ഇരിവേരിക്കാവിലെ സ്ഫോടനം; ചക്കരക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ഉത്സവങ്ങള്‍ക്ക് നിയന്ത്രണം

കണ്ണൂര്‍: ചക്കരക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ഇരിവേരി പുലിദേവക്ഷേത്രം ഉത്സവത്തിന്റെ മുന്നോടിയായി നടന്ന കലവറ നിറക്കല്‍ ഘോഷയാത്രയ്ക്കിടെ പടക്ക ശേഖരത്തിന് തീപിടിച്ച് ഉണ്ടായ സ്ഫോടനത്തില്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ ക്ഷേത്രകമ്മിറ്റി സെക്രട്ടറിയുടെ തകര്‍ന്ന ഒരുകാല്‍ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. സ്ഫോടക വസ്തുക്കള്‍ അശ്രദ്ധമായി കൈക്കാര്യം ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത് സ്ഫോടനത്തില്‍ റോഡരികിലുളള രണ്ടു വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. വീട്ടുകാരുടെ പരാതിയിലാണ് ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ കേസെടുത്തത്.
സ്ഫോടനത്തില്‍ ദേഹമാസകലം പൊളളലേറ്റ ക്ഷേത്രം സെക്രട്ടറി ശശീന്ദ്രന്‍ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തോടൊപ്പം പരുക്കേറ്റ ലക്ഷ്മണനെന്നയാളും ചികിത്സയിലാണ്. ഇദ്ദേഹം സുഖം പ്രാപിച്ചുവരികയാണ്.
ആര്‍.വി മെട്ടയില്‍ നിന്നും ആരംഭിച്ച കലവറ നിറയ്ക്കല്‍ ഘോഷയാത്രയ്ക്കിടെ ഗുണ്ടുകള്‍ ഉള്‍പ്പെടെയുളള പടക്കം പൊട്ടിക്കുന്നതിനിടെ ഘോഷയാത്രയുടെ പിന്നില്‍ നിന്നും പൊട്ടിയ ഒരു പടക്കം മുകളിലൂടെ പോകുന്ന കേബിളില്‍ തട്ടി തീയുണ്ടാവുകയും ഇതു അണയ്ക്കുന്നതിനിടെ പടക്കം സൂക്ഷിച്ച സഞ്ചിയ്ക്ക് തീപിടിച്ചു കൂട്ടത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു.
ഉഗ്രസ്ഫോടനത്തില്‍ പ്രദേശത്തെ രണ്ടു വീടുകള്‍ക്കും കേടുപാടുകള്‍ പറ്റി. റോഡരികിലുണ്ടായിരുന്ന വീടുകളുടെ ജനല്‍ചില്ലുകളാണ് തകര്‍ന്നത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തില്‍ ചക്കരക്കല്‍ സ്റ്റേഷന്‍ പരിധിയിലെ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ ഉത്സവം നടത്തുന്ന വിവിധ ക്ഷേത്രങ്ങളിലെ കമ്മിറ്റി ഭാരവാഹികളുമായി ചക്കരക്കല്‍ സിഐ ശ്രീജിത്ത് കൊടേരി ചര്‍ച്ച നടത്തി. വാരം വിശ്വകര്‍മ്മ ക്ഷേത്രം, പെരിങ്ങളായി ക്ഷേത്രം, വാരം കുറുമ്പ ക്ഷേത്രം, കാനച്ചേരി ക്ഷേത്രം തുടങ്ങിയ കാവുകളിലെ ഭാരവാഹികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പോലീസിന്റെ അനുമതി ഇല്ലാതെ പടക്കം, സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കരുത്, ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള സമയക്രമം ഗാനമേള, കലശം വരവ് തുടങ്ങിയ പരിപാടികളില്‍ പാലിക്കുക, രാഷ്ട്രീയ സാമൂഹിക വിഭാഗീയതകള്‍ ഉത്സവത്തില്‍ പാടില്ല, പരമാവധി സിസിടിവികള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തന്നെ സ്ഥാപിക്കുക തുടങ്ങിയ തീരുമാനമാണ് ചര്‍ച്ചയില്‍ കൈക്കൊണ്ടത്. കെ.സജിത്ത്, വി.ഉദയന്‍, വി.രമേശന്‍, കെ.പ്രമോദ്, എം.ബി.സുരേന്ദ്രന്‍, കെ.പി. ദിനേശന്‍, പി.കെ. രഞ്ജന്‍, കെ.പ്രഭാകരന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications