• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂരിൽ കൊറോണ ക്വാറന്റിനിൽ നിന്നും റിമാൻഡ് പ്രതികളുടെ ജയിൽ ചാട്ടം: കാസർഗോഡ് സ്വദേശിക്കായി പോലീസ്

  • By Desk

കണ്ണൂർ:

റിയാസിന് മകളെ വിവാഹം ചെയ്ത് നല്‍കുന്നത് പിണറായി വിജയന്‍റെ ഉപകാരസ്മരണയെന്ന് ക്രൈം നന്ദകുമാര്‍

കൊവിഡ് കെയർ ഹോമിൽ കഴിയുന്ന ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് പ​രി​ച​യ​മെ​ങ്കി​ലും റി​മാ​ൻ​ഡ് പ്ര​തി​ക​ളാ​യ ആ​റ​ള​ത്തെ മ​ണി​ക്കു​ട്ട​നും കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി റം​സാ​നും ത​ട​വു ചാ​ട്ടം ആ​സൂ​ത്ര​ണം ചെ​യ്ത​ത് ഒ​രു പ​ക​ൽ നീ​ണ്ട ആ​ലോ​ച​ന​യി​ലാണെന്നാണ് സൂചന. ഒരുമിച്ചു കഴിയുകയായിരുന്ന ഇവർ തമ്മിലുള്ള ബ​ന്ധം പെട്ടെന്ന് വ​ള​രു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് ഒ​രേ​ല​ക്ഷ്യ​മാ​യി​രു​ന്നു. എ​ത്ര​യും പെ​ട്ട​ന്ന് ത​ട​വു​ചാ​ടു​ക​യെ​ന്ന​ത്. കഴിഞ്ഞ ദിവസം പ​ക​ൽ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നും എ​ങ്ങ​നെ പു​റ​ത്തു ക​ട​ക്ക​ണം എ​ന്ന ചി​ന്ത​യി​ലാ​യി​രു​ന്നു ഈ ​ര​ണ്ടു​പേ​രും. കൊവി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​മാ​യ​തു​കൊ​ണ്ട് റി​മാ​ൻ​ഡ് ത​ട​വു​കാ​ർ​ക്ക് ന​ല്ല സ്വാ​ത​ന്ത്ര്യ​വു​മു​ണ്ടാ​യി​രു​ന്നു. ​ഇ​ത് മു​ത​ലെ​ടു​ത്താ​ണ് കഴിഞ്ഞ ദിവസം രാത്രി ഇ​രു​വ​രും ഒ​ന്നി​ച്ച് കു​ളി​ക്കാ​നാ​യി ബാ​ത്ത് റൂ​മി​ൽ ക​യ​റു​ക​യും വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ ക​മ്പി ഇ​ള​ക്കി ര​ക്ഷ​പ്പെടുക​യും ചെ​യ്ത​ത്.

ഇ​രു​വ​രും ഒ​ന്നി​ച്ച് ഇ​രു​ട്ടി​ലേ​ക്ക് ഓ​ടി മ​റ​ഞ്ഞെ​ങ്കി​ലും പോ​ലീ​സി​ന്‍റെ വ​ല​യി​ൽ കു​ടു​ങ്ങാ​തി​രി​ക്കാ​ൻ ര​ണ്ട് ദി​ശ​ക​ളി​ലേ​ക്കാ​ണ് തി​രി​ഞ്ഞ​ത്. എ​ന്നാ​ൽ മു​ഴ​പ്പി​ല​ങ്ങാ​ട് വ​ച്ച് പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​യ മ​ണി​ക്കു​ട്ട​നെ എ​ട​ക്കാ​ട് സി​ഐ പി. കെ. മ​ണി, എ​സ് ഐ ​ഷാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി.​ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം പ​തു​ങ്ങി​യി​രി​ക്കു​ക​യാ​യി​രു​ന്നു ഇയാൾ.

അ​തേ സ​മ​യം ഒ​ന്നി​ച്ച് ത​ട​വു​ചാ​ടി​യ മോ​ഷ​ണ​കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ റം​സാ​നെ പി​ടി​കൂ​ടാ​നാ​യി​ല്ല. ഇ​യാ​ൾ കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്തേ​ക്ക് പോ​യി​ട്ടു​ണ്ടാ​കു​മെ​ന്ന് പി​ടി​യി​ലാ​യ മണിക്കുട്ടനിൽ നി​ന്നും പോ​ലീ​സ് മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ട്. ലോ​റി മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ റം​സാ​ന് നി​ര​വ​ധി ലോ​റി ഡ്രൈ​വ​ർ​മാ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

ഈ ​ബ​ന്ധം ഉ​പ​യോ​ഗി​ച്ച് അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന ച​ര​ക്കു ലോ​റി​യ​ൽ ക​യ​റി ര​ക്ഷ​പ്പ​ട്ടി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് തി​ര​ച്ച​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ണ്ണൂ​ർ പോ​ളി​ടെ​ക്നി​ക്കി​ലെ കൊവി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ 15 ത​ട​വു​ക​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.​

കൊ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വി​ധ കേ​സു​ക​ളി​ൽ റി​മാ​ൻ​ഡ് ചെ​യ്യു​ന്ന പ്ര​തി​ക​ളെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ ശേ​ഷ​മേ ജ​യി​ലു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യു​ള്ളൂ. ഇ​തു കാ​ര​ണം നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ പോ​ലീ​സി​നാ​വു​ന്നി​ല്ല. കഴിഞ്ഞ ദിവസം തടവുകാരായ നാ​ലു​പേ​രെ കൊവി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് ജ​യി​ലി​ലേ​ക്ക് മാ​റ്റിയിരുന്നു.

English summary
Kannur: Two Remand accused escapes from quarantine centre, one got arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X