Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിന്റെ പൊന്നാപുരം കോട്ട പിടിക്കും;8 ൽ നിന്ന് കുതിച്ച് ഉയരും,കണ്ണൂരിൽ 11 മണ്ഡലങ്ങൾ ചുവക്കുമെന്ന് എൽഡിഎഫ്

കണ്ണൂർ; 2016 ൽ കണ്ണൂർ ജില്ലയിൽ 8 സീറ്റുകളാണ് എൽഡിഎഫിന് ലഭിച്ചത്. യുഡിഎഫ് വെറും മൂന്ന് സീറ്റുകളിലേക്ക് ഒതുങ്ങി. എന്നാൽ ഇത്തവണ കൂടുതൽ സീറ്റുകൾ ജില്ലയിൽ നേടാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. എന്നാൽ ഇത്തവണ ജില്ല ചുവന്നു തുടക്കുമെന്നാണ് എൽഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ.യുഡിഎഫിൽ നിന്ന് രണ്ട് സീറ്റുകൾ പിടിച്ചെടുക്കാനാകുമെന്നും നേതൃത്വം കണക്ക് കൂട്ടുന്നു.

ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം, ചിത്രങ്ങള്‍

കോൺഗ്രസിനൊപ്പം

കോൺഗ്രസിനൊപ്പം

വർഷങ്ങളായി യുഡിഎഫിനൊപ്പം നിന്നിരുന്ന മണ്ഡലമാണ് കണ്ണൂർ. കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് മണ്ഡലത്തിൽ എൽഡിഎഫ് അട്ടിമറി വിജയം നേടിയത്. കോൺഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് സ്ഥാനാർത്ഥിയായ സതീശൻ പാച്ചേനിയെ പരാജയപ്പെടുത്തികൊണ്ടായിരുന്നു മണ്ഡലം പിടിച്ചത്. ഇത്തവണയും ഇരുവരും തമ്മിലായിരുന്നു മത്സരം.

പോളിംഗ് കുറവ്

പോളിംഗ് കുറവ്

ലോക്സഭ ,തദ്ദേശ തിരഞ്ഞെടുപ്പ് കണക്കുകളിലായിരുന്നു യുഡിഎഫ് പ്രതീക്ഷ. മണ്ഡലത്തിൽ 301 വോട്ടുകൾ എൽഡിഎഫിനെക്കാൾ അധികമായി നേടാൻ യുഡിഎഫിന് സാധിച്ചിരുന്നു. എന്നാൽ മണ്ഡലത്തിൽ ഇത്തവണയും അത്ഭുതങ്ങൾ സംഭവിക്കില്ലെന്ന് എൽഡിഎഫ് പറയുന്നു. കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ പോളിംഗിൽ ഉണ്ടായ കുറവാണ് എൽഡിഎഫിന്റെ പ്രതീക്ഷ.

അഴിക്കോട് സുമേഷെന്ന്

അഴിക്കോട് സുമേഷെന്ന്

കനത്ത പോരാട്ടത്തിന് വഴിയൊരുങ്ങിയ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ അഴിക്കോട് അവസാന നിമിഷം കെവി സുമേഷിനാണ് സാധ്യത എന്നാണ് എൽഡിഎഫ് വിലയിരുത്തൽ. കെവി സുമേഷ് ജയിക്കുമെന്നാണ് ഇടതുക്യാമ്പ് പറയുന്നത്. ബൂത്തുകളിൽ നിന്ന് പ്രവർത്തകർ നൽകിയ കണക്കുകളും സൂചിപ്പിക്കുന്നത് സുമേഷിൻറെ വിജയമാണ്.

കുത്തക മണ്ഡലം

കുത്തക മണ്ഡലം

39 വർഷം കെസി ജോസഫ് ജയിച്ച ,കോൺഗ്രസിന്റെ കുത്തക മണ്ഡലമാണ് ഇരിക്കൂർ. ഇത്തവണ കെസി ജോസഫ് മത്സര രംഗത്ത് ഇല്ല.ഇടതുമുന്നണിക്ക് വേണ്ടി കേരള കോൺഗ്രസ് ആണ് മണ്ഡലത്തിൽ മത്സരിച്ചത്. തുടക്കം മുതൽ നിലനിന്ന സ്ഥാനാർത്ഥി തർക്കം മണ്ഡലത്തിൽ യുഡിഎഫിന് വില്ലനാകുമെന്ന് എൽഡിഎഫ് വിലയിരുത്തുന്നു.

