് പോലീസിന് നൈജീരിയന്‍ സ്വദേശിയെക്കുറിച്ച് വിവരം ലഭിച്ചത്. അതേസമയം ഒളിവില്‍ പോയ ജനീസിനായുള്ള അന്വേഷണവും പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതരസംസ്ഥാനം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതി സംസ്ഥാനം വിട്ടതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ നിസാമിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നിസാമിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ പേര്‍ അറസ്റ്റിലാകാനാണ് സാധ്യത..കഴിഞ്ഞ മാര്‍ച്ച് ഏഴിന് കണ്ണൂര്‍ നഗരത്തിലെ പാര്‍സല്‍ ഓഫിസില്‍ ബംഗ്‌ളൂരില്‍ നിന്നും ടൂറിസ്റ്റുബസിലെത്തിയ തുണിത്തരങ്ങളുടെ പെട്ടിക്കുള്ളില്‍ എം.ഡി. എം. എ ഉള്‍പ്പെടെ മാരകമയക്കുമരുന്നുകളുമായി കാപ്പാട് സി.പി സ്‌റ്റോറില്‍ ഡാഫോഡില്‍സ് വില്ലയില്‍ താമസിക്കുന്നഅഫ്‌സല്‍(35) ഭാര്യ ബള്‍ക്കിസ്(28) എന്നിവര്‍ പിടിയിലാവുകയായിരുന്നു.












Click it and Unblock the Notifications