കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലശേരി പിഎഫ്‌ഐ നിയന്ത്രണത്തിലുള്ള കരുണാ ഫൗണ്ടേഷന്‍ ഓഫിസ് സീല്‍ ചെയ്തു

Google Oneindia Malayalam News

തലശേരി: പോപുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള കായ്യത്തിലെ കരുണാ ഫൗണ്ടേഷന്‍ ഓഫിസ് പൊലിസ് പൂട്ടി സീല്‍ ചെയ്തു. തലശേരി പൊലിസ് ഇന്‍സ്പെക്ടര്‍ എ. അനിലിന്റെ നേതൃത്വത്തിലാണ് ഇന്ന് വൈകുന്നേരം പൂട്ടിച്ചത്. ഓഫീസിനുള്ളില്‍ സൂക്ഷിച്ച പി.എഫ്.ഐ, എസ് ഡിപിഐ, ക്യാമ്പസ് ഫ്രണ്ട്, തുടങ്ങിയ സംഘടനകളുടെ ലഘുലേഖകള്‍, ബാനറുകള്‍, റസീറ്റ് ബുക്കുകള്‍, തുടങ്ങിയവയും ഓഫിസിനുള്ളില്‍ പോലിസ് കണ്ടെത്തി. യോഗങ്ങളും ഇവിടെ വെച്ച് നടക്കാറുണ്ടെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഓഫീസിനു സമീപത്തെ പറമ്പില്‍ നടത്തിയ പരിശോധനയില്‍ കുറുവടികളും കണ്ടെത്തി. അക്രമിക്കാനായി ഉപയോഗിക്കുന്നതാണ് ഇത്തരം കുറുവടികളെന്ന് പൊലിസ് പറഞ്ഞു.ഇതേ തുടര്‍ന്നാണ് പോലിസ് ട്രസ്റ്റ് ഓഫിസ് സീല്‍ വെച്ചത് . ഇതിനിടെ കണ്ണൂര്‍ ജില്ലയിലെ വിവിധഭാഗങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളും അനുബന്ധസ്ഥാപനങ്ങളും ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ പൊലിസിന്റെ സഹായത്തോടെ പൂട്ടിച്ചു.

1

കണ്ണൂര്‍ താണയില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് നോര്‍ത്ത് ജില്ലാ കമ്മിറ്റി ഓഫീസ് സീല്‍ ചെയ്തു. എന്‍ഐ എയും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് കാണിച്ചു ഓഫീസ് കെട്ടിടത്തില്‍ നോട്ടിസ് പതിച്ചു.

പോപ്പുലര്‍ ഫ്രണ്ട്, കാംപസ് ഫ്രണ്ട്, വുമണ്‍സ് ഫ്രണ്ട് എന്നിവയുടെ ഓഫീസുകളായാണ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ മൂന്ന് മുറികള്‍ പ്രവര്‍ത്തിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ സംഘടനയുടെ ഓഫീസുകള്‍ നിയമ വിരുദ്ധമായി ഉപയോഗിക്കുന്നത് തടയാനാണ് അടച്ചു പൂട്ടല്‍ നോട്ടിസ് പതിച്ചത്. യുഎപിഎ വകുപ്പ് പ്രകാരം എന്‍ഐഎയുടേതാണ് നോട്ടീസ്. ഈ ഓഫീസ് നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ ഉപയോഗിച്ചെന്നും നോട്ടിസില്‍ പറയുന്നു.

സെപ്റ്റംബര്‍ 22 ന് എന്‍ഐഎ രാജ്യ വ്യാപകമായി റെയ്ഡ് നടത്തിയ ഓഫീസുകളില്‍ ഒന്നാണ് താണയിലുള്ള പി എഫ് ഐ ഓഫീസ്. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ എന്‍ഐഎ പരിശോധന നടത്തിയപ്പോള്‍ സംഘടനയ്ക്ക് അനധികൃത ഫണ്ട് വരുന്നതിന്റെ രേഖകള്‍ ലഭിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടന ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇവിടെയും സമാനമായ നോട്ടിസ് പതിച്ചിട്ടുണ്ട്.യുഎപിഎ നിയമ പ്രകാരം ഓഫീസ് കൈമാറ്റം ചെയ്യാനോ മാറ്റാര്‍ക്കെങ്കിലും വാടകയ്ക്ക് നല്‍കാനോ പാടില്ലെന്ന് കാണിച്ചു കെട്ടിട ഉടമയ്ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. തലശേരിയില്‍ പിഎഫ്‌ഐ നിയന്ത്രണത്തിലുള്ള കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്.

പൊലിസ് ഇന്‍സ്പെക്ടര്‍ എം. അനില്‍, എസ്‌ഐസി. ജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഓഫീസ് സീല്‍ ചെയ്തത്. പുന്നാട് പുറപ്പായിലെ ഓഫീസും പൊലിസ് സീല്‍ ചെയ്തിട്ടുണ്ട്. കുഞ്ഞാലിമരക്കാര്‍ സ്മാരക കള്‍ച്ചറല്‍ സെന്ററായി പ്രവര്‍ത്തിച്ചുവരുന്ന പിഎഫ്‌ഐയുടെ ഓഫീസാണ് പൊലീസ് സീല്‍ ചെയ്തത്.

English summary
karuna foundation office unde pfi sealed by police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X