• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പിണറായിക്കെതിരെ ധർമ്മടത്ത് കോൺഗ്രസ് ഇറക്കുക ഈ നേതാവിനെ?; സുധകാരന്റെ പട്ടികയിലെ ആദ്യ പേര്

തിരുവനന്തപുരം; സംസ്ഥാനത്തെ വിഐപി മണ്ഡലങ്ങളിൽ ഒന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടം. ഭരണതുടർച്ച ലക്ഷ്യം വെച്ച് പിണറായി വീണ്ടും ഇവിടെ പോരാട്ടത്തിനിറങ്ങുമ്പോൾ ആരെയാകും മണ്ഡലത്തിൽ യുഡിഎഫ് ഇറക്കുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇത്തവണ പിണറായിയോട് ഏറ്റുമുട്ടാൻ മമ്പറം ദിവകാരൻ ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി വക്താവും കണ്ണൂർ സ്വദേശിയുമായ ഷമ മുഹമ്മദിന്റെ പേരും മണ്ഡലത്തിൽ ഉയർന്ന് കേട്ടിരുന്നു. എന്നാൽ ഇതൊന്നുമല്ലാത്ത മറ്റൊരു നേതാവിനെയാണ് ഇപ്പോൾ ഇവിടെ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്.

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

സ്വതന്ത്രനായി മത്സരിച്ചു

സ്വതന്ത്രനായി മത്സരിച്ചു

നിയമസഭ മണ്ഡല പുനർനിർണയത്തിന്റെ ഭാഗമായി 2008 ൽ രൂപീകരിക്കപ്പെട്ട ധർമ്മടം മണ്ഡലത്തിൽ 2011 ലെ ആദ്യ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്ത് നിന്ന് കെകെ നാരായണനായിരുന്നു മത്സരിച്ചത്. യുഡിഎഫിന് നിന്ന് മമ്പറം ദിവാകരനും സ്ഥാനാർത്ഥിയായി. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായിട്ടായിരുന്നു മത്സരം.

2016 ൽ പിണറായി

2016 ൽ പിണറായി

എന്നാൽ ആദ്യ പോരാട്ടത്തിൽ തന്നെ ഇടതുപക്ഷം മണ്ഡലത്തിൽ കൂറ്റൻ വിജയം ഉറപ്പിച്ചു.പതിനയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കെകെ നാരായാണന്റെ വിജയം. നാരായണൻ 72543 വോട്ടുകൾ നേടിയപ്പോൾ മമ്പറം ദിവകരന് 57192 വോട്ടുകളായിരുന്നു ലഭിച്ചത്. 2016 ൽ ആദ്യമായി പിണറായി വിജയൻ ധർമ്മടത്ത് മത്സരിച്ചതോടെയാണ് മണ്ഡലം ധർമ്മടത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറിയത്.

പിണറായിയുടെ ഭൂരിപക്ഷം

പിണറായിയുടെ ഭൂരിപക്ഷം

അന്നും മമ്പറം ദിവാകരൻ തന്നെയായിരുന്നു യുഡിഎഫിന് വേണ്ടി മത്സരിച്ചത്. എന്നാൽ ഇടതുപക്ഷം കൂറ്റൻ വിജയം തന്നെ മണ്ഡലത്തിൽ ഉറപ്പാക്കി. പിണറായിക്ക് 87329 വോട്ടുകളും മമ്പറം ദിവാകരന് 50424 വോട്ടുകളുമായിരുന്നു ലഭിച്ചത്. 57 ശതമാനം വോട്ടും നേടി 36905 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പിണറായി വിജയന്റെ ജയം.

മൂന്നാം അങ്കത്തിന് ഇല്ലെന്ന്

മൂന്നാം അങ്കത്തിന് ഇല്ലെന്ന്

രണ്ടാം അങ്കത്തിന് പിണറായി ധർമ്മടത്ത് ഇറങ്ങുമ്പോൾ ഭൂരിപക്ഷം ഉയർത്തുക മാത്രമാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം.ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും കൂറ്റൻ വിജയം ആവർത്തിക്കാൻ മണ്ഡലത്തിൽ എൽഡിഎഫിന് സാധിച്ചിരുന്നു. 7 പഞ്ചായത്തുകളിൽ അഞ്ചും ഇടതുമുന്നണിയായിരുന്നു നേടിയിരുന്നത്.

