കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പള്ളിയില്‍ നിന്നും ചെമ്പുപാത്രങ്ങള്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ റിമാന്‍ഡില്‍

Google Oneindia Malayalam News

കണ്ണൂര്‍: കൂത്തുപറമ്പ് നഗരസഭയ്ക്കടുത്തെ മെരുവമ്പായി പള്ളിയില്‍ നിന്നും ചെമ്പുപാത്രങ്ങള്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു യുവാക്കളെ കൂത്തുപറമ്പ് പൊലിസ് അറസ്റ്റു ചെയ്തു.അഞ്ചരക്കണ്ടി പടുവിലായിയിലെ വി. മഞ്ജുനാഥ്(23) വേങ്ങാട് കൂരിയാട്ടെ പി.വി നിഥിന്‍(32) എന്നിവരെയാണ് കൂത്തുപറമ്പ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുളള പൊലിസ് സംഘം അറസ്റ്റു ചെയ്തത്.

13ന് രാത്രിയായിരുന്നു മെരുവമ്പായി പള്ളിയിലെ പാചക ശാലയില്‍ നിന്നും ഓട്ടുരുളി ഉള്‍പ്പെടെയുള്ള അന്‍പതിനായിരം രൂപ വിലവരുന്ന പാത്രങ്ങള്‍ മോഷ്ടിക്കാനുള്ള ശ്രമം നടന്നത്. ശബ്ദം കേട്ട് ആളുകള്‍ എത്തിയപ്പോഴെക്കും ഇവര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ബൈക്ക് നമ്പര്‍ കേന്ദ്രീകരിച്ചു സി.സി.ടി.വി ക്യാമറകളുടെ സഹായത്തോടെ പൊലിസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ്കഴിഞ്ഞ ദിവസം രാത്രി ഇുപാതിരയാടു നിന്നുംമഞ്ജുനാഥിനെയും നിഥിനിനെ കൂത്തുപറമ്പ് ബസ് സ്റ്റാന്‍ഡില്‍വെച്ചുമാണ് പൊലിസ് അറസ്റ്റു ചെയ്തതത്. എസ്. ഐ ദീപ്തി, സിവില്‍ പൊലിസ് ഓഫീസര്‍ പ്രശോഭ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

knrr new

പ്രതികളെകൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മാഷണം ഉള്‍പ്പെടെ അഞ്ചോളം കേസുകളില്‍ പ്രതിയാണ് മഞ്ജുനാഥെന്ന് പൊലിസ് പറഞ്ഞു. കാപ്പകേസില്‍ ജയിലില്‍ കഴിഞ്ഞ ഈയാള്‍ ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഭാര്യവിഷം കഴിച്ചു ആത്മഹത്യ ചെയ്ത കേസില്‍ ആത്മഹത്യ പ്രേരണാകുറ്റത്തിനും ബോംബെറു കേസിലും ഈയാള്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. എസ്. ഐ ദീപ്തി, സിവില്‍ പൊലിസ് ഓഫീസര്‍ പ്രശോഭ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ പത്തുദിവസമായി ഈ കേസില്‍ അന്വേഷണം നടത്തിയ പൊലിസിന് സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് പ്രതികളെ തിരിച്ചറിയാന്‍കഴിഞ്ഞത്.

മുഖ്യപ്രതിയായ മഞ്ജുനാഥിന് നേരത്തെയുണ്ടായിരുന്ന ക്രിമിനല്‍ പശ്ചാത്തലവും അന്വേഷണത്തിന് തുമ്പായി. മോഷണം നടത്തിയ പാത്രങ്ങള്‍ ആക്രികടയില്‍ വിറ്റു പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികള്‍ പൊലിസിന് മൊഴിനല്‍കിയിട്ടുണ്ട്. കൂത്തുപറമ്പ് പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടെരിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. കോടതിറിമാന്‍ഡ് ചെയ്ത പ്രതികള്‍ അടുത്തകാലത്ത് കൂത്തുപറമ്പ് മേഖലയില്‍ നടന്ന ചില കവര്‍ച്ചാക്കേസുകളിലും പങ്കുണ്ടോയെന്നു പൊലിസ് അന്വേഷിച്ചുവരികയാണ്.

English summary
Koothuparamba police arrested two youths for trying to steal copper pots from Meruvambayi Masjid.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X