കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവതിയെ പോലീസ് ജീപ്പിൽ കയറ്റിയ സിഐക്ക് സസ്പെൻഷൻ: കണ്ണൂർ പോലീസിൽ വിവാദം പുകയുന്നു

  • By Desk
Google Oneindia Malayalam News

കണ്ണുർ: കണ്ണൂർ പൊലിസിൽ സദാചാര വിവാദം പുകയുന്നു.
സംശയാസ്പദമായ സാഹചര്യത്തിൽ യുവതിയോടൊപ്പം സ്റ്റേഷൻ ഹൗസ് ഓഫിസറായ സർക്കിൾ ഇൻസ്പെക്ടറെ കണ്ടതായുള്ള സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് ഉദ്യോഗസ്ഥനും കൂടെയുണ്ടായിരുന്ന പോലീസ് ഡ്രൈവർക്കുമെതിരെ നടപടിയെടുത്തിരുന്നു.

കോഴിക്കോട് 20 പേര്‍ക്ക് കൂടി കോവിഡ് ബാധ; സമ്പര്‍ക്ക രോഗികള്‍ ആറു പേര്‍കോഴിക്കോട് 20 പേര്‍ക്ക് കൂടി കോവിഡ് ബാധ; സമ്പര്‍ക്ക രോഗികള്‍ ആറു പേര്‍

സ്പെഷ്യൽ ബ്രാഞ്ചിന്റെ പോലീസുകാരിൽ ചിലരാണ് സിഐയും യുവതിയും പോലീസ് ജീപ്പിൽ സഞ്ചരിക്കുന്ന ചിത്രം വാട്സ് ആപ്പായി എസ്പി യതീഷ് ചന്ദ്രയ്ക്ക് അയച്ചുകൊടുത്തത്.ഇതിനെ തുടർന്ന് അന്വേഷണ വിധേയമാണ് നടപടി. എന്നാൽ പോലീസ് വാഹനത്തിൽ മറ്റുള്ളവരെ കയറ്റി യാത്ര ചെയ്യാൻ പാടില്ലെന്ന നിയമമനുസരിച്ച് മാത്രമാണ് നടപടിയെന്നാണ് സൂചന. പോലീസ് ഡ്രൈവർക്കൊപ്പം മറ്റൊരു പോലീസുകാരനും വാഹനത്തിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

 kannur-map

സുഹൃത്തായ യുവതിയുമൊന്നിച്ച് പോലീസ് ജീപ്പിൽ അസമയത്ത് യാത്ര ചെയ്തെന്നാണ് സി.ഐയെ സസ്പെന്റ് ചെയ്യാൻ കാരണമായി പറയുന്നത്.. കൂടെയുണ്ടായിരുന്ന പോലീസ് ഡ്രൈവറെയും സ്ഥലം മാറ്റിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടിയിലെ കരികോട്ടക്കരി സിഐ സി.ആർസിനുവിനെയാണ് സസ്പെൻഡ് ചെയ്തത്. ഡ്രൈവർ ഷെരീഫിനെ കണ്ണൂർ എ ആർ ക്യാംപിലേക്ക് മാറ്റുകയും ചെയ്തു.

ഇരിട്ടി സ്വദേശിനിയായ യുവതി എറണാകുളം സ്വദേശിയായ സി.ഐക്കൊപ്പം രാത്രി അസമയത്ത് പൊലിസ് ജീപ്പിൽ വിജനമായ പ്രദേശത്ത് കൂടി സഞ്ചരിച്ചിരുന്നതായി ജില്ലാ പോലീസ് മേധാവിക്ക് വാട്സ് ആപ്പിൽ കിട്ടിയ രഹസ്യ സന്ദേശത്തെ . തുടർന്നാണ് നടപടി.സംഭവത്തിൽ ഡിസിആർബി ഡിവൈഎസ്പി പി പ്രേമരാജൻ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയതിനെ തുടർന്ന് അന്വേഷണ വിധേയമായി സി.ഐയെ സസ്പെൻഡ് ചെയ്യുകയായിരുന്നു. എറണാകുളത്ത് ജോലി ചെയ്തിരുന്ന യുവതിയുമായി നേരത്തെയുള്ള പരിചയം കാരണം സൗഹൃദ സംഭാഷണം നടത്തുക മാത്രമാണ് ചെയ്തതെന്നാണ് സി.ഐയുടെ വിശദീകരണം - രാത്രി കാലങ്ങളിൽ ബസോ മറ്റു സർവീസോ ഇല്ലാത്തതിനാൽ ഇവരെ വിട്ടിലെത്തിക്കുന്നതിനാണ് വാഹനം ഉപയോഗിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

കണ്ണൂർ അഡീഷനൽ എസ്.പി പ്രജീഷ് തോട്ടത്തിലാണ് തുടർ അന്വേഷണം നടത്തിയത്. എന്നാൽ സി ഐ യ്ക്കെതിരെ നടപടിയെടുത്തത് പോലീസ് സേനയ്ക്കകത്ത് വിവാദമായിട്ടുണ്ട്. സേനയിലെ രാഷ്ട്രീയ പോരാണ് സിഐയ്ക്കെതിരെയുള്ള പരാതി പിന്നിലെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തിറങ്ങിയിട്ടുണ്ട്.

English summary
Kannur: SI suspended over travels with woman in official vehicle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X