ഗ്രൂപ്പ് തർക്കങ്ങൾ

ഗ്രൂപ്പ് തർക്കങ്ങൾ

പരമ്പരാഗതമായി എ ഗ്രൂപ്പിന്റെ സീറ്റായ ഇരിക്കൂറിൽ ഗ്രൂപ്പ് നോമിനി സോണി സെബാസ്റ്റ്യന് നൽകാതെ സജീവ് ജോസഫിന് സീറ്റ് നൽകിയതാണ് മുന്നണിയിൽ പൊട്ടിത്തെറിക്ക് കാരണമായത്. കേരള കോൺഗ്രസിന്റെ സാന്നിധ്യം തദ്ദേശ തിരഞ്ഞെടുപ്പിൽ മേഖലയിൽ എൽഡിഎഫിന് ഗുണം ചെയ്തുവെന്നതും എൽഡിഎഫിന്റെ പ്രതീക്ഷ വാനോളം ഇരട്ടിപ്പിച്ചിട്ടുണ്ട്.

പേരാവൂരിൽ വിജയിക്കുമെന്ന്

പേരാവൂരിൽ വിജയിക്കുമെന്ന്

കോൺഗ്രസ് നേതാവ് സണ്ണി ജോസഫ് തുടർച്ചയായി രണ്ട് തവണ വിജയിച്ച പേരാവൂരിലും ഇത്തവണ ശക്തമായ മത്സരത്തിനാണ് കളമൊരുങ്ങിയത്. യുവനേതാവായ സക്കീര്‍ ഹുസൈനെയാണ് യുഡിഎഫ് ഇവിടെ മത്സരിപ്പിച്ചത്. ഇവിടെ അട്ടിമറി ഉണ്ടാകുമെന്ന ആത്മവിശ്വാസമാണ് എൽഡിഎഫ് പുലർത്തുന്നത് അതേസമയം പേരാവൂർ തങ്ങളുടെ ഉറച്ച സീറ്റാണെന്ന് തറപ്പിച്ച് പറയുകയാണ് യുഡിഎഫ്.

അട്ടിമറി ഉണ്ടാകില്ല

അട്ടിമറി ഉണ്ടാകില്ല

കൂത്തുപറമ്പിൽ ഇത്തവണ അട്ടിമറിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. മണ്ഡലത്തിൽ 78.09 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. മന്ത്രി ശൈലജയുടെ സിറ്റിംഗ് സീറ്റിൽ ഇത്തവണ എൽജെഡി നേതാവ് കെപി മോഹനനെയാണ് മത്സരിപ്പിച്ചത്. ഭൂരിപക്ഷത്തിൽ ഏറ്റകുറച്ചിൽ ഉണ്ടാകുമെങ്കിലും മണ്ഡലത്തിൽ എല്‍ഡിഎഫ് വിജയം ഉറപ്പിക്കുന്നു.

ഭൂരിപക്ഷം ഉയരും

ഭൂരിപക്ഷം ഉയരും

അതേസമയം മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പൊട്ടങ്കണ്ടി അബ്ദുള്ളയുടെ ജയസാധ്യത തെളിഞ്ഞതോടെയാണ് സിപിഎം അക്രമം അഴിച്ചുവിട്ടതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.അതേസമയം പയ്യന്നൂർ, കല്യാശേരി, തളിപ്പറമ്പ്, ധർമടം, മട്ടന്നൂർ, തലശേരി എന്നീ മണ്ഡലങ്ങളിൽ ഭൂരിപക്ഷം കുതിച്ച് ഉയരുമെന്ന് എൽഡിഎഫ് ഉറപ്പിക്കുന്നു.

സ്വിമ്മിംഗ് പൂളില്‍ ഗ്ലാമറസായി സീസല്‍ ശര്‍മ, ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+