പെണ്‍കുട്ടികളോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിക്ക് മര്‍ദനം; നിലത്തിട്ട് മര്‍ദിച്ചുവെന്ന് വിദ്യാര്‍ത്ഥി
കണ്ണൂര്‍: റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. കണ്ണൂര്‍ നഹര്‍ ആര്‍ട്സ് കോളജിലെ ഒന്നാംവര്‍ഷ ബിഎ എക്കണോമിക്സ് വിദ്യാര്‍ത്ഥിയായ അന്‍ഷാദിനാണ് മര്‍ദനമേറ്റത്. കണ്ണൂര്‍ ചെട്ടിക്കുളം സ്വദേശിയാണ് മര്‍ദനമേറ്റ അന്‍ഷാദ്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. അന്‍ഷാദിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ അന്‍ഷാദ് മണിക്കൂറുകളോളം ബോധരഹിതനായി കിടക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണൂരിലെ സ്വാകര്യ ആശുപത്രിയിലെത്തിയച്ചപ്പോഴാണ് അന്‍ഷാദിന്റെ ആരോഗ്യ നില മെച്ചപ്പെട്ടത്.
എന്തിനാണ് പെണ്‍കുട്ടികളോട് സംസാരിച്ചതെന്ന് ചോദിച്ചാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ മര്‍ദിച്ചതെന്ന് അന്‍ഷാദ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ വാങ്ങി അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചുവെന്നും ഇതിന് ശേഷം ഒരു സംഘം വിളിച്ചിറക്കികൊണ്ട് പോയി മര്‍ദിക്കുകയായിരുന്നുവെന്നാണ് അന്‍ഷാദ് പറഞ്ഞത്. പിന്നീട് വിട്ടയച്ചു. എന്നാല്‍ വിട്ടയച്ച ശേഷം വീണ്ടും സീനിയര്‍ വിദ്യാര്‍ഥികള്‍ തിരിച്ചെത്തി ശൗചാലയത്തിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്ന് അന്‍ഷാദ് പറഞ്ഞു. തല ചുവരിലിടിപ്പിച്ചെന്നും നെഞ്ചിലും തലയിലും നിരന്തരം ചവിട്ടിയെന്നും അന്‍ഷാദ് പറഞ്ഞു. '

ശൗചാലയത്തില്‍ നിലത്തിട്ടും മര്‍ദിക്കുകയും ചെയ്തുവെന്നും അന്‍ഷാദ് കൂട്ടിചേര്‍ത്തു. സിസിടിവി ക്യാമറയില്‍ ഉള്‍പ്പെടാതിരിക്കാനാണ് ശുചിമുറിയിലേക്ക് കൊണ്ടുപോയതെന്നും മര്‍ദിച്ച എല്ലാവരെയും കണ്ടാല്‍ തിരിച്ചറിയുമെന്നും അന്‍ഷാദ് പറഞ്ഞു.
സംഭവത്തില്‍ ചക്കരക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ത്ഥിക്ക് അതിക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ സഹപാഠികളുടെയും ബന്ധുക്കളുടെയും മൊഴി ചക്കരക്കല്‍ പൊലിസ് ശേഖരിക്കുമെന്നും പ്രതികളായ സീനിയര്‍ വിദ്യാര്‍ത്ഥികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.സംഭവത്തില്‍ ഉള്‍പ്പെട്ട ഇരുപതോളം സീനിയര്‍ വിദ്യാര്ഥികള്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോളേജ് മാനേജ്മെന്റും അറിയിച്ചു. വിഷയത്തില്‍ ഇടപെട്ട് നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാലയും അറിയിച്ചു. റാഗിംഗ് സംബന്ധിച്ച് നിരവധി പരാതികളാണ് പൊലീസിനും മറ്റും ലഭിക്കുന്നത്. ഈ വര്‍ഷമാദ്യമാണ് മംഗളൂരു കോളജില്‍ റാഗിംഗിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ പിടിയിലാകുന്നത്. മലയാളി വിദ്യാര്‍ത്ഥികളെ റാംഗിംഗ് ചെയ്ത മലയാളി വിദ്യാര്‍ത്ഥികള്‍ തന്നെയാണ് അന്നും പിടിയിലായത്.
താടിയും മുടിയും വടിച്ചുകളയണമെന്നാവശ്യപ്പെട്ട് അഭിരാജ് എന്ന വിദ്യാര്ത്തിയേയും സഹപാഠിയെയും സീനിയര്‍ വിദ്യാര്‍ഥികള്‍ ജനുവരി 10-ന് കോളേജില്‍വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു സംഭവത്തിന്റെ തുടക്കം. പിന്നീട് രണ്ടുദിവസം കഴിഞ്ഞ് വീണ്ടും ഇതേ തരത്തില്‍ ഭീഷണിപ്പെടുത്തുകയും രണ്ടുപേരോടും സീനിയര്‍ വിദ്യാര്‍ഥികളുടെ താമസസ്ഥലത്ത് എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.ഇതനുസരിച്ച് അഭിരാജും കൂട്ടുകാരും സീനിയര്‍ വിദ്യാര്‍ഥികള്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തുകയായിരുന്നു. അതോടെ ഇവരെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. ഇതേ സമയം സീനിയര്‍ വിദ്യാര്‍ഥികള്‍ വിളിച്ചുവരുത്തിയ മറ്റ് നാല് ജൂനിയര്‍ വിദ്യാര്‍ഥികളും അവിടെയുണ്ടായിരുന്നു. ഇവരും ക്രൂരമായ റാഗിങ്ങിനിരയായി. മാനസികമായും ശാരീരികമായും തളര്‍ന്ന അഭിരാജ് പഠനം നിര്‍ത്തി നാട്ടിലേക്ക് മടങ്ങി. ഇനി കോളേജിലേക്ക് പോകുന്നില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് റാഗിങ് വിവരം പുറത്തറിഞ്ഞത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications