വിദേശകമ്പിനികള്‍ സര്‍വിസിനെത്തിയില്ല; ആഭ്യന്തര സര്‍വീസില്‍ ചുവടുറപ്പിക്കാന്‍ കണ്ണൂര്‍
മട്ടന്നൂര്‍: കൂടുതല്‍ വിദേശരാജ്യങ്ങളിലേക്ക് പറക്കാമെന്ന കണ്ണൂരിന്റെ സ്വപ്‌നത്തിന് തിരിച്ചടി. വിദേശവിമാനകമ്പിനികള്‍ പിന്നോട്ടുപോയതോടെ നിലനില്‍പ്പിനായി അഭ്യന്തര സര്‍വിസിനെ കൂടുതല്‍ ആശ്രയിക്കേണ്ട അവസ്ഥയിലായി രാജ്യത്തെ വിമാനതാവളങ്ങളില്‍ നവാഗതരായ കണ്ണൂര്‍. നേരത്തെ കിയാല്‍ അധികൃതരും ബഹുരാഷ്ട്ര വിമാനകമ്പിനികളും നടത്തിയ ചര്‍ച്ച പ്രകാരം കൂടുതല്‍ വിദേശസര്‍വിസുകള്‍ കണ്ണൂരില്‍ നിന്നും ഏപ്രില്‍ മുതല്‍ ആരംഭിക്കാമെന്നു ധാരണയായിരുന്നു.
കൊലപാതക രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ; പ്രചാരണവുമായി മുന്നോട്ട്
എന്നാല്‍ വിദേശകമ്പിനികള്‍ പിന്‍മാറിയതോടെ ഈ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിദേശ വിമാന കമ്പനികള്‍ എത്തുന്ന കാര്യത്തില്‍ തീരുമാനം വൈകുന്നതോടെ കൂടുതല്‍ രാജ്യാന്തര, ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങുമെന്നാണ് കിയാല്‍ അധികൃതര്‍ പറയുന്നത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 15 വരെയുള്ള കാലയളവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ, ഗോ എയര്‍, ഇന്‍ഡിഗോ എന്നിവയുടെ പ്രതിദിന സര്‍വീസ്, സമ്മര്‍ ഷെഡ്യൂള്‍, എക്‌സ്ട്രാ സര്‍വീസ് അടക്കം 79 പുതിയ സര്‍വീസുകള്‍ തുടങ്ങും.
പ്രതിദിനം 20 മുതല്‍ 22 അറൈവലും 19 മുതല്‍ 22 ഡിപ്പാര്‍ച്ചറും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉണ്ടാകും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബെഹ്‌റൈന്‍ വഴി കുവൈത്തിലേക്കുള്ള സര്‍വീസ് ഏപ്രില്‍ 1 മുതലാണ് ആരംഭിക്കുക. തിങ്കള്‍, ശനി ദിവസങ്ങളിലായി ആഴ്ചയില്‍ 2 സര്‍വീസ് ആണ് ഉള്ളത്. ഏപ്രില്‍ 2 മുതല്‍ ആഴ്ചയില്‍ 3 ദിവസം (തിങ്കള്‍, വ്യാഴം, ശനി) മസ്‌കത്ത് സര്‍വീസും എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങും. സമ്മര്‍ ഷെഡ്യൂളില്‍ ഷാര്‍ജ, ദോഹ എന്നിവിടങ്ങളിലേക്കു കൂടുതല്‍ സര്‍വീസ് ഏപ്രില്‍ മുതല്‍ ഉണ്ടാകും.
അബുദാബി, റിയാദ്, ഷാര്‍ജ, ദോഹ എന്നിവിടങ്ങളിലേക്ക് ആണ് നിലവില്‍ എയര്‍ ഇന്ത്യയുടെ രാജ്യാന്തര സര്‍വീസ്. ഏപ്രില്‍ 1 മുതല്‍ എയര്‍ ഇന്ത്യയും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു സര്‍വീസ് ആരംഭിക്കും. ഡല്‍ഹി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ 5 ദിവസം (തിങ്കള്‍, വ്യാഴം ഒഴികെ) ആണ് സര്‍വീസ്. കണ്ണൂരില്‍ നിന്നു മുംബൈയിലേക്കും ഹൈദരാബാദിലേക്കും ഗോ എയറിന്റെ അധിക സര്‍വീസുകള്‍ മാര്‍ച്ച് 31, ഏപ്രില്‍ 1 തീയതികളില്‍ ആരംഭിക്കും.
ഇതോടെ ഗോ എയറിന് എല്ലാ ദിവസവും കണ്ണൂരിനും മുബൈയ്ക്കും ഇടയില്‍ 3 സര്‍വീസുകള്‍ ഉണ്ടാകും. ആഴ്ചയില്‍ 4 ദിവസം (തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍) ആണ് ഹൈദരാബാദിലേക്ക് അധിക സര്‍വീസ്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് മാര്‍ച്ച് 31 മുതല്‍ ഇന്‍ഡിഗോ പ്രതിദിന സര്‍വീസും ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഏപ്രില്‍ മുതല്‍ അധിക സര്‍വീസും തുടങ്ങും.