ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പന്ന ശേഖരം പിടികൂടി
പയ്യന്നൂര്‍: പയ്യന്നൂരില്‍ ഒട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ മൊത്തവിതരണക്കാരനാണ് പിടിയിലായത്. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി കാടാര്‍ ഹൗസില്‍ എന്‍. എ ഉമര്‍ ഫാറൂഖിനെയാ(40)ണ് പൊലിസ് അറസ്റ്റു ചെയ്തത്. ഓട്ടോയില്‍ ചാക്കില്‍ നിറച്ച നിലയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന 15000 പാക്കറ്റുകളും 40 ടിന്നുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച്ച രാത്രി 11 മണിയോടെ കരിവെളളൂര്‍ ആണൂരില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഹൈവെ പൊലിസ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ബി.പി പവിത്രന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ സിറാജ്, എന്നിവര്‍ അടങ്ങിയ സംഘം പിടികൂടിയത്. മംഗളൂരില്‍ നിന്നും ഓട്ടോറിക്ഷയില്‍ കയറ്റി കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്ന ലക്ഷങ്ങളുടെ പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്.

നിരോധിത പുകയില ഉല്‍പന്നങ്ങളും 50 ഗ്രാം വീതമുളള 40 ടിന്നുകളിലായുളളള ഉല്‍പന്നങ്ങളുമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഓട്ടോറിക്ഷയില്‍ കയറ്റിയ ഏഴ് ചാക്കുകളിലായി നിറച്ച പുകയില ഉല്‍പന്നങ്ങള്‍ പൊലിസ് പരിശോധനയിലാണ് കണ്ടെത്തിയത്. മംഗ്ളൂരില്‍ നിന്നും കാസര്‍കോട്ടെ രഹസ്യകേന്ദ്രത്തിലെത്തിച്ച ഇവ അവിടെ നിന്നും ഓര്‍ഡറനുസരിച്ചു വിതരണം ചെയ്യാനായി ചാക്കുകളിലാക്കി കണ്ണൂര്‍ ഭാഗത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
പയ്യന്നൂര്‍ പൊലിസ് പ്രതിയെ അറസ്റ്റു ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കി. കര്‍ണാടകയില്‍ നിന്നും ചുരുങ്ങിയ വിലയ്ക്കു കിട്ടുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വന്‍വിലയ്ക്കു കേരളത്തില്‍ വില്‍പന നടത്തുകയാണ് കടത്തുകാര്‍ ചെയ്യുന്നത്. ഓണം സെപെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നിരോധിത പുകയില വേട്ടയും മയക്കുമരുന്ന് വില്‍പനയ്ക്കുമെതിരെ പൊലിസ് അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നായി നിരവധി മയക്കുമരുന്ന് കടത്തുകാരെയാണ് ഇതിനകം പിടികൂടിയത്. മംഗ്ളൂരില്‍ നിന്നാണ് സിന്തറ്റിക്ക് ലഹരി ഉല്‍പന്നങ്ങളും കഞ്ചാവും കേരളത്തിലേക്ക് കടത്തുന്നത്.












Click it and Unblock the Notifications