Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലാഖമാരെ രക്തസാക്ഷികളാക്കരുത്; കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ നഴ്സുമാര്‍ സമരത്തിലേക്ക്

തളിപറമ്പ്: മാലാഖമാരെ രക്തസാക്ഷികളാക്കരുതെന്ന മുദ്രാവാക്യവുമായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ നഴ്സുമാര്‍ കേരള ഗവ. നഴ്സസ് യൂനിയന്റെ നേതൃത്വത്തില്‍ (കെജിഎന്‍യു) ജൂലായ് 17 ന് സൂചനാ പണിമുടക്ക് നടത്തും. കേരളത്തിലെ മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലൊന്നും ഇല്ലാത്ത വിധത്തില്‍ സേവന, വേതന വ്യവസ്ഥയില്‍ വലിയ അന്തരം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സമരവുമായി സംഘടന മുന്‍പോട്ടു പോകുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ ആഗിരണ പ്രക്രിയയുമായി ബന്ധപ്പെട്ട നടപടികള്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇനിയും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പലരുടെയും നിലനില്‍പ്പു പോലും അനിശ്ചിതാവസ്ഥയിലാണെന്ന് ജീവനക്കാര്‍ പറയുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എല്ലാകാര്യങ്ങളും സമയബന്ധിതമായി നല്‍കിയ ശേഷവും നഴ്സിങ് വിഭാഗം ജീവനക്കാരുടെ ശമ്പളത്തില്‍ വലിയ തോതിലുളള കുറവാണ് നിലനില്‍ക്കുന്നത്.

kannur

ഇന്റഗ്രേഷന്‍ നടപടികള്‍ നടന്നു കൊണ്ടിരിക്കുമ്പോഴും 2016ലെ പേ സ്‌കെയില്‍ അടിസ്ഥാനമാക്കിയാണ് ഇവര്‍ക്ക് ശമ്പളം കൊടുക്കുന്നത്. മെഡിസെപ്പ്, അരിയേഴ്സ്, എന്‍പിഎസ്, ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് എന്നിവയുടെ വിഹിതം ശമ്പളത്തില്‍ നിന്നും പിടിക്കുകയും ചെയ്യുമ്പോള്‍ ഓരോ ജീവനക്കാര്‍ക്കും അവരുടെ ജീവിത ചെലവിന് പോലും ശമ്പളം തികയുന്നില്ലെന്നാണ് പരാതി.

സൂചനാ പണിമുടക്ക് കൊണ്ടും ആവശ്യങ്ങള്‍ നേടിയെടുക്കാനായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കാന്‍ കെജിഎന്‍യു നിര്‍ബന്ധിതമാകുമെന്ന് ജില്ലാ പ്രസിഡന്റ് സന്ദീപ് സിറിയക് പറഞ്ഞു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന ആശുപത്രികളിലൊന്നാണ് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ്. നേരത്തെ സ്റ്റെപെന്‍ഡ് കുടിശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൗസ് സര്‍ജന്‍ഡി വിദ്യാര്‍ത്ഥികള്‍ ഇവിടെ സമരം ചെയ്തിരുന്നു.

സര്‍ക്കാര്‍ ഏറ്റെടുത്ത് സ്പാര്‍ക്ക് പ്രഖ്യാപിച്ച ഗ്രാറ്റുവിറ്റി, ലീവ് സറണ്ടര്‍ തുടങ്ങി എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുക, ഗവ, ഏറ്റെടുക്കുമ്പോള്‍ കിട്ടിക്കൊണ്ടിരുന്ന ശമ്പളം സംരക്ഷിച്ച് തസ്തിക നിര്‍ണയിക്കുക, നേരത്തെയുണ്ടായിരുന്ന സഹകരണ മെഡിക്കല്‍ കോളേജില്‍ 16 വര്‍ഷം മുതല്‍ 26 വര്‍ഷം വരെ പൂര്‍ത്തിയായവര്‍ക്ക് ആ വര്‍ഷങ്ങളിലെ സര്‍വീസ് പരിഗണിച്ചു ഗ്രാറ്റുവിറ്റിയും മറ്റു ആനുകൂല്യങ്ങളും പ്രമോഷനും അനുവദിക്കുക. 2023- ഫെബ്രുവരിയില്‍ മെഡിസെപില്‍ അംഗങ്ങളായ ജീവനക്കാരുടെ 2019 മെഡിസെപ് അരിയേഴ്സ് എന്ന പേരില്‍ ശമ്പളത്തില്‍ നിന്നും അനധികൃതമായ തുക പിടിക്കുന്നത് ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ സൂചനാപണിമുടക്ക് നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+