കണ്ണൂര്‍ സര്‍വകലാശാലാ വിസി നിയമനം: സർക്കാർ ഫണ്ട് ധൂര്‍ത്തടിച്ചടിച്ചോ? ഗവര്‍ണ്ണര്‍ക്ക് പരാതി
കണ്ണൂര്‍: വിവാദക്കുരുക്കില്‍ വീണ്ടും കണ്ണൂര്‍ സര്‍വകലാശാല വി സി. ഡോ.ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി പുനര്‍നിയമനം നല്‍കിയത് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ വൈസ് ചാന്‍സലര്‍ക്ക് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ ചുമതലപ്പെടുത്തുവാനുള്ള കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് തീരുമാനം അധികാര ദുര്‍വിനിയോഗമാണെന്നും ഇതു റദ്ദാക്കണമെന്നും ആശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കി.
ഡോ.പ്രേമചന്ദ്രന്‍ കീഴോത്ത്, ഡോ. ഷിനോ പി. ജോസ് എന്നിവര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സ്‌പെഷല്‍ അപ്പീല്‍ ഹര്‍ജിയില്‍ എതിര്‍ കക്ഷികളായ ഗവര്‍ണര്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ഡോ. ഗോപിനാഥ് രവീന്ദ്രന്‍, സര്‍വകലാശാല രജിസ്ട്രാര്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.

യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വിസി നിയമനം പാടില്ലെന്ന സുപ്രീം കോടതിനിര്‍ദ്ദേശം മറികടന്ന് ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ വിസിയായി പുനര്‍നിയമനം നല്‍കിയതിനെതിരായുള്ള പുന:പരിശോധനാ ഹര്‍ജിയില്‍ പുനര്‍നിയമനത്തിന് പ്രായപരിധിയോ, യുജിസി വ്യവസ്ഥ അനുസരിച്ചുള്ള കമ്മിറ്റി ശുപാര്‍ശയോആവശ്യമില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
Recommended Video
ഇതിനെതിരേയാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. ഡോ. ഗോപിനാഥ് രവീന്ദ്രനെ വ്യക്തിപരമായ നിലയില്‍ എതിര്‍ കക്ഷിയാക്കി ഫയല്‍ ചെയ്തിട്ടുള്ള അപ്പീലില്‍ സ്വന്തം നിലയില്‍ അഭിഭാഷകനെ നിയോഗിക്കുന്നതിന് പകരം, പൊതു ഖജനാവിലെ പണം ഉപയോഗിച്ച് അഭിഭാഷകനെ നിയോഗിക്കാന്‍ എതിര്‍ കക്ഷിക്കാരനായ വൈസ് ചാന്‍സര്‍ അധ്യക്ഷ നായുള്ള സിന്‍ഡിക്കേറ്റ് കൈകൊണ്ട തീരുമാനം അധികാര ദുര്‍വിനിയോഗമാണെന്നാണ് ആരോപണം.












Click it and Unblock the Notifications