Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ തയ്യിലിലെ ഒന്നര വയസുകാരന്റെ മരണം: ശരണ്യയുടെ കാമുകൻ അറസ്റ്റിൽ

കണ്ണൂർ: ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യയുടെ കാമുകന്‍ അറസ്റ്റില്‍. വലിയന്നൂര്‍ സ്വദേശി നിധിനാണ് അറസ്റ്റിലായത്. പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്. നേരത്തെ, കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാമുകന്റെ പ്രേരണയുള്ളതായി സംശയമുണ്ടെന്ന് ഭര്‍ത്താവ് പ്രണവ് പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് നിതിനെ പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയതിന്റെ തലേന്ന് നിതിനും ശരണ്യയും കൂടിക്കാഴ്ച നടത്തിയിരുന്നതായും പറയുന്നു.നേരത്തെ തന്നെ നിതിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നെങ്കിലും വ്യാഴാഴ്ച്ച രാവിലെ വിണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിത്ത ഫെബ്രുവരി 17നാണ് കണ്ണൂർ സിറ്റി തയ്യിലിൽ പിഞ്ചു ബാലന്റെ കൊലപാതകം നടന്നത്.

കണ്ണൂർ തയ്യിലിൽ ഒന്നര വയസുകാരൻ വിയാനെ കടലില്‍ എറിഞ്ഞുകൊന്ന സംഭവത്തില്‍വാരം സ്വദേശിയായ അമ്മയുടെ കാമുകനും പങ്കുണ്ടോയെന്ന കാര്യമാണ് കണ്ണൂർ സിറ്റി സിഐ അന്വേഷിച്ചത്..ഇതിനായി ഇരുവരുടെയും കോൾലിസ്റ്റും വീഡിയോ ചാറ്റും പരിശോധിച്ചു.

saranya

മതിയായ തെളിവുകൾ ലഭിച്ചപ്പോഴാണ് വാരം വലിയന്നൂര്‍ സ്വദേശിയും ശരണ്യയുടെ ഭര്‍ത്താവിന്റെ സുഹൃത്തുമായ ഈ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം നടന്നചോദ്യം ചെയ്യലില്‍ ഇയാളുടെ മൊഴികളില്‍ വൈരുധ്യമുള്ളതാണ് പൊലിസ് സംശയിക്കാൻ കാരണം. സംഭവ ദിവസം ശരണ്യയും കാമുകനുമായി വീട്ടിനു സമീപത്ത് വച്ച് കണ്ടുമുട്ടിയിരുന്നതായാണ് പ്രദേശവാസികൾ പറഞ്ഞിരുന്നു. അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനായി ശരണ്യയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു വരികെയാണ് കാമുകനെ അറസ്റ്റു ചെയ്തത്.

ഇവരുടെ ചാറ്റ് ലിസ്റ്റുകളെല്ലാം പോലീസ് പരിശോധിച്ചിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്താനുള്ള പ്രേരണ ശരണ്യയുടെ കാമുകനാൽ നിന്നും ഉണ്ടായിട്ടുണ്ടോ എന്നാണ് പ്രധാനമായും പൊലിസ് അന്വേഷിച്ചത്.. കണ്ണൂര്‍ തയ്യിലെ ശരണ്യ-പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകന്‍ വിയാന്റെ മൃതദേഹമാണ് ഈ മാസം 17-ന് തയ്യില്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. കടല്‍ ഭിത്തിക്കിടയിലെ പാറക്കൂട്ടത്തിനിടയില്‍ നിന്നായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

ആദ്യം ഭർത്താവ് പ്രണവിനെയാണ് പൊലിസ് കൊലപാതകത്തിൽ പ്രതിയായി സംശയിച്ചിരുന്നുവെങ്കിലും പിന്നീട് കാമുകനൊപ്പം ജീവിക്കാനാണ് താൻ കൊല നടത്തിയതെന്ന് അമ്മ ശരണ്യ സമ്മതിക്കുകയായിരുന്നു. റിമാൻഡിലായ ശരണ്യയെ പൊലിസ് കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്തു. ശരണ്യയെയും അവരുടെ കാമുകനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ തെളിവുകൾ ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+