ഏഴിമല നാവിക അക്കാദമിക്കെതിരെയുള്ള ബോംബുഭീഷണി: പ്രതിക്കായി പൊലീസ് മുംബെയിലെത്തി
പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിക്കുള്ള പോലീസ് സുരക്ഷ ശക്തമാക്കി. വിവിധ കോണുകളിൽ നിന്നും സുരക്ഷാ ഭീഷണിയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പയ്യന്നൂർ പൊലിസ് സുരക്ഷ ശക്തമാക്കിയത്. നേരത്തെ അക്കാദമിക്ക് മുകളിലൂടെ അജ്ഞാത ഡ്രോൺ പറത്തിയ സംഭവത്തിൽ ഇതുവരെ അന്വേഷണം പൂർത്തിയായിട്ടില്ല.
മാസങ്ങൾക്കു മുൻപ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നാവിക അക്കാദമിയായ ഏഴിമല നാവിക അക്കാദമിക്ക് നേരേ ബോംബു ഭീഷണിയുമുണ്ടായിരുന്നു. ഭീഷണി കത്തിന്റെ ഉറവിടം മുംബൈയാണെന്ന് തെളിഞ്ഞതിനെ തുടർന്ന് പയ്യന്നൂർ പൊലിസ് മുംബൈയിലെത്തി പ്രതിക്കായി അന്വേഷണമാരംഭിച്ചു. പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.സി.പ്രമോദ്,എഎസ്ഐ സലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുംബൈയിലെത്തിയത്.

കഴിഞ്ഞ നവംബര്‍ 12 നാണ് കത്ത് മുഖേനയുള്ള ബോംബാക്രമണ ഭീഷണിയെ സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ നാവിക അക്കാദമി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. എയര്‍ഫോഴ്സ് കേന്ദ്രത്തിലേക്കും നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേയ്ക്കും ഇത്തരത്തില്‍ കത്ത് ലഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ നാവിക അക്കാദമി അധികൃതര്‍ അന്നത്തെ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് പരാതി നൽകിയിരുന്നു.
.ഇതേ തുടര്‍ന്ന് നവംബര്‍ 12ന് കേസെടുത്ത പോലീസ് രാജ്യരക്ഷാ വകുപ്പിന് കീഴിലുള്ള സ്ഥാപനം ആയതിനാല്‍ നേരിട്ടുള്ള അന്വേഷണത്തിനുള്ള സാങ്കേതിക ബുദ്ധിമുട്ടുകളൊഴിവാക്കാന്‍ പയ്യന്നൂര്‍ ജുഡീഷ്ല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയും നേടിയിരുന്നു.
തുടര്‍ന്നുവന്ന അന്വേഷണത്തില്‍ കത്തിന്റെ ഉറവിടം മുംബൈയിലാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് പയ്യന്നൂര്‍ പോലീസ് മുംബൈയിലെത്തിയിട്ടുള്ളത്.രാജ്യത്തിനകത്തെ തന്ത്രപ്രധാനമായ നാവിക കേന്ദ്രങ്ങളിലൊന്നാണ് ഏഴിമലയിലെ നാവിക കേന്ദ്രം.












Click it and Unblock the Notifications