Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി തലശേരി കടലോരം നവീകരിക്കുന്നു

തലശേരി: വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി തലശേരി അതിൻ്റെ പുത്തൻ രൂപത്തിൽ ഒരുങ്ങുന്നു. പൈതൃകനഗരമായ തലശേരി അതിൻ്റെ ഗതകാല സൗന്ദര്യം വീണ്ടെടുത്താണ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത്. മട്ടാഞ്ചേരിക്ക് സമാനമായ ഹെറിറ്റേജ് ലുക്കിലാണ് തലശേരിയുടെ പുതിയ മെയ്ക്ക് ഓവർ ഇതിൻ്റെ ഭാഗമായി കടലോരത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റി കൊണ്ടാണ് സൗന്ദര്യവൽക്കരണം വരുന്നത്. പാരമ്പര്യ തനിമ നിലനിർത്തി കൊണ്ടാണ് തലശേരിയുടെ രൂപമാറ്റമെന്ന് തലശേരി നഗരസഭാധികൃതർ പറയുന്നു.

തലശേരി പഴയ പോർട്ട് ഓഫിസ് മുതൽ കടലോരം വരെയുള്ള ഭാഗത്താണ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി നടപ്പാതയൊരുങ്ങുന്നത്. അവസാനത്തെ മിനുക്ക് പണിയാണ് ഇവിടെ ബാക്കിയുള്ളത്.വിനോദ സഞ്ചാരികൾക്ക് ഇനി ഇവിടെയിരുന്ന് കടലോര കാഴ്ച്ചകൾ കണ്ടു ആസ്വദിക്കാം. ഇരിപ്പിടവും വൈദ്യുതി വിളക്കുകൾ ഉൾപ്പെടെ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങൾ കണ്ടു പിടിക്കാനായി പൊലിസിൻ്റെ നിരീക്ഷണ ക്യാമറകളും നടപ്പാതയ്ക്ക് ചുറ്റും സ്ഥാപിച്ചിട്ടുണ്ട് തലശേരി പൈത്യക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തായാണ് നടപ്പാത നിർമിച്ചത്.

seakannur-163

പദ്ധതിയിൽ ഉൾപ്പെടുത്തി പിയർ റോഡ് നവീകരണമുൾപ്പെടെ നടന്നു കഴിഞ്ഞു നടപ്പാത നിർമ്മാണം പൂർത്തിയാകുന്നതോടെ തലശേരി കടൽ തീരത്തിൻ്റെ മുഖം തന്നെ മാറും സിമൻ്റും കല്ലും ഉപയോഗിച്ചാണ് നടപ്പാതയിലെ നിർമ്മാണം നടത്തിയത്.നിലത്ത് പ്രത്യേകതരം ടൈലുകളും പാകിയിട്ടുണ്ട്. പോർട്ട് ഓഫീസ് മുതൻ മത്സ്യ മാർക്കറ്റ് വരെയുള്ള റോഡും ഇൻ്റർലോക്ക് ചെയ്ത് നവീകരിച്ചിട്ടുണ്ട് - 2011 ൽ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്തിയായിരിക്കുമ്പോഴാണ് തലശേരി കടലോര നടപ്പാത നിർമിക്കാനുള്ള ആശയമുയർന്നത്.

പിയർ റോഡ് നവീകരണം രണ്ടു വർഷം മുൻപെ പൂർത്തിയായിരുന്നു. പൈതൃക നഗര സംരക്ഷണത്തിൻ്റെ ഭാഗമായി തലശേരി സീവ്യൂ പാർക്ക്, ഓവർബറീസ് ഫോളി, കോട്ട, കടൽപ്പാലം, പാണ്ടികശാലകൾ എന്നിവ നവീകരണത്തിൻ്റെ പാതയിലാണ്. കൊ വിഡിന് ശേഷം വിനോദ സഞ്ചാര മേഖലയിൽ വൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ് ' തലശേരി ഓടത്തിൽ പള്ളി പുരാവസ്തു സ്മാരകമായി ഏറ്റെടുത്തതും ഗുണ്ടർട്ടു ബംഗ്ളാവ് നവീകരിച്ചതും ഇതിൻ്റെ ഭാഗമായിട്ടാണ്. പുതിയ കെട്ടിടം പണി പൂർത്തിയാക്കുന്നതോടെ തലശേരി ജില്ലാ കോടതിയും സംരക്ഷിക്ക സ്മാരകത്തിൽ ഉൾപ്പെടും.

Recommended Video

cmsvideo
    കോവിഡിനെ തുരത്താൻ ഇനി കോവിഷിൽഡും കൊവാക്‌സിനും ഒരുമിച്ച്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+