Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരക്ഷിത മണ്ഡലം തേടിപ്പോകില്ല; പാർട്ടി ആവശ്യപ്പെട്ടാൽ അഴീക്കോട് മത്സരിക്കുമെന്ന് കെഎം ഷാജി

അഴീക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകള്‍ക്കിടെ നിലപാട് വ്യക്തമാക്കി കെ ഷം ഷാജി എംഎൽഎ. പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ അഴീക്കോട് മണ്ഡലത്തിൽ മത്സരിക്കും. അല്ലാതെ സുരക്ഷിത മണ്ഡലം തേടിപ്പോകില്ലെന്നും വിജിലൻസ് കേസിനെ ഭയക്കുന്നില്ലെന്നും ഷാജി കൂട്ടിച്ചേർത്തു. അതേ സമയം കണ്ണൂർ- അഴീക്കോട് സീറ്റുകള്‍ വെച്ചമാറുന്നത് സംബന്ധിച്ച് പാർട്ടിയിൽ തീരുമാനമായിട്ടില്ലെന്നും കെഎം ഷാജി വ്യക്തമാക്കി.

അഴീക്കോട് മണ്ഡലത്തിൽ മത്സരിച്ച് രണ്ട് തവണ വിജയിച്ച കെഎ ഷാജി പ്രകാശൻ മാസ്റ്ററെയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രകാശൻ മാസ്റ്ററെയുമാണ് പരാജയപ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകള്‍ ആരംഭിച്ചത് മുതൽ പുറത്തുവരുന്ന റിപ്പോർട്ടുകള്‍ കെഎം ഷാജി അഴീക്കോട് മണ്ഡലത്തിൽ നിന്ന് മത്സരിക്കില്ലെന്നാണ്. ഷാജിക്കെതിരായ വിജിലൻസ് അന്വേഷണവും പുരോഗമിച്ച് വരികയാണ്. അഴീക്കേട് സ്കൂളിന് പ്സ്ടു അനുവദിക്കുന്നതിനായി കെ എം ഷാജി 25 ലക്ഷം കൈക്കൂലി വാങ്ങിയതെന്ന ആരോപണത്തിന്മോലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഒരു തവണ വിജിലൻസ് കെഎം ഷാജിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പുതിയ ലുക്കില്‍; ദോഹയിലെ പാര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍

 km-shaji-160

കണ്ണൂർ മണ്ഡലം അഴീക്കോട് മണ്ഡലവുമായി വെച്ച് മാറാനുള്ള ശ്രമം എംഎൽഎ നടത്തിയെങ്കിലും സതീശൻ പാച്ചേനിയാണ് ഇതിനെ എതിർത്ത് രംഗത്തെത്തിയത്. അതേ സമയം കാസർഗോട്ടെ ഒരു സുരക്ഷിത മണ്ഡലത്തിൽ മത്സരിക്കാനുള്ള നീക്കവും പാളുകയായിരുന്നു. കെഎം ഷാജിക്ക് മത്സരിക്കാൻ അഴീക്കോടല്ലാതെ മറ്റ് സാധ്യതകള്‍ മുന്നിലില്ലെന്ന് വന്നതോടെയാണ് ഷാജി അഴീക്കോട് തന്നെ മത്സരിക്കാമെന്ന നിലപാടിൽ ഉറച്ച് നിന്നത്. അഴീക്കോട് മണ്ഡലത്തിൽ കെഎം ഷാജിയ്ക്ക് മാത്രമേ വിജയ സാധ്യതയുള്ളൂവെന്നാണ് കോൺഗ്രസ്- മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+