സ്വര്‍ണ മാല കവര്‍ന്ന കേസ്: കവര്‍ച്ച നടത്തിയത് ഇതരസംസ്ഥാനക്കാരായ സ്ത്രീകളെന്ന് പോലീസ്
തളിപ്പറമ്പ്: പട്ടാപ്പകല്‍ ഒരു വയസായ കുഞ്ഞിന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച രണ്ടു സ്ത്രീകളെ ഒരാഴ്ച്ചയായിട്ടും പിടികൂടാനാവാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. കഴിഞ്ഞ ഒക്ടോബര്‍ 24 നാണ് കവര്‍ച്ച നടന്നത്. അന്നേ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തളിപറമ്പ് സഹകരണ ആശുപത്രിക്ക് സമീപമുള്ള അറഫാ മെഡിക്കല്‍സില്‍ വെച്ച് പന്നിയൂര്‍ കണ്ണങ്കീല്‍ ഫായിസയുടെ മകള്‍ ഫെല്ല എന്ന കുട്ടിയുടെ കഴുത്തിലെ മാല തലവേദനയുടെ ഗുളിക വാങ്ങാനെന്ന വ്യാജേന എത്തി രണ്ടംഗ സംഘം മോഷ്ടിച്ചു കടന്നത്.
ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങളും മുമ്പ് തലശേരിയില്‍ അറസ്റ്റിലായപ്പോള്‍ എടുത്ത ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുവെങ്കിലും മോഷ്ടാക്കളെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇവര്‍ കാഞ്ഞങ്ങാട് വരെ പോയ വിവരങ്ങള്‍ പോലീസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്. തമിഴ്നാട്, കര്‍ണാടക പൊലിസ് സേനയ്ക്കും തളിപറമ്പ് പൊലിസ് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. എങ്കിലും മോഷ്ടാക്കളുടെ വിവരമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മാതാവിന്റെ ചുമലില്‍ കിടക്കുന്ന കുഞ്ഞിന്റെ കഴുത്തില്‍ ചൂരിദാറണിഞ്ഞ് മരുന്ന് വാങ്ങാനെന്ന വ്യാജേനെയെത്തിയ സ്ത്രീകളില്‍ ഒരാളാണ് ഒരു പവന് തൂക്കമുള്ള സ്വര്‍ണ മാല പൊട്ടിച്ചെടുത്തത്. ഇതിനു ശേഷം ഇവര്‍ ഒന്നും അറിയാത്തതുപോലെ നടന്നു പോകുന്ന ദൃശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്.
കുഞ്ഞിന്റെ മാല മോഷണം പോയെന്ന് പിന്നീട് വീട്ടിലെത്തിയപ്പോഴാണ് മാതാവ് ഫായിസ അറിഞ്ഞത്. ഇതിനു ശേഷം അവര്‍ തളിപ്പറമ്പ് പോലീ സില് പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് തളിപറമ്പ് സഹകരണാശുപത്രിക്ക് മുന്പിലെ മെഡിക്കല്‍ ഷോപ്പിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്. ചൂരിദാര്‍ അണിഞ്ഞ് ബാഗുമായെത്തിയ ഇതര സംസ്ഥാനക്കാരെന്ന് തോന്നിക്കുന്ന സ്ത്രീകളാണ് കവര്‍ച്ച നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.
നേരത്തെ തലശേരിയില്‍ മാല മോഷണത്തിന് അറസ്റ്റിലായ തമിഴ് സ്ത്രീകളുടെ സംഘത്തില്‍പ്പെട്ടവരാണ് കവര്‍ച്ച നടത്തിയതെന്ന് പൊലിസ് സംശയിക്കുന്നുണ്ട്.മട്ടന്നൂരും തലശേരിയിലും ഓട്ടോറിക്ഷയില്‍ കയറി യാത്രക്കാരികളായ വയോധികരായ സ്ത്രീകളുടെ മാലയും മോഷണ സംഘം കവര്‍ന്നിരുന്നു. സ്വകാര്യ ബസുകളില്‍ കയറി തിക്കും തിരക്കുമുണ്ടാക്കി മോഷണം നടത്തുകയാണ് ഇവരുടെ പതിവെന്ന് പോലീസ് അറിയിച്ചു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications