കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൂളിക്കടവ് പാലം നിര്‍മാണോദ്ഘാടനത്തിന് തുടക്കമായി: ജനങ്ങള്‍ കാവല്‍ക്കാരെന്ന് മന്ത്രി

Google Oneindia Malayalam News

കണ്ണൂര്‍: ദേശീയപാത വികസനമെന്ന പദ്ധതി കേന്ദ്രം കൈവിടാനിരുന്ന ഘട്ടത്തിലാണ് 2016 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുപ്പിനുള്ള ഫണ്ടിന്റെ 25 ശതമാനം വഹിക്കാന്‍ തീരുമാനിച്ചതെന്നും ഇന്ത്യയില്‍ ആദ്യമായാണ് ദേശീയപാത വികസനത്തിന് ഒരു സംസ്ഥാനം തുക വഹിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അഞ്ചരക്കണ്ടി കൂളിക്കടവ് പാലം നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് ടെക്നോളജി വികസത്തിന് അനുസരിച്ച് സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ അറിയണം. പൊതുമരാമത്ത് വകുപ്പ് നടത്തുന്ന പ്രവൃത്തികള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കാന്‍ സംവിധാനങ്ങളുണ്ട്. ജനങ്ങള്‍ ഇപ്പോള്‍ കാഴ്ചക്കാരല്ല കാവല്‍ക്കാരായി മാറിയിരിക്കുകയാണ്.

1

ഇതിനായി ഒരു പ്രൊജക്റ്റ് മാനേജ്മെന്റ് സിസ്റ്റത്തിന് രൂപം നല്‍കിയിട്ടുണ്ട്. എല്ലാ പദ്ധതികളും വിരല്‍ത്തുമ്പില്‍ അറിയാവുന്ന 'തൊട്ടറിയാം പി.ഡബ്ളൂ.ഡിയെന്ന സോഫ്‌റ്റ്വെയറാണ് അതിനായി ഒരുക്കിയിട്ടുള്ളത് മന്ത്രി പറഞ്ഞു.

മാങ്ങാട്ടിടം പഞ്ചായത്തിനെയും മട്ടന്നൂര്‍ നഗരസഭയേയും ബന്ധിപ്പിക്കുന്ന കൂളിക്കടവ് പാലത്തിന് 6.4 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയുമാണ് ലഭിച്ചത്. 79.2 മീറ്റര്‍ നീളത്തിലും 7.5 മീറ്റര്‍ വീതിയിലും നിര്‍മ്മിക്കുന്ന പാലത്തിന് 20 മീറ്ററില്‍ രണ്ട് സ്പാനും 19.6 മീറ്ററില്‍ രണ്ട് സ്പാനുമാണുണ്ടാവുക.

ഇരുവശത്തും 1.2 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഒരുക്കും. പാലത്തോടനുബന്ധിച്ച് മാങ്ങാട്ടിടം, മട്ടന്നൂര്‍ ഭാഗങ്ങളില്‍ അനുബന്ധ റോഡുകള്‍, പാര്‍ശ്വഭിത്തി, ഡ്രെയിനേജ് എന്നിവയും ഉള്‍പ്പെടുന്നതാണ് പ്രവൃത്തി. പൊതുമരാമത്ത് ഡിസൈന്‍ വിഭാഗമാണ് പാലം രൂപകല്‍പന ചെയ്തത്.കെ കെ ശൈലജ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷയായി.

English summary
koolikadavu bridge construction work inaugrated by pwd minister mohammed riyas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X