ഇടതുകോട്ടയിൽ

ഇടതുകോട്ടയിൽ

ഇടതുകോട്ടയായ മണ്ഡലത്തിൽ ഇക്കുറി അട്ടിമറിയൊന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നില്ലേങ്കിലും ഇത്തവണ പിണറായിക്കെതിരെ കടുത്ത മത്സരം കാഴ്ചവെയ്ക്കുകയെന്ന ലക്ഷ്യത്തോടെ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. മൂന്നാം അങ്കത്തിന് ഇല്ലെന്ന് ആദ്യമേ തന്നെ മമ്പറം ദിവാകരൻ വ്യക്തമാക്കി കഴിഞ്ഞു.

സുധാകരനുമായുള്ള അതൃപ്തി

സുധാകരനുമായുള്ള അതൃപ്തി

കണ്ണൂരിൽ കെ സുധാകരൻ എംപിയുമായുള്ള ഭിന്നതയാണ് പിൻമാറ്റത്തിന് കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. മമ്പറം ദിവകാരൻ മത്സരിക്കില്ലേങ്കിൽ രാഹുൽ ഗാന്ധി ടീമിലെ പ്രധാനിയും കോൺഗ്രസ് വക്താവുമായ ഷമ മുഹമ്മദിന്റെ പേരായിരുന്നു മണ്ഡലത്തിൽ പരിഗണിച്ചിരുന്നത്. ഷമയെ മത്സരിക്കുന്നതിൽ എഐസിസിക്ക് താത്പര്യമുണ്ട്.

എഐസിസിയുടെ താത്പര്യം

എഐസിസിയുടെ താത്പര്യം

സംഘടനാ ചുമതലയുളള എഐസിസി സെക്രട്ടറി കെസി വേണുഗോപാല്‍ ആണ് ധര്‍മ്മടത്ത് ഷമയെ ഇറക്കാന്‍ കരുക്കള്‍ നീക്കിയത്.പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണെന്ന് അവർ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ മണ്ഡലത്തിനകത്ത് പ്രവര്‍ത്തിക്കുന്നവരെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഘടകക്ഷികളുടെ ആവശ്യം.

അംഗീകരിക്കില്ലെന്ന്

അംഗീകരിക്കില്ലെന്ന്

വർഷങ്ങളായി ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷമ കണ്ണൂർ സ്വദേശിയായത് കൊണ്ട് മാത്രം മത്സരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രാദേശിക നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് കെ എം സുധാകരൻ ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥിനെ നിർദ്ദേശിച്ചത്.

എ ഗ്രൂപ്പ് നേതാവ്

എ ഗ്രൂപ്പ് നേതാവ്

എംപിയുടെ നിർദ്ദേശപ്രകാരം കണ്ണൂർ ഡിസിസി തയ്യാറാക്കിയ ലിസ്റ്റിലാണ് സി രഘുനാഥൻ ഒന്നാമതെത്തിയത് .എ ഗ്രൂപ്പ് നേതാവാണ് രഘുനാഥെങ്കിലും കെ.സുധാകരനുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ഇദ്ദേഹം. ഘടകക്ഷിയായ മുസ്ലിംലീഗും സിഎംപിയും സി.രഘുനാഥിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റ് സാധ്യതകൾ

മറ്റ് സാധ്യതകൾ

അതേസമയം സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന ഒരു ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇത്തവണ മണ്ഡലത്തില്‍ നിയോഗിക്കണമെന്ന ആവശ്യവും ജില്ലാ നേതാക്കൾ ഉയർത്തുന്നുണ്ട്. ഫോര്‍വേര്‍ഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍,കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് വിപി അബ്ദുള്‍ റഷീദ് തുടങ്ങിയ നേതാക്കളുടെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്.

വീണയെ പൂട്ടും;സ്ഥാനാർത്ഥിയെ സർവ്വേയിലൂടെ കണ്ടെത്തി കോൺഗ്രസ്, ഇറങ്ങുക ഈ വനിത നേതാവ്

തിരുവനന്തപുരം ഉൾപ്പെടെ 3 തെക്കൻ ജില്ലകളിൽ നിന്ന് 15 സീറ്റ്; കൈവിട്ട കളം തിരിച്ച് പിടിക്കാൻ കോൺഗ്രസ്

English summary
kerala assembly election 2021; Congress may field k regunath against pinarayi vijayan in dharamadam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X