Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്തവണയെങ്കിലും ഇളകുമോ കണ്ണൂരിലെ സിപിഎം ഉരുക്ക് കോട്ട: മണ്ഡല പരിചയം-കല്യാശേരി

കണ്ണൂര്‍: മൂന്ന് മുന്നണികളും യുവ നേതാക്കളെ രംഗത്ത് ഇറക്കിയതോടെ കല്യാശേരിയുടെ പോരാട്ടത്തിന് ഇത്തവണ വീറും വാശിയും ഏറിയിരിക്കുകയാണ്. സിറ്റിങ് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത് ഡിവൈഎഫ്ഐ നേതാവായ എം വിജിനെയാണ്. യുഡിഎഫ് കെ ബ്രിജേഷ് കുമാറിനേയും ബിജെപി അരുണ്‍ കൈതപ്രത്തേയും സ്ഥാനാര്‍ത്ഥിയാക്കി ശക്തമായ മത്സരത്തിന് ഒരുങ്ങുന്നു. ഇടതുപക്ഷത്തിന് വലിയ മേല്‍ക്കൊയ്മ ഉള്ള മണ്ഡലമാണെങ്കില്‍ ശക്തമായ മത്സരം കാഴ്ചവെച്ചാല്‍ വലിയ അട്ടിമറിക്ക് സാധ്യതയുണ്ടെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്.

ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം

ആദ്യ മത്സരത്തില്‍ ടിവി രാജേഷ്

ആദ്യ മത്സരത്തില്‍ ടിവി രാജേഷ്

മണ്ഡല പുനഃനിര്‍ണ്ണയത്തിന്‍റെ ഭാഗമായി 2008 ലാണ് കല്യാശേരി മണ്ഡലം ഉണ്ടാവുന്നത്. മണ്ഡലത്തിലെ ആദ്യ മത്സരത്തില്‍ ടിവി രാജേഷിനെയായിരുന്നു സിപിഎം മണ്ഡലത്തില്‍ മത്സരിപ്പിച്ചത്. കോണ്‍ഗ്രസ് പി ഇന്ദിരയേയും ബിജെപി ശ്രീനാഥ് രവി വര്‍മയേയും സ്ഥാനാര്‍ത്ഥിയാക്കി. മത്സര ഫലം പുറത്ത് വന്നപ്പോള്‍ 29966 വോട്ടുകള്‍ക്ക് ടിവി രാജേഷ് വിജയിച്ചു.

രണ്ടാം തവണയും

രണ്ടാം തവണയും

2016 ലും സിപിഎമ്മില്‍ ടിക്കറ്റി ലഭിച്ചത് ടിവി രാജേഷിനായിരുന്നു. കോണ്‍ഗ്രസില്‍ പി ഇന്ദിരയ്ക്ക് പകരം അമൃത രാമകൃഷ്ണും ബിജെപിയില്‍ നിന്നും കെപി അരുണും രംഗത്ത് എത്തി. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ 2011 ലേതിനേക്കാള്‍ വലിയ വിജയമായിരുന്നു എല്‍ഡിഎഫിന് ലഭിച്ചത്. 42891 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ടിവി രാജേഷ് രണ്ടാംതവണയും വിജയിച്ചു.

ഉരുക്ക് കോട്ട

ഉരുക്ക് കോട്ട

സിപിഎമ്മിന്‍റെ ഉരുക്ക് കോട്ടയെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന മണ്ഡലം കൂടിയാണ് കല്യാശേരി. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ജന്മസ്ഥലം. മിക്ക പഞ്ചായത്തകളും പാര്‍ട്ടിയുടെ ശക്തികേന്ദ്രം. ചെറുകുന്ന്, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കല്യാശ്ശേരി, കണ്ണപുരം, കുഞ്ഞിമംഗലം, മാടായി, മാട്ടൂല്‍, പട്ടുവം എന്നീ പഞ്ചായത്തുകളാണ് കല്യാശേരി മണ്ഡലത്തലുള്ളത്.

കാസര്‍കോട് മണ്ഡലം

കാസര്‍കോട് മണ്ഡലം

കാസര്‍കോട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് കല്യാശേരി. തദ്ദേശ തിരഞ്ഞെടുപ്പില്‍ 32829 വോട്ടിന്‍റെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ എല്‍ഡിഎഫിനുള്ളത്. എസ് എഫ് ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന എം വിജിന്‍റെ ആദ്യ നിയമസഭ തിരഞ്ഞെടുപ്പ് മത്സരമാണ് കല്യാശേരിയിലേത്. വിജിന്‍റെ മാത്രമല്ല. എതിരാളികളുടേയും ആദ്യ മത്സരമാണ് ഇത്തവണത്തേത്.

Recommended Video

cmsvideo
    Election 2021 : തൃത്താലക്കാര്‍ ആരെ വാഴ്ത്തും ആരെ വീഴ്ത്തും? | Oneindia Malayalam
    ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റിയംഗം

    ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റിയംഗം


    2015-18 ല്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു വിജിന്‍. നിലവില്‍ ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റിയംഗമാണ്. ബാലസംഘം ജില്ലാ പ്രസിഡന്‍റ്, എസ് എഫ് ഐ ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറി, അഖിലേന്ത്യാ ജോ. സെക്രട്ടറി സ്ഥാനാങ്ങള്‍ വഹിച്ചിട്ടുണ്ട്. കുഞ്ഞിമംഗലം എടാട്ടെ ടികെ ഭാസ്കരന്‍റേയും വസന്തയുടേയും മകനാണ് വിജിന്‍

    ക്യൂട്ടായി മഹിമ നമ്പ്യാര്‍: ഏറ്റവും പുതിയ ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+