കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ മുല്ലപ്പള്ളി മത്സരിക്കാനിടയില്ല, താല്‍പര്യമറിയിച്ച് സതീശന്‍ പാച്ചേനി, മണ്ഡലം പിടിക്കും

Google Oneindia Malayalam News

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ദിവസങ്ങള്‍ക്ക് മുമ്പാണ് കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കാനായി ക്ഷണിച്ചത്. എന്നാല്‍ കണ്ണൂരില്‍ അദ്ദേഹം മത്സരിക്കാനുള്ള സാധ്യത മങ്ങി. കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനുള്ള ആഗ്രഹം തുറന്ന ്പറഞ്ഞിരിക്കുകയാണ് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി. ജില്ലയ്ക്ക് പുറത്ത് നിന്നൊരാള്‍ മത്സരിക്കേണ്ടെന്ന സൂചനയുമാണ് അദ്ദേഹം നല്‍കുന്നത്. ഇതോടെ കൊയിലാണ്ടിയില്‍ തന്നെ മുല്ലപ്പള്ളി മത്സരിക്കാനുള്ള സാധ്യത ശക്തമായി. അതേസമയം കണ്ണൂരില്‍ മത്സരിച്ച് മണ്ഡലം തിരിച്ചുപിടിക്കുമെന്ന് സതീശന്‍ പാച്ചേനി പറയുന്നു.

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

1

അതേസമയം മുല്ലപ്പള്ളിയെ കണ്ണൂരില്‍ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ജില്ലാ നേതൃത്വത്തില്‍ തന്നെ എതിര്‍പ്പുണ്ട്. നേരത്തെ വയനാട് മത്സരിപ്പിക്കുന്ന കാര്യത്തിലും ഈ പ്രശ്‌നമുണ്ടായിരുന്നു. മുല്ലപ്പള്ളിക്ക് ഏത് സീറ്റിലും മത്സരിക്കാന്‍ പാര്‍ട്ടി സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നായിരുന്നു സുധാകരന്‍ നേരത്തെ പറഞ്ഞത്. മുല്ലപ്പള്ളിക്ക് മത്സരിക്കാന്‍ തടസ്സങ്ങളില്ലെന്ന് എഐസിസിയും പറഞ്ഞിരുന്നു. എന്നാല്‍ സതീശന്‍ പാച്ചേനി താല്‍പര്യം അറിയിച്ചതോടെ അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് സാധ്യത. കൊയിലാണ്ടിയും കല്‍പ്പറ്റയുമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാന്‍ ഉദ്ദേശിച്ചിരുന്ന മണ്ഡലങ്ങള്‍.

മുല്ലപ്പള്ളിയെ സുരക്ഷിതമായ സീറ്റില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം കോണ്‍ഗ്രസിലുണ്ട്. അതുകൊണ്ടാണ് കണ്ണൂര്‍ സീറ്റിലേക്ക് പരിഗണിച്ചത്. 2011ല്‍ മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന എപി അബ്ദുള്ളക്കുട്ടി ഏഴായിരം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ് കണ്ണൂര്‍. 2016ല്‍ ഈ മണ്ഡലം കോണ്‍ഗ്രസ് കൈവിട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് എസ്സിന്റെ കടന്നപ്പള്ളി രാമചന്ദ്രന്‍ ജയിച്ചത് വെറും 1200 വോട്ടിനാണ്. അഞ്ച് വര്‍ഷം മണ്ഡലം നഷ്ടപ്പെടാന്‍ കാരണം കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളായിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കും മറ്റ് ആഭ്യന്തര പ്രശ്‌നങ്ങളും കാരണമാണ് മണ്ഡലം നഷ്ടപ്പെടുത്തിയത്. കോണ്‍ഗ്രസിലും ഇങ്ങനൊരു വിലയിരുത്തലുണ്ടായിരുന്നു.

എങ്ങനെ നോക്കിയാലും കണ്ണൂര്‍ സുരക്ഷിത മണ്ഡലമാണെന്ന് കോണ്‍ഗ്രസ് കരുതുന്നത്. ഇവിടെ മുല്ലപ്പള്ളി തന്നെ മത്സരിക്കാനിറങ്ങിയാല്‍ വലിയ തരംഗമുണ്ടാകുമെന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. അതേസമയം കടന്നപ്പള്ളി രാമചന്ദ്രന്‍ തന്നെ ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തും. ആഞ്ഞുപിടിച്ചാല്‍ മണ്ഡലം കൂടെ പോരുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അടക്കം പരിഗണിക്കുന്നതിനാല്‍ കണ്ണൂരില്‍ ഇത്തവണ മികച്ച പ്രകടനം നടത്തേണ്ടത് കെ സുധാകരന് നിര്‍ണായകമാണ്. കണ്ണൂരിലാണ് കൂടുതല്‍ നേട്ടമുണ്ടാക്കുന്നതെങ്കില്‍ അത് സുധാകരന് നേട്ടമാകും.

Recommended Video

cmsvideo
വിദ്യാർത്ഥികളെ അഭ്യാസം കാണിച്ച് ഞെട്ടിച്ച്‌ രാഹുൽ

English summary
kerala assembly election 2021: satheeshan pacheni express interest to contest from kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X