കണ്ണൂരില്‍ പള്ളിയില്‍ അതിക്രമിച്ച് കയറി ചാണകം വിതറിയ കേസ്; പ്രതി അറസ്റ്റിൽ
കണ്ണൂർ : മുഹിയുദ്ദീന്‍ പള്ളിയിൽ ചാണകം വിതറിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. പാപ്പിനിശേരി സ്വദേശി ദസ്തക്കീറാണ് പിടിയിലായത്. കഴിഞ്ഞ ദിവസം മാര്‍ക്കറ്റിലെ പള്ളിയില്‍ ചാണകം വിതറിയ കേസിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്നലെ ജുമാ പ്രാര്‍ത്ഥന കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോയ ശേഷം ആയിരുന്നു സംഭവം നടന്നത്. പള്ളിക്കുള്ളില്‍ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം അംഗശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന ജല സംഭരണിയില്‍ ചാണകം കലര്‍ത്തുകയായിരുന്നു.

ഇതിന് പിന്നാലെ , അകംപള്ളിയിലും പ്രസംഗ പീഠത്തിന് സമീപവും ചാണകം വിതറുകയും ചെയ്തു. പള്ളിയിലെ ജീവനക്കാരന്‍ ഭക്ഷണം കഴിച്ച ശേഷം മടങ്ങി വരുമ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. ഇതിന് പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. കണ്ണൂര്‍ ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ എന്നിവടങ്ങുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
അതേസമയം , വിഷയത്തിൽ പ്രതികരിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി രംഗത്ത് വന്നിരുന്നു . സൗഹാര്‍ദം തകര്‍ത്ത് കണ്ണൂരിന്റെ മണ്ണിനെ കലാപഭൂമിയാക്കാനുള്ള ക്ഷുദ്രശക്തികളുടെ ഗൂഢനീക്കത്തിന്റെ ഭാഗമാണ് ടൗണ്‍ മുഹിയുദ്ദീന്‍ പള്ളിയില്‍ ചാണകം വിതറി മലീമസമാക്കാന്‍ ശ്രമിച്ചതെന്നാണ് അദ്ദേഹം പ്രതികരിച്ചത് .
മതേതരമൂല്യങ്ങളും സാഹോദര്യവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുന്ന പ്രബുദ്ധരായ ജനതയാണ് കണ്ണൂരിലേത് . ഇത്തരം നികൃഷ്ട ജന്മങ്ങളുടെ ചതിക്കുഴിയിലകപ്പെടാതിരിക്കാനുള്ള വിവേകം നമ്മുടെ സഹോദരങ്ങള്‍ക്കുണ്ടെന്ന ഉത്തരമബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications