കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'കമ്മ്യൂണിസ്റ്റിന് 2 തോക്ക് വേണം, ഒന്ന് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരെ'; ജയരാജനെ പിന്തുണച്ച് ഫ്‌ളക്‌സ്

Google Oneindia Malayalam News

കണ്ണൂര്‍: സി പി ഐ എമ്മിലെ പുതിയ പോര് തെരുവിലേക്കും. ഇ പി ജയരാജന് എതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉയര്‍ത്തിയ പി ജയരാജന് പിന്തുണയുമായി കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നു. അഴീക്കോട് സൗത്ത് കാപ്പിലപീടികയിലെ വഴിയോരത്ത് ആണ് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. പി ജയരാജന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ അടക്കം വെച്ചാണ് ബോര്‍ഡ് വെച്ചിരിക്കുന്നത്.

ഒരു കമ്മ്യൂണിസ്റ്റിന്റെ കൈയില്‍ രണ്ട് തോക്കുകള്‍ ഉണ്ടായിരിക്കണം. ഒന്ന് വര്‍ഗ ശത്രുവിനു നേരെയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരെയും എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡിലെ വാചകം. ഇതിനോടൊപ്പം പി ജയരാജന്‍ കൈ ഉയര്‍ത്തി നില്‍ക്കുന്ന ചിത്രമാണ് നല്‍കിയിരിക്കുന്നത്. ആരാണ് ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചത് എന്നത് വ്യക്തമല്ല. അതേസമയം സംഭവം തള്ളി പി ജയരാജന്‍ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.

1

ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം തനിക്ക് പിന്തുണ അര്‍പ്പിച്ചുള്ള ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചതിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരമാണ്... കണ്ണൂര്‍ കപ്പക്കടവില്‍ എന്റെ ഫോട്ടൊയുള്ള ഒരു ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമ വാര്‍ത്ത !
പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷ ശ്രമം.

ഗണപതീ കടാക്ഷം കൂടെയുണ്ടാകും.. തുടരെ തുടരെ ഭാഗ്യം, ജീവിതത്തില്‍ സന്തോഷം മാത്രം; ഈ രാശിക്കാരാണോ?ഗണപതീ കടാക്ഷം കൂടെയുണ്ടാകും.. തുടരെ തുടരെ ഭാഗ്യം, ജീവിതത്തില്‍ സന്തോഷം മാത്രം; ഈ രാശിക്കാരാണോ?

2

അതിന് വേണ്ടി പല തന്ത്രങ്ങളും അവര്‍ ഉപയോഗിക്കും.സ്വയം പോസ്റ്റര്‍ ഒട്ടിച്ച് വാര്‍ത്തയാക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്ള നാടാണിത്.അതുകൊണ്ട്തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഇരിക്കണം. ആര് വെച്ചതായാലും ഈ ഫ്‌ളക്‌സ് ബോര്‍ഡ് ഉടന്‍ നീക്കം ചെയ്യാന്‍ പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാണ് പി ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

വിഭാഗീയതയിലേക്ക് തിരിച്ചുപോകുന്നോ സിപിഎം..? കോടിയേരിയാകാന്‍ എംവിക്കാകുമോ..?വിഭാഗീയതയിലേക്ക് തിരിച്ചുപോകുന്നോ സിപിഎം..? കോടിയേരിയാകാന്‍ എംവിക്കാകുമോ..?

3

എല്‍ ഡി എഫ് കണ്‍വീനറും സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ പി ജയരാജന് എതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നില്‍ പി ജയരാജന്‍ ആണ് എന്നായിരുന്നു റിപ്പോര്‍ട്ട്. സി പി ഐ എം സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജന്‍, ഇ പി ജയരാജന് എതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍

4

പി ജയരാജന് അഭിവാദ്യമര്‍പ്പിച്ച് പരസ്യമായി ഫ്‌ളക്‌സ് ബോര്‍ഡ് ഉയരുന്നത് ഇതാദ്യമായല്ല. നേരത്തെ പി ജയരാജനെ സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നു നീക്കിയപ്പോഴും സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോഴും ജില്ലയില്‍ അദ്ദേഹത്തെ അനുകൂലിച്ച് പാര്‍ട്ടി അനുഭാവികള്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടായിരുന്നു.

English summary
Kannur: Flex board installed in kannur which support CPM Leader P Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X